പുരുഷനും സ്ത്രീയ്ക്കുമിടയില്‍ ആരോഗ്യകരമായ ഒരു ബന്ധം (Relationship) നിലനിർത്തുക നിസാര കാര്യമല്ല. പങ്കാളികള്‍ ചെറിയ കാര്യങ്ങളില്‍ വരെ അതീവശ്രദ്ധ പുലർത്തുന്നവരായിരിക്കും. ഈ ശ്രദ്ധയും കരുതലുമാണ് ഏതൊരു ബന്ധത്തിന്റെയും അടിത്തറയെ ശക്തിപ്പെടുത്തുന്നത്.
ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സ്ഥാനമാണുണ്ടെന്ന കാര്യം ഓര്‍ക്കുക. ദാമ്പത്യം ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണെങ്കിലും മാറുന്ന ജീവിത സാഹചര്യത്തില്‍ പല ബന്ധങ്ങളും വേണ്ട വിധത്തിൽ വിജയം കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാനുള്ള കാരണങ്ങളിൽ ചിലതാണ്. നിങ്ങളുടെ പുരുഷ പങ്കാളിയെ സന്തോഷിപ്പിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
പങ്കാളിയെ സമാധാനിപ്പിക്കുക
പങ്കാളിയെ സന്തോഷിപ്പിക്കാനും സ്‌നേഹം നേടിയെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സുഹൃത്തായി മാറുകയാണ് വേണ്ടത്. അദ്ദേഹത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുമായി പങ്കുവെയ്ക്കാൻ കഴിയുമെന്ന ഉറപ്പു നല്‍കുക. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടാൻ സഹായിക്കും.
വൈവിധ്യമാർന്ന ജീവിതാനുഭവം
ജീവിതം ഏകമാനമായി മാറുമ്പോൾ പുരുഷന്മാര്‍ക്ക് വിരസത അനുഭവപ്പെട്ടേക്കാം. അതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവങ്ങള്‍ക്കായി പരിശ്രമിക്കുക. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാനും അടുത്തറിയാനും താല്‍പ്പര്യമുള്ള ഒരു ജീവിത പങ്കാളിയെയാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
പങ്കാളിയെ പ്രശംസിക്കുക
നിങ്ങളുടെ പങ്കാളിയെ ശരിക്കും സന്തോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്ക് ആത്മവിശ്വാസം പകർന്നു നല്‍കുക എന്നതാണ്. പുരുഷന്മാര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ സന്തോഷവാന്മാരുമായിരിക്കും. പങ്കാളി സുന്ദരനാണെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രധാരണത്തെ നിങ്ങള്‍ക്ക് പ്രശംസിക്കാം. പാചക വൈദഗ്ധ്യമുള്ളയാളാണെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടിയും അദ്ദേഹത്തെ പ്രശംസിക്കാം. പങ്കാളിയുടെ കഴിവുകളെയും ആത്മാർത്ഥമായ ശ്രമങ്ങളെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക.
Also Read-മനുഷ്യരിലെ അര്‍ബുദ കോശങ്ങളെ തിരിച്ചറിയാന്‍ പ്രത്യേക ഇനം ഉറുമ്പുകൾക്ക് കഴിയുമെന്ന കണ്ടെത്തലുമായി പഠനം
പങ്കാളിയ്ക്ക് ആവശ്യമായ ഇടം നല്‍കുക
നിങ്ങളുടെ പങ്കാളി വൈകാരികമായി മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണെങ്കിൽ അദ്ദേഹത്തിന് കുറച്ച് സമയം നല്‍കുക. പുരുഷന്മാര്‍ അവർക്ക് പ്രിയപ്പെട്ട പല കാര്യങ്ങളിലും ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന സമയങ്ങളുണ്ടാകും. ഈ സന്ദർഭങ്ങളിൽ അവര്‍ക്ക് അതിനുള്ള അവസരം നൽകുക.
Also Read-ഗോവയിലേക്ക് ഒരു യാത്ര പോയാലോ? ആകർഷകമായ ഒമ്പത് വിനോദസഞ്ചാര കേന്ദ്രങ്ങൾ
വഴക്കുണ്ടാകുമ്പോൾ പഴയ കാര്യങ്ങളെക്കുറിച്ച് ഓർമിപ്പിക്കരുത്
പങ്കാളിയുമായി നിങ്ങള്‍ എപ്പോഴെങ്കിലും വഴക്കുണ്ടാക്കുകയാണെങ്കില്‍ അവ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുക. വഴക്കുകൾക്കിടെ പങ്കാളിയുടെ ഭൂതകാലത്തെ അനുഭവങ്ങളോ മറ്റു കാര്യങ്ങളോ പരാമർശിക്കരുത്. പഴയ ദുരനുഭവങ്ങളെ മറികടന്ന് മുന്നോട്ട് പോകാനും നിങ്ങളോടൊപ്പം കഴിയാനും അദ്ദേഹം തീരുമാനിച്ചതിന് പിന്നിൽ ഒരു പ്രത്യേക കാരണം ഉണ്ടായേക്കാം. അതിന് ശേഷവും, നിങ്ങള്‍ പഴയ കാര്യങ്ങള്‍ അനാവശ്യമായി പരാമർശിക്കുമ്പോൾ അത് ബന്ധത്തില്‍ ഗുരുതരമായ തെറ്റിദ്ധാരണകള്‍ക്ക് കാരണമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lifestyle Tips