നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം

  നഗ്നയായി സൈക്കിളിൽ പ്രദക്ഷിണം നടത്തി യുവതി; ലക്ഷ്യം ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം

  തീരുമാനം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ ആദ്യം അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചത്. അൽപ്പം കടന്ന കൈ അല്ലേ എന്നായിരുന്നു സംശയം.

  Image:Kerri Barnes's

  Image:Kerri Barnes's

  • Share this:
   ബന്ധുവിന്റെ അപ്രതീക്ഷിതമായ മരണമാണ് മാനസികാരോഗ്യത്തെ കുറിച്ചുള്ള ഗൗരവമേറിയ ചിന്തയിലേക്ക് ലണ്ടൻ സ്വദേശിയായ കെറി ബാർണസ് എന്ന യുവതിയെ പ്രേരിപ്പിച്ചത്. മാനസിക ആരോഗ്യം നശിച്ച് ജീവിതം തകർന്നു പോകുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടുന്നത് കെറിയെ അസ്വസ്ഥയാക്കി.

   വിഷാദ രോഗത്തെ തുടർന്നാണ് കെറിയുടെ ബന്ധു ആത്മഹത്യയിൽ അഭയം തേടിയത്. ഇതോടെ മാനസികാരോഗ്യത്തെ കുറിച്ചും ആത്മഹത്യയ്ക്കെതിരെയും ബോധവത്കരണം നടത്താൻ കെറി തീരുമാനിച്ചു. ഇതിനായി വ്യത്യസ്ത വഴിയാണ് കെറി സ്വീകരിച്ചത്.

   പൂർണ നഗ്നയായി സൈക്കിളിൽ സവാരി നടത്തുക എന്ന സുഹൃത്തിന്റെ തമാശരൂപേണയുള്ള അഭിപ്രായം പ്രായോഗികമാക്കാനായിരുന്നു കെറിയുടെ തീരുമാനം. തന്റെ ക്യാമ്പെയിനിലൂടെ ലഭിക്കുന്ന പണം മാനസികാരോഗ്യ രംഗത്ത് ചെലവഴിക്കാനും കെറി തീരുമാനിച്ചു.
   You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി

   കോവിഡ് കാലത്ത് ജനങ്ങൾ കൂടുതൽ മാനസിക സമ്മർദ്ദത്തിന് അടിമകളാകുന്നതും കൂടി പരിഗണിച്ച് ഈ വർഷം തന്നെ തന്റെ പദ്ധതി കെറി നടപ്പിലാക്കുകയായിരുന്നു. ആത്മഹത്യയ്ക്കെതിരെ ബോധവത്കരണം നടത്താൻ ഈ കാലത്തേക്കാൾ മികച്ച സമയമുണ്ടാകില്ലെന്ന് കെറി പറയുന്നു.

   You may also like:കാമുകിക്ക് മക്ക്ഡൊണാൾഡ്സിൽ പോകണം; 1.98 ലക്ഷം രൂപ ചെലവിട്ട് ഹെലികോപ്റ്ററിൽ പറന്ന് കാമുകൻ

   ഒമ്പത് വർഷം മുമ്പാണ് കെറിയുടെ ബന്ധു ആത്മഹത്യ ചെയ്തത്. ലോക്ക്ഡൗൺ സമയത്ത് ബന്ധുക്കളിൽ ചിലർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തന്റെ ബോധവത്കരണം കൂടുതൽ പേരിൽ എത്താനാണ് നഗ്നയായി സൈക്കിൾ യാത്രയ്ക്ക് യുവതി തീരുമാനിക്കുന്നത്.

   You may also like:ഭര്‍ത്താവിന്‌ പ്രായം 23, ഭാര്യക്ക്‌ 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ

   പദ്ധതിയെ കുറിച്ച് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ ആദ്യം അനുകൂല പ്രതികരണമായിരുന്നില്ല ലഭിച്ചത്. അൽപ്പം കടന്ന കൈ അല്ലേ എന്നായിരുന്നു സംശയം. എന്നാൽ പിന്നീട് അവരും കെറിയുടെ തീരുമാനത്തോട് യോജിച്ചു.

   സോഷ്യൽമീഡിയയിൽ ക്യാമ്പെയിനെ കുറിച്ച് പങ്കുവെച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും കെറി. ഈ വർഷം കൂടുതൽ പേർ പല വിധ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോയതാകാം തനിക്ക് ലഭിച്ച പിന്തുണയ്ക്ക് കാരണമെന്ന് കെറി വിശ്വസിക്കുന്നു.

   നവംബറിലെ തണുപ്പൻ കാലാവസ്ഥയിൽ പൂർണ നഗ്നയായുള്ള സൈക്കിൾ യാത്ര ഒട്ടും സുഖകരമായിരുന്നില്ല. കടന്നു പോയ വഴികളിലെ ജനങ്ങളുടെ പ്രതികരണവും മികച്ചതായിരുന്നു. പൊലീസും നല്ല രീതിയിൽ സഹകരിച്ചു. ഡൗണിങ് സ്ട്രീറ്റിൽ തന്റെ ചിത്രമെടുക്കാൻ ശ്രമിച്ച യുവാവിന് വനിത പൊലീസ് ഉദ്യോഗസ്ഥ പിഴ ഈടാക്കിയതിനെ കുറിച്ച് കെറി പറയുന്നു.

   സൈക്കിൾ ക്യാമ്പെയിനിങ്ങിലൂടെ 7000 പൗണ്ട് ആണ് ഇതുവരെ കെറി സ്വരുക്കൂട്ടിയത്. കൂടുതൽ പണം നൽകാൻ താത്പര്യമുള്ളവർക്കായി ഒരു വെബ്സൈറ്റും കെരി ആരംഭിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}