'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ
- Published by:Naseeba TC
- news18-malayalam
Last Updated:
"താൻ അങ്ങനെ പറഞ്ഞത് ആരെങ്കിലും കേട്ടിട്ടുണ്ടോ? " എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: പെരിയ ഇരട്ട കൊലക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന സർക്കാർ നിലപാട് കഴിഞ്ഞ ദിവസം നിയമസഭയിൽ ഭരണ പ്രതിപക്ഷ വാക്ക് പോരിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്റേത് വിടുവായിത്തമെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രകോപിതരായ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തെത്തുകയും ചെയ്തു.
ഇരിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷ അംഗങ്ങൾ അതിന് തയാറായില്ല. ഇതിനിടെ മുഖ്യമന്ത്രിക്ക് അടുത്ത് ഇരിക്കുകയായിരുന്ന ഇ പി ജയരാജൻ ചാടി എഴുന്നേറ്റ് ഷാഫി പറമ്പിലിനെ ചൂണ്ടി 'കള്ള റാസ്കൽ' പ്രയോഗം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.
BEST PERFORMING STORIES:Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]Coronavirus Outbreak LIVE Updates:ആഗോള തലത്തിൽ എണ്ണവിലയിൽ ഇടിവ്; ഇറാനിൽ മരണ സംഖ്യ 124 ആയി [NEWS]കൊറോണ: അമൃതാനന്ദമയി മഠത്തിലെ സന്ദർശകർക്ക് താൽക്കാലിക വിലക്ക്; മഠം ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിൽ [NEWS]
ഈ ആരോപത്തിന്റെ ചുവട് പിടിച്ച് വി ഡി സതീശൻ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഇ പി ജയരാജനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ആരോപണത്തെ മന്ത്രി ഇ പി ജയരാജൻ തള്ളിയത്.
advertisement
താങ്കൾ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് താൻ അങ്ങനെ പറഞ്ഞത് ആരെങ്കിലും കേട്ടോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് അര മണിക്കൂർ മാത്രമേ ആയുസുള്ളൂ. അതിൽ കൂടുതൽ ഇല്ല. സഭയിൽ ആരെല്ലാം എന്തെല്ലാം വിളിച്ചു പറയുന്നു, അത് ആരെങ്കിലും കേട്ടിട്ടുണ്ടോ? പ്രതിപക്ഷത്തിനെതിരെ അവകാശലംഘനത്തിനു സ്‌പീക്കർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 06, 2020 7:30 PM IST


