സഹ്‌റ തന്റെ ശ്രമങ്ങളൊന്നും ഉപേക്ഷിക്കാത്തതെങ്ങനെയെന്നും അത്തരമൊരു നീക്കത്തിന് ആവശ്യമായ പിന്തുണയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. “എന്നിരുന്നാലും, ഇവിടെയുള്ള പാഠം ഇതാണ്; അവളുടെ ജീവിതത്തെ മാറ്റാൻ അവൾ അവളുടെ യാഥാർത്ഥ്യത്തെ അനുവദിച്ചില്ല. അവൾ അവളുടെ ജോലി നിലനിർത്തി (ആദ്യം ഒരു അവധി എടുത്തിട്ടും), എല്ലായ്‌പ്പോഴും അവൾ ദിവസവും ചെയ്യുന്ന രീതിയിൽ ബ്രാൻഡുകൾക്ക് മൂല്യം കൂട്ടിക്കൊണ്ടേയിരുന്നു. അവൾ ചീസ് കേക്ക് ബിസിനസ്സ് മനിഫോൾഡ് വളർത്തി. ഈ കാലത്ത് സഹ്റയുടെ സോഷ്യൽ മീഡിയ സാന്നിധ്യം 4 മടങ്ങ് വർദ്ധിച്ചു, കച്ചവടം അതിനെല്ലാം മേലെകൂടി കടന്നുപോയി. അവൾ ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുത്തു. അത് പലയിടത്തും ഒരു പ്രതീകമായിത്തീർന്നു - എല്ലാം അവളുടെ അസുഖത്തിന്റെ പരിധിയിൽ നിന്നാണ് സംഭവിച്ചത്. ആരെങ്കിലും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ ണ്ടായിരുന്നെങ്കിൽ, കൃപയോടെ പോരാടുന്നതിന് അവർക്കുള്ള ഒരു പാഠം."
advertisement
also read: മങ്കിപോക്സ് കേസുകൾ കുതിച്ചുയരുന്നു; വാക്സിനുകൾ 100% ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന
രോഗബാധിതനായ ഒരു വ്യക്തിയിൽ നിന്ന് ഉൽപ്പാദനക്ഷമത പ്രതീക്ഷിക്കുവാനാകില്ല, മാത്രമല്ല അത് സാധ്യമാക്കിയ തരത്തിലുള്ള പിന്തുണയെക്കുറിച്ച് ഷെയ്ഖ് ഒന്നു കൂടി പറഞ്ഞു. “ഇവിടെ മറ്റൊരു പാഠം പിന്തുണയാണ്. ഞങ്ങളുടെ കുടുംബം സുഹൃത്തുക്കൾ ജോലിസ്ഥലത്തുള്ള ഞങ്ങളുടെ ടീമുകൾ, അടുപ്പമുള്ളവരിൽ നിന്നും ഞങ്ങൾക്ക് പരിചിതമല്ലാത്ത ആളുകളിൽ നിന്നും ഞങ്ങൾ വളരെയേറെ അനുകമ്പയും പിന്തുണയുമറിഞ്ഞു. ഈ ലോകത്ത് വളരെയധികം നന്മകൾ ഉണ്ടെന്നുള്ള ഒരു വിനീതമായ ഓർമ്മപ്പെടുത്തലായിരുന്നു അത്." അദ്ദേഹം എഴുതി.
see also: കൊളസ്ട്രോൾ കൂടുതലാണോ? ഈ മൂന്ന് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
“തീർച്ചയായും ലോകത്ത് നന്മയുണ്ട്. നിങ്ങളും സഹ്‌റയും ഈ പ്രതിസന്ധിയിലുടനീളം ശക്തരായതിൽ സന്തോഷമുണ്ട്. ഒരു രോഗം ഭേദമാക്കുന്നതിൽ മാനസിക ശക്തി ഒരു വലിയ ഘടകമാണെന്ന് ഞാൻ തന്നെ അനുഭവിച്ചിട്ടുണ്ട്. നിങ്ങൾ ഇതൊക്കെ എപ്പോഴും കേൾക്കുന്നതായിരിക്കാം, എന്നാൽ നിങ്ങൾ ശക്തരായിരിക്കാൻ ആവശ്യപ്പെടുന്ന ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നതുവരെ അത് എത്രത്തോളം ശരിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകില്ല. നിങ്ങൾക്ക് ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു!" പോസ്റ്റ് ലൈക്ക് ചെയ്ത ഏകദേശം 63,000 പേരിൽ ഒരു ലിങ്ക്ഡ്ഇൻ ഉപയോക്താവ് കമന്റ് ചെയ്തു.
