കൊളസ്ട്രോൾ കൂടുതലാണോ? ഈ മൂന്ന് ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
രക്തത്തിലെ കൊളസ്ട്രോൾ കൂടുന്നതിന്‍റെ അധികമാർക്കും അറിയാത്ത ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
ശരീരത്തിലെ കൊളസ്ട്രോൾ ഒരു പ്രധാന ഘടകമാണ്. ഒരേസമയം തന്നെ ശരീരത്തിന് ഗുണകരവും ഹാനികരവുമായി മാറുന്നവയാണ് കൊളസ്ട്രോളിന്‍റെ വിവിധ രൂപങ്ങൾ. ഭക്ഷണം ദഹിപ്പിക്കുന്നതിനും കോശ സ്തരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്ന ഹോർമോണുകളും വിറ്റാമിൻ ഡിയും ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. രക്തത്തിൽ അമിതമായ അളവിൽ കൊളസ്ട്രോൾ ഉണ്ടാകുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് കൊറോണറി ആർട്ടറി രോഗങ്ങൾ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ ഒരു സുപ്രധാന ലക്ഷണം കാൽവിരലുകളിലും കൈകാലുകളിലും ഉണ്ടാകുന്ന ദുർഗന്ധം വമിക്കുന്ന പഴുപ്പാണ്. ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോഴാണ് ഈ ലക്ഷണങ്ങൾ ശരീരത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നത്. ഉയർന്ന കൊളസ്ട്രോളിന്റെ അവസ്ഥ ചികിത്സിച്ചില്ലെങ്കിൽ, അത് രക്തപ്രവാഹത്തിൽ തടസത്തിന് കാരണമാകുന്നു.
ധമനികൾ ചുരുങ്ങുകയും ധമനികൾക്കുള്ളിൽ കൊളസ്‌ട്രോൾ ഫലകങ്ങൾ അടിഞ്ഞുകൂടുകയും ചെയ്യുന്ന അവസ്ഥയാണ് രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നത്. ഇത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
രക്തപ്രവാഹത്തിന് പെരിഫറൽ ആർട്ടീരിയൽ ഡിസീസ് ഉണ്ടാകുന്നു, ഇത് ഗുരുതരമായ ഓർഗൻ ഇസ്കെമിയ പോലുള്ള സങ്കീർണതകളിലേക്ക് നയിക്കുന്നു. ക്രിട്ടിക്കൽ ലിംബ് ഇസ്കെമിയയിൽ, കാലുകളിലേക്കുള്ള രക്തപ്രവാഹം ഗുരുതരമായി പരിമിതപ്പെടുന്നു. ഗുരുതരമായ ഇസ്കെമിയ ആത്യന്തികമായി കാൽവിരലുകളിലും ശരീരത്തിന്റെ താഴത്തെ അവയവങ്ങളിലും ദുർഗന്ധമുള്ള പഴുപ്പിന് കാരണമാകുന്നു.
advertisement
അത്തരം സാഹചര്യങ്ങളിൽ, കാൽവിരലുകളിലോ കൈകാലുകളിലോ ചർമ്മം തണുത്തതും മരവിച്ചതുമായിരിക്കും. ചർമ്മത്തിന്റെ നിറവും ചുവപ്പിൽ നിന്ന് കറുപ്പിലേക്ക് മാറുന്നു. ഇത് ആത്യന്തികമായി വീർക്കാൻ തുടങ്ങുകയും ദുർഗന്ധം വമിക്കുന്ന പഴുപ്പ് ഉത്പാദിപ്പിക്കുകയും വലിയ വേദന ഉണ്ടാക്കുകയും ചെയ്യുന്നു.
ദുർഗന്ധം വമിക്കുന്ന പഴുപ്പ് കൂടാതെ, കൊളസ്ട്രോൾ കൂടുതലാണെന്നതിന് മറ്റ് ചില ലക്ഷണങ്ങളും ഉണ്ട്, അത് വളരെ ഗൗരവമായി എടുക്കേണ്ടതാണ്. അവ താഴെ പറയുന്നു.
1. കാലുകളിലും കൈകളിലും കടുത്ത വേദന ഉണ്ടാകുന്നു. വിശ്രമിക്കുമ്പോഴും ഈ വേദന തുടരുന്നു.
advertisement
2. ചർമ്മം വിളറിയതും തിളക്കമുള്ളതും മിനുസമാർന്നതും വരണ്ടതുമായി മാറുന്നു
3. നിങ്ങളുടെ കാലുകളിലും കൈകളിലും മുറിവുകൾ, അൾസർ എന്നിവ ഉണ്ടാകുന്നു. ഈ മുറിവുകൾ ഉണങ്ങുകയില്ല.
4. കാലുകളിൽ പേശികളുടെ അളവ് കുറയുന്നു. ശരീരത്തിലെ പേശികളുടെ അളവ് ഒരാലുടെ മസിലിന്‍റെ വലുപ്പത്തെ അടിസ്ഥാനമാക്കിയാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2022 7:30 PM IST