ഒമാന്‍ സിവില്‍ സര്‍വ്വീസിലായിരുന്ന 51കാരിയായ മറിയം വിരമിച്ചതിന് ശേഷമാണ് പുതിയ മേഖല തിരഞ്ഞെടുത്തത്. 2008ല്‍ മകന്‍ കൊണ്ടുവന്ന ഒരു പേര്‍ഷ്യന്‍ പൂച്ചക്കുഞ്ഞായിരുന്നു വീട്ടിലെ ആദ്യ അന്തേവാസി. മറിയത്തിനാകട്ടെ വളര്‍ത്തു മൃഗങ്ങളോട് ഒരു മമതയുമുണ്ടായിരുന്നില്ല. വീട്ടില്‍ കൊണ്ടുവന്നതല്ലാതെ മകന്‍ അതിനെ തിരിഞ്ഞുനോക്കിയേയില്ല.
You may also like:നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം
advertisement
അതിനാല്‍ ഭക്ഷണം, കുളി, എന്നിവ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം മറിയത്തിനായി. കൂടുതല്‍ സമയവും അതിനുവേണ്ടി ചെലവഴിച്ചു. തുടര്‍ന്ന് പിരിഞ്ഞിരിക്കാന്‍ കഴിയാത്ത തരത്തിലുള്ള സൗഹൃദം ഇരുവരും തമ്മില്‍ വളര്‍ന്നു. 2011 കാലത്ത് മാനസിക സമ്മര്‍ദ്ദം ഉണ്ടായെന്നും പേര്‍ഷ്യന്‍ പൂച്ചയാണ് ആ വിഷമഘട്ടത്തില്‍ നിന്ന് മറികടക്കാന്‍ തന്നെ സഹായിച്ചതെന്നും മരിയം പറയുന്നു.
You may also like:പഴകിയ ഭക്ഷണം കഴിച്ച് പണി കിട്ടി; യുവതിയുടെ വയറ്റിൽ ഒമ്പത് മാസമായി വളരുന്ന വിരയെ കണ്ടെത്തി
അതിനു ശേഷമാണ് തെരുവില്‍ അലയുന്ന പൂച്ചകളെ ദത്തെടുക്കാന്‍ തുടങ്ങിയത്. പൂച്ചകളാവട്ടെ പെറ്റുപെരുകി. വളരെ പെട്ടെന്ന് തന്നെ 23 പൂച്ചകളും കുഞ്ഞുങ്ങളുമായി കുടുംബം വളര്‍ന്നു. ദത്തെടുക്കലും പ്രസവങ്ങളും തുടര്‍ന്നതോടെ പൂച്ചകളുടെ എണ്ണം 480ല്‍ എത്തി. ഇതിനിടയിൽ പന്ത്രണ്ട് പട്ടികളും മറിയയുടെ വീട്ടിൽ താമസക്കാരായി.
You may also like:ഭര്‍ത്താവിന് പ്രായം 23, ഭാര്യക്ക് 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ
"ദൈവം മനുഷ്യന് മനസ് തന്നു, അതുപയോഗിച്ച് ചിന്തിക്കാം. അസുഖമാണെങ്കില്‍ നാവ് ഉപയോഗിച്ച് ചികില്‍സ തേടാം, ഭക്ഷണം ചോദിക്കാം.പക്ഷെ മൃഗങ്ങള്‍ക്ക് അത്തരം കഴിവുകളില്ലല്ലോ. മനുഷ്യര്‍ക്ക് സേവനങ്ങളും സഹായവും നല്‍കാനേ സര്‍ക്കാരില്‍ വകുപ്പുള്ളു. മിണ്ടാപ്രാണികളെ സംരക്ഷിക്കാന്‍ ആരും തയ്യാറാവുന്നില്ല. തയ്യാറാവുന്നവരെ സംരക്ഷിക്കാന്‍ വേണ്ട നിയമങ്ങളുമില്ല" മറിയം പറയുന്നു.
പൂച്ച സംരക്ഷണത്തില്‍ ആദ്യകാലത്ത് മറിയം തനിച്ചായിരുന്നു. പൂച്ചശല്യം ചൂണ്ടിക്കാട്ടി അയല്‍ക്കാര്‍ നിരന്തരം പരാതികളും അധികൃതര്‍ക്കു നല്‍കുമായിരുന്നു. 2014ല്‍ പുതിയ വീടുവെച്ച് മാറിയം ആ പ്രശ്‌നം പരിഹരിച്ചത്. മൃഗസ്‌നേഹികളായ പലരും ഇപ്പോള്‍ മറിയത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മൃഗങ്ങളോട് അനുകമ്പയോടെ പെരുമാറണമെന്നതാണ് തന്റെ നിലപാടെന്ന് മറിയം പറയുന്നു.
പൂച്ചകളെയും പട്ടികളെയും വീട്ടിലോ പറമ്പിലോ കാറിന് സമീപമോ പോലും കാണുന്നത് പലര്‍ക്കും ഇഷ്ടമല്ല. അവ പിന്നെ എവിടെ പോവും. എങ്ങനെ ഭക്ഷണം കഴിക്കും. ഭൂമി മനുഷ്യര്‍ക്കു വേണ്ടി മാത്രമാണോ സൃഷ്ടിച്ചിരിക്കുന്നത്. അതോ മറ്റു സൃഷ്ടികള്‍ക്കും നമ്മെ പോലെ തുല്യ അവകാശമുണ്ടോ. ദയവോടെ പെരുമാറണം'' മറിയം പറയുന്നു.
