TRENDING:

Nita Ambani | കോവിഡ് സന്നദ്ധപ്രവർത്തനം: നിതാ അംബാനി ടൗൺ & കൺട്രി മാസികയുടെ 'ഫിലാന്ത്രോപിസ്റ്റ് 2020'

Last Updated:

ലക്ഷകണക്കിന് ദരിദ്രർക്കും തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കാൻ യത്നിച്ച റിലയൻസ് ഫൗണ്ടേഷനാണ് രാജ്യത്ത് ആദ്യമായി കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രി സജ്ജീകരിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കോവിഡ് 19 സന്നദ്ധപ്രവർത്തനങ്ങൾ കണക്കിലെടുത്ത് റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനിക്ക് അമേരിക്കൻ മാസികയുടെ ഫിലാന്ത്രോപിസ്റ്റ് പുരസ്ക്കാരം. അമേരിക്കയിലെ പ്രശസ്ത മാസികയായ ടൗൺ & കൺട്രിയുടെ പുരസക്കാരമാണ് നിതാ അംബാനിയെ തേടിയെത്തിയത്.
advertisement

Also Read- Reliance to Make PPE | പിപിഇ കിറ്റ് നിർമാണവുമായി റിലയൻസ്; ചെലവ് ചൈനയിൽനിന്ന് ഇറക്കുമതിചെയ്യുന്നതിന്‍റെ മൂന്നിലൊന്നായി കുറയും

കോവിഡ് മഹാമാരിയെ ചെറുക്കാൻ റിലയൻസ് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ലക്ഷകണക്കിന് ദരിദ്രർക്കും തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കാൻ യത്നിച്ച റിലയൻസ് ഫൗണ്ടേഷനാണ് രാജ്യത്ത് ആദ്യമായി കോവിഡ് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രി സജ്ജീകരിച്ചത്.

Also See- കൊറോണ വൈറസ് ബാധിതരെ മാത്രം ചികിത്സിക്കാൻ രാജ്യത്തെ ആദ്യ ആശുപത്രി സജ്ജമാക്കി റിലയൻസ്

advertisement

ഇത്തവണത്തെ ടൗൺ & കൺട്രി പുരസ്ക്കാരം ലഭിച്ച ഒരേയൊരു ഇന്ത്യക്കാരിയാണി നിതാ അംബാനി. ഓപ്ര വിൻഫ്രെ, ആപ്പിൾ സിഇഒ ടിം കുക്ക്, പ്രശസ്ത ഫാഷൻ ഡിസൈനർ ഡൊണാറ്റെല്ല വെർസേസ്, നടൻ ലിയോനാർഡോ ഡി കാപ്രിയോ, മൈക്കൽ ബ്ലൂംബെർഗ്, ലോറൻ പവൽ ജോബ്സ് തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലെ പുരസ്ക്കാരം നേടിയത്.

"ഞങ്ങളുടെ പരിശ്രമത്തെ ഫലപ്രദവും സുസ്ഥിരവുമാക്കുന്നതിന് ചിട്ടയായ പ്രവർത്തനങ്ങളോടെ പ്രതിസന്ധികളോട് പ്രതികരിക്കാൻ സാധിച്ചു. വർഷങ്ങളായി റിലയൻസ് ഫൗണ്ടേഷനിലും ഇൻഡസ്ട്രീസും ഇത്തരം പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്. ഞങ്ങളുടെ സംരംഭത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്. ആഗോള തലത്തിൽ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ആവശ്യം വരുമ്പോഴെല്ലാം ഞങ്ങളുടെ സർക്കാരിനെയും സമൂഹത്തെയും പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധമാണ്, ” പുരസ്ക്കാര വാർത്തയോട് നിതാ അംബാനിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

advertisement

Also Read- Covid 19 | 'കേരളത്തിനൊപ്പമുണ്ട് റിലയൻസ്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നൽകി

അംബാനിയുടെ നേതൃത്വത്തിൽ, ഫൗണ്ടേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ മുംബൈയിൽ 100 ​​കിടക്കകളുള്ള ആശുപത്രി സജജീകരിച്ചു. മാർച്ച് അവസാനത്തോടെ രോഗികളെ ചികിത്സിച്ചു തുടങ്ങിയ ആശുപത്രി ഏപ്രിൽ അവസാനത്തോടെ കിടക്കകളുടെ എണ്ണം 220 ആയി വർദ്ധിപ്പിച്ചു.

TRENDING:COVID 19 | യോഗ പരിശീലിക്കുന്നവർക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവെന്ന് കേന്ദ്ര ആയുഷ് മന്ത്രി [NEWS]India China Border Standoff | ചൈന പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കും; സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ [NEWS]നടി നയൻതാരയ്ക്ക് കോവിഡ് 19 ബാധിച്ചതായുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് റിപ്പോർട്ട് [PHOTOS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വർദ്ധിച്ചുവരുന്ന പ്രതിസന്ധികൾക്കിടയിൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന് റിലയൻസ് ഫൗണ്ടേഷൻ "അന്ന സേവാ" എന്ന ഭക്ഷ്യ സേവന പദ്ധതിയും ആരംഭിച്ചു. പകർച്ചവ്യാധികൾക്കിടെ ഇതവരെ 50 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞതായും റിലയൻസ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/
Nita Ambani | കോവിഡ് സന്നദ്ധപ്രവർത്തനം: നിതാ അംബാനി ടൗൺ & കൺട്രി മാസികയുടെ 'ഫിലാന്ത്രോപിസ്റ്റ് 2020'
Open in App
Home
Video
Impact Shorts
Web Stories