WATCH VIDEO: അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ 'വ്യായാമം' ചെയ്ത് താലിബാൻ അംഗങ്ങൾ

Last Updated:

താലിബാൻ അംഗങ്ങൾ അമ്യൂസ്‌മെന്റ് പാർക്ക് റൈഡുകള്‍ ആസ്വദിക്കുന്നതും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു.

News18
News18
സംഭവ ബഹുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കു ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന നാടകീയ രംഗങ്ങൾ ലോകജനതയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ട്വിറ്ററിൽ പ്രചരിക്കുന്ന ഒരു വീഡിയോ കാബൂളിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിനുള്ളിലെ ജിമ്മിൽ വെയ്റ്റ് ലിഫ്റ്റിംഗ്, ട്രെഡ്മിൽ തുടങ്ങി മറ്റു വ്യായാമ ഉപകരണങ്ങൾ പരീക്ഷിച്ചു നോക്കുന്ന താലിബാൻ അംഗങ്ങളെയാണ് കാണിക്കുന്നത്. ട്വിറ്ററിലും മറ്റ് സോഷ്യൽ മീഡിയകളിലും ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ട്വിറ്റർ ഉപയോക്താക്കള്‍ രസകരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുമുണ്ട്.
അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂൾ തീവ്രവാദികൾ പിടിച്ചടക്കിയതിനുശേഷം, താലിബാൻ അംഗങ്ങളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങള്‍ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞുകവിഞ്ഞിരുന്നു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതിന്റെ ഒരു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച താലിബാൻ അംഗങ്ങൾ അമ്യൂസ്‌മെന്റ് പാർക്ക് റൈഡുകള്‍ ആസ്വദിക്കുന്നതും സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. കാബൂൾ ആസ്ഥാനമായുള്ള റോയിട്ടേഴ്സ് ജേർണലിസ്റ്റ് ഹമീദ് ഷാലിസിയാണ്‌ ട്വിറ്ററിൽ ഇത്തരം വീഡിയോകൾ പങ്കിട്ടത്.
advertisement
താലിബാൻ അംഗങ്ങൾ കയ്യിൽ ആയുധങ്ങളുമായി, ഇലക്ട്രിക് ബമ്പർ കാറുകളിൽ സവാരി ആസ്വദിക്കുന്നതും ആ വീഡിയോകളിൽ നമുക്ക് കാണാം. മറ്റൊരു വീഡിയോയിൽ, അവർ മെറി ഗോ റൗണ്ടിലെ കുതിരകളെ ഓടിക്കുന്നത് കാണാം. ഇൻറർനെറ്റിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍, ഏതാനും താലിബാൻ അംഗങ്ങൾ ഒരു റിപ്പോർട്ടറുടെ മൈക്കുമായി തെരുവുകളിൽ ചുറ്റിനടക്കുന്നതും 'താലിബാന്‍ ഭരണത്തിന് കീഴിൽ ആളുകൾ എത്രമാത്രം സന്തുഷ്ടരാണെന്ന് അവരുടെ അഭിപ്രായം പങ്കിടാൻ ആവശ്യപ്പെടുന്ന രസകരമായ കാഴ്ച്ചയും കാണാം. കൂടുതൽ ഭയപ്പെടുത്തുന്നതും ഒപ്പം തമാശ പരത്തുന്നതുമായ ഒരു കാര്യം, ഈ 'റിപ്പോർട്ടർമാരുടെ' കൂട്ടാളികളിൽ ഒരാൾ കയ്യിൽ തോക്കും പിടിച്ചു കൊണ്ടാണ് സർവ്വേ നടത്തുന്നത് എന്നുള്ളതാണ്.
advertisement
അതേസമയം, രാജ്യത്ത് മിന്നൽപ്പിണർ പോലെ അധികാരമേറ്റെടുത്ത താലിബാൻ ചൊവ്വാഴ്ച എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയും രണ്ട് ദിവസത്തിന് ശേഷം ജോലിയിലേക്ക് മടങ്ങാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. "എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നു ... അതിനാൽ നിങ്ങൾ നിങ്ങളുടെ പതിവ് ജീവിതം പൂർണ്ണ ആത്മവിശ്വാസത്തോടെ തുടരണം," താലിബാൻ ഒരു പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നയതന്ത്രജ്ഞരെയും സാധാരണക്കാരെയും ഒഴിപ്പിക്കുന്ന സൈനിക വിമാനങ്ങൾ ചൊവ്വാഴ്ച രാവിലെ തന്നെ ഞങ്ങളുടെ ദൗത്യം പുനരാരംഭിച്ചു. തലസ്ഥാനം താലിബാൻ പിടിച്ചെടുത്ത ശേഷം പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളെ കാബൂൾ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് നീക്കം ചെയ്ത ശേഷമായിരുന്നു ഈ ദൗത്യം പുനരാരംഭിച്ചത്. രാജ്യത്തിന് പുറത്തേക്ക് പറക്കാനുള്ള ഒരേയൊരു മാർഗ്ഗം വിമാനത്താവളമായതിനാൽ ഞായറാഴ്ച യുഎസ് സേന വിമാനത്താവളത്തിന്റെ ചുമതല ഏറ്റെടുക്കുകയുണ്ടായി. ഒരു പോരാട്ടവുമില്ലാതെ ഏകപക്ഷീയമായി തലസ്ഥാനം പിടിച്ചെടുക്കുന്നതിലൂടെ വെറും ഒരു ആഴ്ച കൊണ്ട് ഒരു രാജ്യത്തെ കീഴടക്കുന്ന തീവ്രവാദികളുടെ നാടകീയമായ ചടുല നീക്കങ്ങൾ വിസ്മയാവഹമായ രീതിയില്‍ പൂർണ്ണതയിൽ എത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
WATCH VIDEO: അഫ്ഗാൻ പ്രസിഡൻഷ്യൽ പാലസിലെ ജിമ്മിൽ 'വ്യായാമം' ചെയ്ത് താലിബാൻ അംഗങ്ങൾ
Next Article
advertisement
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
  • 28 വയസ്സുള്ള ദളിത് യുവാവ് വൈരമുത്തുവിനെ കൊന്ന കേസിൽ യുവതിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ.

  • വൈരമുത്തുവിന്റെ കാമുകി മാലിനിയുടെ അമ്മ വിജയയും മൂന്ന് സഹോദരങ്ങളുമാണ് അറസ്റ്റിലായത്.

  • വൈരമുത്തുവിന്റെ സാമ്പത്തിക നിലയെ വിജയ എതിർത്തതും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

View All
advertisement