TRENDING:

Ambulance Service | 'ചികിത്സ കിട്ടാതെ ആരും മരിക്കരുത്'; സഹോദരന്റെ ഓർമ്മയ്ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി യുവാവ്

Last Updated:

കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആരും റോഡില്‍ കിടന്ന് മരിക്കരുതെന്നാണ് അനിലിന്റെ ലക്ഷ്യം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിനൊന്ന് സംസ്ഥാനങ്ങളില്‍ സൗജന്യ ആംബുലന്‍സ് സര്‍വീസ് (free ambulance service) ആരംഭിച്ച് യുവാവ്. കൃത്യസമയത്ത് ആംബുലന്‍സ് സേവനം ലഭിക്കാതെ തന്റെ സഹോദരന്‍ റോഡപകടത്തില്‍ (road accident) മരിച്ചതിനെ തുടര്‍ന്നാണ് നോയിഡ സ്വദേശിയായ അനില്‍ സിംഗ് സൗജന്യ സേവനം ആരംഭിച്ചത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് അനിലിന്റെ ഈ സേവനത്തിലൂടെ രക്ഷയായത്.
advertisement

കൃത്യസമയത്ത് ചികിത്സ കിട്ടാതെ ആരും റോഡില്‍ കിടന്ന് മരിക്കരുതെന്നാണ് അനിലിന്റെ ലക്ഷ്യം. 11 സംസ്ഥാനങ്ങളിലായി 300-ലധികം ആംബുലന്‍സ് സര്‍വീസുകള്‍ സൗജന്യമായി നല്‍കുന്ന സദ്ഭവന സേവാ സന്‍സ്ഥാന്‍ (sadbhavna seva sansthan) എന്ന എന്‍ജിഒ നടത്തുകയാണ് അനില്‍.

'' കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ എന്റെ സഹോദരന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. മനോജിന് അപകടം സംഭവിച്ച് റോഡില്‍ കിടന്നപ്പോൾ ആരും സഹായിച്ചില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു സഹായം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. കൃത്യസമയത്ത് ചികിത്സയും ആംബുലന്‍സും ലഭിക്കാതെ ആരും മരിക്കരുത്, '' അനില്‍ സിംഗ് പറയുന്നു.

advertisement

read also : സാമൂഹിക കൂട്ടായ്മകളോട് മടുപ്പു തോന്നാറുണ്ടോ? മറികടക്കാൻ വഴികൾ

'' താന്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആംബുലന്‍സ് സേവനങ്ങളാണ് നൽകുന്നത്. പ്രത്യേകിച്ച്, അപകടങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ആളുകള്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ക്ക് ഞങ്ങളെ 9540040099 എന്ന നമ്പറില്‍ വിളിക്കാം. അവര്‍ക്ക് ഉടന്‍ തന്നെ സഹായം നല്‍കും,'' അനില്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ മരണവാര്‍ത്തയറിഞ്ഞിട്ടും രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്ന സേവനം തുടര്‍ന്ന ആംബുലന്‍സ് ഡ്രൈവറുടെ വാര്‍ത്ത കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തു വന്നിരുന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള പ്രഭത് യാദവ് എന്ന ആംബുലന്‍സ് ഡ്രൈവറാണ് അമ്മയുടെ വിയോഗ വാര്‍ത്തയിലും തളരാതെ സേവനം തുടര്‍ന്നത്. മധുരയിലും പരിസരപ്രദേശങ്ങളിലും കോവിഡ് ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഡ്യൂട്ടിക്ക് ഇടയിലാണ് പ്രഭത് യാദവിനെ തേടി അമ്മയുടെ വിയോഗ വാര്‍ത്തയെത്തിയത്. എന്നാല്‍ ഉടന്‍ വീട്ടിലേക്ക് മടങ്ങുന്നതിനേക്കാള്‍ തന്റെ സേവനം ഇപ്പോള്‍ ഏറെ ആവശ്യമാണെന്ന് മനസിലാക്കിയ പ്രഭത് ജോലിയില്‍ തുടരാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

advertisement

see also : ഇന്ത്യ മറന്ന അന്നാ മാണി ; 'വെതർ വുമൺ ഓഫ് ഇന്ത്യ'യെ ആദരിച്ച് ഗൂഗിള്‍

അന്നേ ദിവസം രാത്രി വരെ ജോലി ചെയ്ത പ്രഭത് 15 ഓളം രോഗികളെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് 200 കിലോ മീറ്റര്‍ അകലെയുള്ള മണിപൂരി ഗ്രാമത്തിലേക്ക് അമ്മയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായി പോയത്. പിറ്റേ ദിവസം തന്നെ അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ 10 വര്‍ഷമായി 108 ആംബുലന്‍സിലെ ഡ്രൈവറാണ് പ്രഭത്. 2020 മാര്‍ച്ചിലാണ് കോവിഡ് ഡ്യൂട്ടിക്കായി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. കേസുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് 2020 അവസാനത്തോടെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും പ്രഭതിനെ ഒഴിവാക്കിയിരുന്നു. ഏപ്രിലില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകളുടെ എണ്ണം കൂടിയതോടെയാണ് വീണ്ടും ഇദ്ദേഹത്തിന് കോവിഡ് ഡ്യൂട്ടി ലഭിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
Ambulance Service | 'ചികിത്സ കിട്ടാതെ ആരും മരിക്കരുത്'; സഹോദരന്റെ ഓർമ്മയ്ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി യുവാവ്
Open in App
Home
Video
Impact Shorts
Web Stories