മാർക്ക് ദാന വിവാദം: കെ.ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ

Last Updated:

Governor on Jaleel Mark issue | മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഗവർണർ

തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത ഫയൽ അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥന്മാരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും ​ചട്ടവിരുദ്ധമാണെന്നും ഗവർണറുടെ ഉത്തരവിലുണ്ട്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സർവകലാശാലകളുടെ സൽപ്പേര് കളങ്കപ്പെടുത്തരുതെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത് കമ്മിറ്റി രൂപീകരിച്ചത് സർവകലാശാല ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. സർവകലാശാല സ്വയംഭരണ സ്ഥാപനമായതിനാൽ അതിന്‍റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003ലെ സുപ്രീം കോടതി ഉത്തരവ് ഗവർണർ എടുത്തുകാണിക്കുന്നുണ്ട്. നടന്നത് നടന്നു. മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും സർവകലാശാല അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി.
BEST PERFORMING STORIES:'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ [NEWS]പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച് [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]
പരാതിക്കാരുടെയും സർവ്വകലാശാലയുടെയും വിശദീകരണം നേരിട്ട് കേട്ടശേഷമാണ് മന്ത്രി അദാലത്തിൽ പങ്കെടുത്തത് ക്രമവിരുദ്ധമാണെന്ന് ഗവർണർ ഉത്തരവിട്ടത്. മന്ത്രിയുടെ നിർദേശാനുസരണം സർവ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും തോറ്റ ബിടെക് വിദ്യാർഥിയെ വീണ്ടും മൂല്യനിർണയം നടത്തിയ വിജയിപ്പിക്കാൻ തീരുമാനിച്ചതുമാണ് വിവാദമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാർക്ക് ദാന വിവാദം: കെ.ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമെന്ന് ഗവർണർ
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement