Dating Tips | നിങ്ങൾ ഒരു നാണം കുണുങ്ങിയാണോ? പ്രണയിക്കുന്ന വ്യക്തിയെ കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Last Updated:

പ്രണയിക്കുന്നവർ ആദ്യമായി പരസ്പരം കണ്ടുമുട്ടുമ്പോൾ നാണം തോന്നുന്നത് സാധാരണമാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഈ ലോകത്ത് വിവിധ തരം സ്വഭാവ പ്രകൃതമുള്ള ആളുകളുണ്ട്. ചിലർ മറ്റുള്ളവരുമായി സജീവമായി വളരെയധികം ഇടപെടുകയും എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ വ്യാപൃതരാകാൻ ഇഷ്ടമുള്ളവരുമായിരിക്കും. ചിലർ മൃദുവായി സംസാരിക്കുന്നവരും ലജ്ജാശീലരുമായിരിക്കും. അധികം സംസാരിക്കാൻ മടിയുള്ള ആളുകൾക്ക് ആത്മവിശ്വാസം കുറവായിരിക്കുമെന്ന് പൊതുവെ പറയാറുണ്ട്. അത്തരത്തിൽ ലജ്ജാശീലമുള്ള ആളുകൾ ഡേറ്റിങിന് (dating) പോകുമ്പോൾ ഈ സ്വഭാവപ്രകൃതം വിനയാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ലജ്ജാശീലരായ ആളുകൾക്ക് നന്നായി പെരുമാറാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും ചില മാർഗങ്ങൾ ഉണ്ട്.
ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്
പ്രണയിക്കുന്നവർ ആദ്യമായി പരസ്പരം കണ്ടുമുട്ടുമ്പോൾ നാണം തോന്നുന്നത് സാധാരണമാണ്. ഇങ്ങനെ തോന്നുന്നത് മോശമാണെന്ന് നിരവധി ആളുകൾ വിശ്വസിക്കുന്നുണ്ട്. ഈ സമയത്ത് നമ്മുടെ ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. എന്നാൽ ആദ്യമായി പ്രണയിക്കുന്നവർ പരസ്പരം കണ്ടുമുട്ടുമ്പോൾ പരിഭ്രാന്തിയും നാണവുമെല്ലാം തോന്നുന്നത് വളരെ സ്വാഭാവികമാണ്. ഈ സമയത്ത് ആത്മവിശ്വാസം ചോർന്നുപോകാതെ ധൈര്യമായി മുന്നോട്ട് പോവുകയാണ് വേണ്ടത്. നാണക്കേടോ ആത്മവിശ്വാസക്കുറവോ ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ വേണം പങ്കാളിയെ കാണാൻ പോകാൻ.
ആത്മവിശ്വാസത്തോടെ പെരുമാറുക
പ്രണയിക്കുന്നയാളെ കാണാൻ തയ്യാറാകുമ്പോൾ ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടേക്കാം. ഈ സമയത്ത് അവരിലെ അപകർഷതാബോധം ഉണർന്നേക്കാം. എന്നാൽ മനസ്സിൽ ആത്മവിശ്വാസമില്ലാതെ സംസാരിച്ചാൽ പറയുന്നതെല്ലാം അബദ്ധമായി തീരുകയേ ഉള്ളു. നിങ്ങൾ പ്രണയം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പ്രണയിക്കുന്നയാളോട് തുറന്ന് സംസാരിക്കണം. അതിന് ആത്മവിശ്വാസക്കുറവ് ഒരു തടസ്സമാകരുത്.
advertisement
കൂടുതൽ സംസാരിക്കേണ്ടി വരും എന്ന് കരുതേണ്ടതില്ല
സംഭാഷണം തുടരാൻ വേണ്ടി മാത്രം എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളി എന്താണ് പറയുന്നതെന്ന് കേട്ട് സമാധാനത്തോടെ പ്രതികരിക്കാൻ നിങ്ങൾക്ക് കഴിയണം. ആവശ്യമുള്ളിടത്ത് ഉചിതമായ രീതിയിൽ വേണം പ്രതികരിക്കാൻ. ചർച്ച ചെയ്യാൻ ഒരു വിഷയവും ഇല്ലാത്തതിനാൽ അനാവശ്യമായി സംഭാഷണം ദീർഘിപ്പിക്കുകയാണെന്ന് പങ്കാളിയ്ക്ക് തോന്നരുത്. എത്രത്തോളം സംസാരിക്കുന്നു എന്നതിനെ അനുസരിച്ചല്ല പങ്കാളി നിങ്ങളെ ഇഷ്ടപ്പെടാൻ പോകുന്നത്. മറിച്ച് അവിടെ നിർണ്ണായകമാവുക നിങ്ങളുടെ വ്യക്തിത്വവും സത്യസന്ധതയുമായിരിക്കും.
നിങ്ങളുടെ സ്വഭാവ പ്രകൃതിയെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട
പലരും ലജ്‌ജാശീലരായ പങ്കാളികളെയും ആഗ്രഹിക്കുന്നുണ്ട് എന്നറിയുക. ലജ്ജ ഒരു പോസിറ്റീവ് വശമാണെന്ന് വിശ്വസിക്കുന്ന എത്രയോ ആൾക്കാരുണ്ട്. അതിനാൽ നിങ്ങളുടെ സ്വഭാവ രീതികൾ പങ്കാളി നിങ്ങളെ ഇഷ്ടപ്പെടുമോ എന്നതിനെക്കുറിച്ച് ഓർത്ത് അനാവശ്യമായി പരിഭ്രമിക്കേണ്ടതില്ല. മറ്റൊരാളാകാനോ അഭിനയിക്കാനോ ശ്രമിക്കാതെ നിങ്ങൾ സ്വന്തം വ്യക്തിത്വം സത്യസന്ധമായി പ്രകടിപ്പിക്കുക. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യവുമില്ല. നിങ്ങളെ അറിഞ്ഞ് സ്നേഹിക്കുന്ന ഒരാളെയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇത്തരം ചെറിയ കാര്യങ്ങൾ ഓർത്ത് സ്വയം ആത്മവിശ്വാസം നഷ്ടപ്പെടുത്താതിരിക്കുന്നതാണ് നല്ലത്.
advertisement
Summary: Take down these tips if you are a shy person dating someone
മലയാളം വാർത്തകൾ/ വാർത്ത/Life/
Dating Tips | നിങ്ങൾ ഒരു നാണം കുണുങ്ങിയാണോ? പ്രണയിക്കുന്ന വ്യക്തിയെ കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Next Article
advertisement
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
ആന്ധ്രാ തീരം തൊട്ട് മോൻതാ ചുഴലിക്കാറ്റ്; മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും
  • മോൻതാ ചുഴലിക്കാറ്റ് ആന്ധ്രാ തീരത്തേക്ക് കടന്നു, 110 കിലോമീറ്റർ വരെ വേഗത കൈവരിക്കും.

  • കിഴക്കൻ ഗോദാവരി, കൊണസീമ, കാക്കിനട തീരദേശ ജില്ലകളിൽ ശക്തമായ കാറ്റും കനത്ത മഴയും.

  • തീരദേശ മേഖലയിൽ NDRF, SDRF സംഘങ്ങൾ വിന്യസിച്ചു, താൽക്കാലിക ഷെൽട്ടറുകൾ ഒരുക്കി.

View All
advertisement