മോഡലിംഗിൽ ഐശ്വര്യയുടെ വിജയം ആരംഭിക്കുന്നത് ഡൽഹി ടൈംസ് ഫ്രഷ് ഫെയ്സ് 2014 എന്ന സൗന്ദര്യമത്സരത്തിൽ നിന്നാണ്. 2016 ലെ മിസ്സ് ഇന്ത്യ സൗന്ദര്യമത്സരത്തിലേക്ക് പ്രവേശിക്കുന്നതിനു വരെ ആ വിജയം പ്രചോദനമായി. മത്സരത്തിലെ മികച്ച 21 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു ഐശ്വര്യ.
TRENDING:Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ
advertisement
[PHOTO]
മോഡലിംഗിനിടയിലും സിവില്‍ സർവീസ് എന്ന സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പുകൾ ഐശ്വര്യയ്ക്ക് എളുപ്പമായിരുന്നില്ല. പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എനിക്ക് എന്റെ ഫോൺ, സോഷ്യൽ മീഡിയ, എല്ലാം സ്വിച്ച് ഓഫ് ചെയ്യേണ്ടിവന്നു. അതിന്റെ ഫലം ഇവിടെയുണ്ട്- ഐശ്വര്യ പറഞ്ഞു. പെട്ടെന്നൊരുനാൾ പഠനത്തിലേക്ക് വന്ന ഒരാളല്ല താനെന്നും പണ്ടു മുതലേ പഠിക്കാൻ ഇഷ്ടമായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.
എൻസിസി തെലങ്കാന ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ അജയ് കുമാറാണ് ഐശ്വര്യയുടെ അച്ഛൻ. സൈന്യത്തിൽ, സ്ത്രീകൾക്ക് വളരാനുള്ള അവസരങ്ങളുണ്ട്, പക്ഷേ അത് ഇപ്പോഴും വളരെ പരിമിതമാണ്. സിവിൽ സർവീസുകളിൽ, ഒരു സ്ത്രീക്ക് നേടാൻ കഴിയുന്നതിന് പരിധിയികളില്ല- ഐശ്വര്യ പറഞ്ഞു.
ഐശ്വര്യയുടെ റാങ്ക് നേട്ടത്തെ ഫെമിന മിസ് ഇന്ത്യയും അഭിനന്ദിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അഭിനന്ദനം.
