HOME /NEWS /Life / Trending Story | സാമൂഹിക കൂട്ടായ്മകളോട് മടുപ്പു തോന്നാറുണ്ടോ? മറികടക്കാൻ വഴികൾ

Trending Story | സാമൂഹിക കൂട്ടായ്മകളോട് മടുപ്പു തോന്നാറുണ്ടോ? മറികടക്കാൻ വഴികൾ

പൊതു പരിപാടികളിലോ സാമൂഹിക കൂട്ടായ്മകളിലോ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മടുപ്പ് അനുഭവപ്പെട്ടിട്ടുണ്ടോ?

പൊതു പരിപാടികളിലോ സാമൂഹിക കൂട്ടായ്മകളിലോ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മടുപ്പ് അനുഭവപ്പെട്ടിട്ടുണ്ടോ?

പൊതു പരിപാടികളിലോ സാമൂഹിക കൂട്ടായ്മകളിലോ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മടുപ്പ് അനുഭവപ്പെട്ടിട്ടുണ്ടോ?

  • Share this:

    പൊതു പരിപാടികളിലോ സാമൂഹിക കൂട്ടായ്മകളിലോ പങ്കെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും മടുപ്പ് അനുഭവപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ സോഷ്യൽ ഫറ്റീഗ് (social fatigue) എന്ന അവസ്ഥ നേരിടുന്നുണ്ട് എന്നാണ് അര്‍ത്ഥം. സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ സാമൂഹിക ഇടപെടലുകള്‍ക്ക് ശേഷമോ അനുഭവപ്പെടുന്ന ക്ഷീണം (tiredness) അല്ലെങ്കിൽ മടുപ്പ് എന്നാണ് ഈ അവസ്ഥ കൊണ്ട് സൂചിപ്പിക്കുന്നത്.

    നമുക്ക് ചുറ്റുമുള്ള ആളുകളുമായി സംസാരിക്കുന്നതിനോടും (social conversations) അവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടും ബുദ്ധിമുട്ട് തോന്നുന്നത് ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

    കുറച്ച് സമയത്തേക്ക് സാമൂഹിക ഇടപെടലുകള്‍ കുറയ്ക്കണമെന്നും തനിച്ചിരിക്കണമെന്നുമാണ് ഇത്തരത്തിൽ മടുപ്പ് അനുഭവപ്പെടുന്നവർ ആഗ്രഹിക്കുക. പുറത്തിറങ്ങുമ്പോൾ ആത്മവിശ്വാസമുള്ള ആളുകൾക്കും അല്ലാത്തവര്‍ക്കും അത് അനുഭവപ്പെടാം. 2020 മാര്‍ച്ച് മുതല്‍ മിക്ക ആളുകള്‍ക്കും സാമൂഹിക ഇടപെടലുകൾക്കുള്ള അവസരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഒരുപക്ഷേ, ഇപ്പോള്‍ നമുക്ക് നഷ്ടപ്പെട്ട അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ആഗ്രഹം ഉണ്ടായിരിക്കാം. എന്നാല്‍ ചിലർക്ക് സാമൂഹിക കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിനോട് താത്പര്യമുണ്ടാകില്ല. സോഷ്യൽ ഫറ്റീഗ് ഇവിടെ പലപ്പോഴും ഒരു വില്ലനാകുന്നുണ്ട്. ഈ അവസ്ഥയെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ചില വഴികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

    Also Read- ഇന്ത്യ മറന്ന അന്നാ മാണി ; 'വെതർ വുമൺ ഓഫ് ഇന്ത്യ'യെ ആദരിച്ച് ഗൂഗിള്‍

    ഒരുപാട് കാര്യങ്ങള്‍ ഷെഡ്യൂള്‍ ചെയ്യാതിരിക്കുക

    തിരക്കേറിയ ഒരു പ്രവൃത്തി ദിവസത്തിനു ശേഷം ഒരുപാട് പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജോലിയുള്ള ദിവസങ്ങളില്‍ സാമൂഹിക ഇടപെടലുകള്‍ നടത്താനുള്ള എനര്‍ജി നിങ്ങള്‍ക്ക് വളരെ കുറവായിരിക്കും. അതിനാല്‍, നിങ്ങളുടെ ഊർജം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക.

    നിങ്ങള്‍ക്ക് തൃപ്തികരമെന്ന് തോന്നുന്ന പരിപാടികൾ തിരിച്ചറിയുക

    എല്ലാ സാമൂഹിക കൂട്ടായ്മകളും ഒരുപോലെ ആകണമെന്നില്ല. നിങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊപ്പമാണ് സമയം ചെലവഴിക്കുന്നതെങ്കില്‍ അത് തൃപ്തികരമായി തോന്നാം. എന്നാല്‍ ഇത്തരം പരിപാടികളിൽ നിങ്ങളെ മടുപ്പിക്കുന്ന ആളുകളും ഉണ്ടാകും. അതിനാല്‍ നിങ്ങള്‍ ആരുടെ കൂടെ, എപ്പോള്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക.

    Also Read- മസ്തിഷ്ക്കത്തിന്‍റെ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് കാര്യങ്ങൾ

    നിങ്ങളുടെ പരിമിതികള്‍ തിരിച്ചറിയുക

    സാമൂഹികമായി ഇടപെടുമ്പോള്‍ ഓരോരുത്തര്‍ക്കും അവരുടേതായ പരിമിതികള്‍ ഉണ്ടായിരിക്കും. അതിനാല്‍ അവ തിരിച്ചറിയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു സോഷ്യല്‍ ഇവന്റില്‍ എത്ര സമയം ചിലവഴിക്കാം അല്ലെങ്കില്‍ എത്ര സോഷ്യല്‍ ഇവന്റുകളില്‍ പങ്കെടുക്കാം എന്നതിനെ കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കണം.

    നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്ന ആക്ടിവിറ്റികൾ തെരഞ്ഞെടുക്കുക

    നിങ്ങള്‍ക്ക് സ്വയം ആശ്വാസം തോന്നുന്ന രീതിയിലുള്ള ആക്ടിവിറ്റികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നടക്കാന്‍ പോകുമ്പോള്‍ ഒരു പോഡ്കാസ്റ്റ് കേള്‍ക്കുക, വീട്ടിലിരുന്ന് വിശ്രമിക്കുമ്പോഴോ വായിക്കുമ്പോഴോ പാട്ടുകള്‍ കേള്‍ക്കുക, യോഗ ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക ഇവയെല്ലാം നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ തോന്നുമ്പോള്‍ അതിനുള്ള സമയം കണ്ടെത്തുക.

    First published:

    Tags: Life style