TRENDING:

പതിനെട്ടാം പിറന്നാളിന് മകൾക്ക് അച്ഛൻ എഴുതിയ കത്ത്; മൈത്രേയന്റെ കത്ത് പങ്കുവെച്ച് കനി കുസൃതി

Last Updated:

പ്രായപൂർത്തിയായ മകൾക്ക് ഈ സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അച്ഛൻ നൽകുന്ന ചില വാഗ്ദാനങ്ങളും ഒപ്പം മകളോടുള്ള അച്ഛന്റെ ചില അഭ്യർഥനകളുമാണ് കത്തിലുള്ളത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരച്ഛൻ പതിനെട്ടാം പിറന്നാളിന് മകൾക്കെഴുതിയ കത്ത്. നടിയും മോഡലുമായ കനി കുസൃതിയാണ് അച്ഛനും സാമൂഹ്യ പ്രവർത്തകനുമായ മൈത്രേയൻ നൽകിയ കത്ത് പങ്കുവെച്ചിരിക്കുന്നത്. പ്രായപൂർത്തിയായ മക്കളുള്ള അച്ഛനമമ്മമാർ വായിച്ചിരിക്കേണ്ടതാണ് മൈത്രേയന്റെ കത്ത്. അച്ഛനെന്നതിനപ്പുറം പ്രായപൂർത്തിയായ മകളുടെ എല്ലാ ചുവടിനും പിന്തുണ നൽകുന്ന സുഹൃത്തിനെയാണ് ഈ കത്തിൽ കാണാനാകുന്നത്.  പ്രായപൂർത്തിയായ മകൾക്ക് ഈ  സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കാൻ അച്ഛൻ നൽകുന്ന ചില വാഗ്ദാനങ്ങളും ഒപ്പം മകളോടുള്ള അച്ഛന്റെ ചില അഭ്യർഥനകളുമാണ് കത്തിലുള്ളത്.
advertisement

TRENDING:Sea Cockroach | 14 കാലുള്ള ഭീമൻ ജീവി; കടലിലെ അപൂർവ ജീവിയെ കണ്ടെത്തി ഗവേഷകർ[NEWS]Covid 19 | പോത്തീസും രാമചന്ദ്രനും അടച്ച് പൂട്ടി; കോർപറേഷൻ നടപടി കോവിഡ് വ്യാപന നിരക്ക് കൂടിയതിനെ തുടർന്ന്

[NEWS]Covid 19 | ക്വറന്‍റീന്‍ ചട്ടങ്ങൾ ലംഘിച്ചെന്ന് വിമർശനം; മറുപടിയുമായി സോനം കപൂർ

advertisement

[PHOTO]

മൈത്രേയന്റെ കത്തിന്റെ പൂർണ രൂപം

എന്റെ പ്രിയമുള്ള മകൾ കനിക്ക്,

ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതി മത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

advertisement

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാര്‍ക്ക് നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

advertisement

  • വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു
  • ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.
  • ഗർഭം ധരിക്കാനും പ്രസവിക്കാനുമുളള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിനു വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു.
  • നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിന് പിന്തുണ നൽകുന്നു.
  • advertisement

  • നിന്റെ ഇഷ്ടത്തിനു വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ടെന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.
  • തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വെക്കാനും ഉള്ള അവകാശത്തിന് പിന്തുണ നൽകുന്നു.
  • ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു.
  • ആരോടും പ്രേമം തോന്നുന്നില്ല. അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനമെങ്കിൽ അതും സമ്മതമാണ്.
  • മദ്യം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെപ്പോലെ നിനക്കും അവകാശമുണ്ട്.
  • നിനക്ക് ഇഷ്ടമുള്ള പ്രവൃത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
  • ഈ അവകാശങ്ങൾ നോടിയെടുക്കാനുള്ള നിന്റെ ഏതു സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്.

ഇനി ചില അഭ്യർഥനകളാണ്

  • ബലാത്സംഗത്തിന് വിധേയയാൽ , അതിനെ അക്രമം എന്ന് കണ്ട് ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുള്ള ആർജവം നേടിയെടുക്കണം
  • മറ്റുള്ളവർക്ക് അസ്വസ്ഥതകളും ഹാനിയുമുണ്ടാക്കുന്നതിനാൽ പുകവലി ശീലമാക്കരുതെന്ന് അഭ്യാർഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കിൽ മിതമായി ശീലിക്കുക. പക്ഷെ കുറ്റവാളികളെപ്പോലെ രഹസ്യമായി ചെയ്യരുത്.
  • രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ ലിംഗത്തിന്റെ വർണത്തിന്റെ ദേശത്തിന്റെ ജാതിയുടെ ഭാഷയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ, മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തത്വചിന്തയേയും സ്വീകരിക്കരുത്.
  • ഒരു വ്യക്തിയുടെ നിലനിൽപ്പ് തന്നെ ചില സന്ദർഭങ്ങളിൽ മറ്റുള്ളവർക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാൻ അറിയുമ്പോൾ പോലും അറിഞ്ഞു കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ , പ്രവർത്തി കൊണ്ടോ , നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണം, ബലാത്സംഗം ചെയ്തവരെ പോലും വെറുക്കരുത്, ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ്.
  • തന്റെയും മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തിനു വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികൾക്കെതിരല്ല; വ്യവസ്ഥിതികൾക്കും സമ്പ്രദായങ്ങൾക്കുമെതിരെയാണ്.
  • നീ അറിഞ്ഞു സ്നേഹിക്കാൻ കഴിവുള്ളവൾ ആണെന്ന് ഞാൻ മനസിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാൻ ശ്രമിക്കുക.
  • നമ്മുടെ പ്രവൃത്തിയുടെ അളവുകോൽ മറ്റുള്ളവരോടുള്ള സ്നേഹമാണോ എന്ന് എപ്പോഴും നോക്കുക.
  • വളരെ കുറച്ചുനാൾ മാത്രം ജീവിതമുള്ള ഒരു വർഗമാണ് മനുഷ്യൻ, അതിനാൽ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുള്ളവർക്ക് എന്നും ആനന്ദം നൽകി ജീവിക്കാൻ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അച്ഛത്തമില്ലാതെ പെരുമാറാൻ ശ്രമിക്കുന്ന നിന്റെ അച്ഛൻ.

മലയാളം വാർത്തകൾ/ വാർത്ത/Life/
പതിനെട്ടാം പിറന്നാളിന് മകൾക്ക് അച്ഛൻ എഴുതിയ കത്ത്; മൈത്രേയന്റെ കത്ത് പങ്കുവെച്ച് കനി കുസൃതി
Open in App
Home
Video
Impact Shorts
Web Stories