TRENDING:

തിരമാലകൾക്കപ്പുറം അന്ധവിശ്വാസങ്ങളെയും തോല്പിച്ച രേഖ; രാജ്യത്തെ ആദ്യ ലൈസൻസ്ഡ് മത്സ്യ തൊഴിലാളി വനിത

Last Updated:

രാജ്യത്തെ ആദ്യ ലൈസൻസ്ഡ് മത്സ്യതൊഴിലാളി സ്ത്രീയായ രേഖയെ ഇനി കടബാധ്യതകൾ അലട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മറ്റൊരു അന്താരാഷ്ട്ര വനിത ദിനം എത്തി നിൽക്കെയാണ് കടലിനെ കൈക്കരുത്തു കൊണ്ട് തോല്പിച്ച രേഖയ്ക്ക് സഹായമെത്തുന്നത്.  തൃശൂർ ചേറ്റുവ സ്വദേശിയായ മത്സ്യബന്ധന തൊഴിലാളി  കാര്‍ത്തികേയനുമായുള്ള പ്രണയ വിവാഹത്തിനു ശേഷമാണ് ഉപജീവനത്തിന് രേഖ കടലിലേക്കിറങ്ങിയത്.  വർദ്ധിച്ചു വരുന്ന കടബാധ്യതയും നാല് പെൺകുട്ടികളുടെ പഠന ചെലവും ഓർത്തപ്പോൾ, കടലിന്റെ വന്യത രേഖയെ ഭയപ്പെടുത്തിയില്ല.
advertisement

ഇരമ്പി ആർത്തലയ്ക്കുന്ന കടലിൽ ഭർത്താവിനൊപ്പം 50 നോട്ടിക്കൽ മൈൽ അകലം വരെ രേഖ സഞ്ചരിക്കും. പുരുഷന്മാരെപ്പോലും തളർത്തുന്ന കടൽച്ചൊരുക്കിനെയും എടുത്തടിക്കുന്ന തിരമാലകളെയും മനക്കരുത്തിനാൽ രേഖ നേരിട്ടു. ബോട്ട് മറിഞ്ഞ് തിരകളിൽ അകപ്പെട്ട ദിവസങ്ങളുമുണ്ട്. പക്ഷേ ഇതല്ലാതെ മറ്റൊരു മാർഗം രേഖയ്ക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. ഭർത്താവ് കാർത്തികേയന് ഹൃദയശസ്ത്രക്രിയ കൂടി വേണ്ടി വന്നതോടെ രേഖ കടലിൽ പോക്ക് പതിവാക്കി.

BEST PERFORMING STORIES:Coronavirus Outbreak: 'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ IMA [NEWS]Coronavirus Outbreak LIVE Updates:Coronavirus Outbreak LIVE Updates: പൊതുജനങ്ങളെ ഒഴിവാക്കി വാഗാ അതിർത്തിയിലെ പതാക താഴ്ത്തൽ ചടങ്ങ്; ഇറാനിൽ മരണ സംഖ്യ 124 ആയി [NEWS]മാർക്ക് ദാന വിവാദം: കെ.ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ [NEWS]

advertisement

രാജ്യത്തെ ആദ്യ ലൈസൻസ്ഡ് മത്സ്യതൊഴിലാളി സ്ത്രീയായ രേഖയെ ഇനി കടബാധ്യതകൾ അലട്ടില്ല. സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ രേഖയുടെ 3 ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്പ പലിശയടക്കം തിരിച്ചടയ്ക്കും. ഭര്‍ത്താവ് കാര്‍ത്തികേയന്‍റെ ശസ്ത്രക്രിയ്ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ട് കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിള്‍സ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു. വള്ളവും എന്‍ജിനും വാങ്ങിക്കാന്‍ എടുത്ത വായ്പയായ 1.1 ലക്ഷം രൂപ എഎഫ്ഡിസി ഗ്രൂപ്പ് നല്‍കും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചേറ്റുവയിൽ കടലിൽ നിന്ന് 50 മീറ്റർ മാത്രമാണ് രേഖയുടെ വീട്ടിലേക്കുള്ള ദൂരം. കടലമ്മ പിണങ്ങിയാൽ രേഖയുടെ വീട് വെള്ളത്തിലാകും. ജീവിതത്തിൽ കാറും കോളും ഇനിയും അസ്തമിച്ചിട്ടില്ല. എങ്കിലും പിന്മാറാൻ രേഖ ഒരുക്കമല്ല. പ്രതിസന്ധികളെ മാത്രമല്ല രേഖ തോൽപിച്ചത്, സ്ത്രീകൾ കടലിൽ ഇറങ്ങിയാൽ കടലമ്മ കോപിക്കുമെന്ന അന്ധവിശ്വാസത്തെയും കൂടിയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Life/
തിരമാലകൾക്കപ്പുറം അന്ധവിശ്വാസങ്ങളെയും തോല്പിച്ച രേഖ; രാജ്യത്തെ ആദ്യ ലൈസൻസ്ഡ് മത്സ്യ തൊഴിലാളി വനിത
Open in App
Home
Video
Impact Shorts
Web Stories