ഞങ്ങളെ കുറിച്ചുള്ള കൊറോണ വാർത്തകൾക്കും മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെയും ഭാവനകള്‍ക്ക് ഞങ്ങളുടെ പ്രതികരണം ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
താങ്ങൾ കോവിഡ് ബാധിതരാണെന്ന വാർത്തകളോട് രസകരമായി പ്രതികരിച്ച് നയന്‍ താരയും വിഗ്നേശ് ശിവനും. ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചുവെന്നും ഐസലേഷനിലാണെന്നും ചില തമിഴ് മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇരുവരുമായ അടുപ്പമുള്ളവർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ നയൻസും വിഗ്നേശും നേരിട്ട് പ്രതികരണവുമായെത്തിയിരിക്കുകയാണ്.
വിഗ്നേശിന്‍റെ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ഒരു രസകരമായ വീഡിയോയ്ക്കൊപ്പമാണ് പ്രതികരണം. ഞങ്ങളെ കുറിച്ചുള്ള കൊറോണ വാർത്തകൾക്കും മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുടെയും ഭാവനകള്‍ക്ക് ഞങ്ങളുടെ പ്രതികരണം ഇങ്ങനെയാണ് എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നവർക്ക്... ഞങ്ങൾ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമാണിരിക്കുന്നത്. നിങ്ങളെപ്പോലെ ജോക്കർമാരെയും നിങ്ങളുടെ ജോക്കുകളും കണ്ടിരിക്കാനുള്ള കരുത്തും സന്തോഷവും ദൈവം ഞങ്ങൾക്കിപ്പോൾ നൽകിയിട്ടുണ്ട്..'എന്നാണ് വിഗ്നേശ് ഇൻസ്റ്റയിൽ കുറിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.