യു ജി സിയുടെ ജൂനിയര്‍ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് (ജെ ആർ എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്. കേരള സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ഗവേഷണം നടത്തിയ ചിന്താ ജെറോം നിലവില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയർപേഴ്സണാണ്.
advertisement
Also Read- Subhas Chandra Bose | സ്വാതന്ത്ര്യസമര സേനാനിയുടെ 18 അപൂർവ ചിത്രങ്ങൾ
മുൻ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവും കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. 'ചുംബനം, സമരം, ഇടതുപക്ഷം' , 'ചങ്കിലെ ചൈന', 'അതിശയപ്പത്ത്' എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. എസ് എഫ് ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.
Also Read- WATCH VIDEO: അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ 'വ്യായാമം' ചെയ്ത് താലിബാൻ അംഗങ്ങൾ
കൊല്ലം ചിന്താ ലാന്റിൽ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം. 'ജിമിക്കി കമ്മൽ ' എന്ന പാട്ടിനെക്കുറിച്ച് ചിന്ത നടത്തിയ വ്യാഖ്യാനം നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സെൽഫിയെക്കുറിച്ച് ചിന്ത നടത്തിയ പരാമർശവും ഏറെ ചർച്ച ചെയ്യപ്പെട്ടു. സെൽഫി ഉയർത്തുന്നത് സ്വാർത്ഥതയുടെ രാഷ്ട്രീയമെന്ന തരത്തിലായിരുന്നു ചിന്തയുടെ വാക്കുകൾ. ഈ പരാമർശത്തിനു പിന്നാലെ ചിന്ത നേരത്തെയെടുത്ത നിരവധി സെൽഫികൾ ചൂണ്ടിക്കാട്ടിയായിരുന്നു ചർച്ച കൊഴുത്തത്.