മെയ് അഞ്ചിന് പുതിയ സംരഭത്തിലേക്ക് ചുവടുവെച്ചു. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനിയില്‍ ഹോസ്റ്റല്‍ നടത്തിയിരുന്ന കെട്ടിടത്തില്‍ തന്നെ പ്രീതി വിഷരഹിത പച്ചക്കറി വില്‍പ്പന തുടങ്ങി. ഇപ്പോള്‍ നല്ല ലാഭവും കിട്ടുന്നുണ്ട്.
ഭര്‍ത്താവും സുഹൃത്തുക്കളുമെല്ലാം ധൈര്യം പകര്‍ന്നു. കയ്യില്‍ പണമൊന്നുമില്ലെങ്കിലും വയനാട്ടിലെ ജൈവകര്‍ഷകരുടെ കൂട്ടായ്മ പച്ചക്കറി നല്‍കാമെന്നേറ്റു. അങ്ങനെയാണ് വിഷരഹിത വയനാടന്‍ പച്ചക്കറിയുടെ കച്ചവടം തുടങ്ങിയത്.
TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
advertisement
വയനാട്ടിലെയും കര്‍ണ്ണാടകത്തിലെയും ജൈവഗ്രാമങ്ങളില്‍ നിന്ന് പച്ചക്കറിയെത്തി. കച്ചവടം അങ്ങനെ പൊടിപൊടിച്ചുതുടങ്ങി. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ ഹോം ഡെലിവറിയും വിജയകരമായി മുന്നേറുന്നു. എല്ലാതരം പച്ചക്കറികളും ഇവിടെയുണ്ട്. ഉച്ചയോടെ തന്നെ പച്ചക്കറികള്‍ പരമാവധി തീരും.
പ്രീതിയും രണ്ട് സഹായികളുമാണ് പച്ചക്കറിക്കടയിലുള്ളത്. വയനാട്ടില്‍ നിന്നുള്ള ചക്കയും മാങ്ങയും പപ്പായയും വടുകപുളി നാരങ്ങയുമെല്ലാം തേടി ആളുകളെത്തുന്നുണ്ട്. ഹോസ്റ്റലിന് പ്രതിമാസം 35,000 രൂപയാണ് വാടക. മാര്‍ച്ചിന് ശേഷം ഇതുവരെയും വാടക നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹോസ്റ്റല്‍ ആരംഭിച്ചാലും ജൈവപച്ചക്കറി വില്‍പ്പനയുമായി മുന്നോട്ട് പോകാനാണ് പ്രീതിയുടെ തീരുമാനം.
