TRENDING:

നുഴഞ്ഞ് കയറിയത് ചാരവൃത്തിയ്ക്കല്ല; കാമുകനൊപ്പം ജീവിക്കാനെന്ന് പാകിസ്താനി യുവതി

Last Updated:

ഞങ്ങൾ ചാരന്മാരല്ല, ഞങ്ങൾ പരസ്പരം സ്നേഹിക്കുന്ന സാധാരണ മനുഷ്യരാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. ദയവായി ഞങ്ങളെ സഹായിക്കൂവെന്ന് സീമ മാധ്യമങ്ങളോട് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബോളിവുഡിൽ 2004 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ‘വീർസാര’. സിനിമയിൽ സൂപ്പർതാരം ഷാരൂഖ്ഖാൻ അവതരിപ്പിച്ച കഥാപാത്രം ഇന്ത്യയിൽ നിന്ന് തന്റെ പ്രണയിനി ആയ പാകിസ്താനി യുവതിയെ (പ്രീതി സിന്റ അഭിനയിച്ച കഥാപാത്രം) കാണാൻ അതിർത്തി കടന്ന് പോകുന്നതാണ് പ്രമേയം. സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും വേർപിരിയലിന്റെയും കഥപറയുന്ന ആ സിനിമയുമായി സാമ്യമുള്ള ഒന്നാണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ അടുത്തിടെ സംഭവിച്ചതും. പക്ഷെ ഇവിടെ പാകിസ്ഥാനിൽ നിന്ന് തന്റെ കാമുകനെ തേടി ഒരു യുവതി ഇന്ത്യയിലേക്കാണ് വന്നത്.
advertisement

എന്നാൽ സീമ ഗുലാം ഹൈദർ എന്ന ഈ യുവതി അതിർത്തി കടന്നെത്തിയത് ചാരവൃത്തിയ്ക്കാണെന്നും ചില റിപ്പോർട്ടുകൾ ഉയർന്നിരുന്നു. സീമയ്ക്കും കാമുകൻ സച്ചിൻ മീണയ്ക്കും സച്ചിന്റെ പിതാവിനുമെതിരെ പാസ്‌പോർട്ട് ആക്‌ട്, ഫോറിനേഴ്‌സ് ആക്ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ സച്ചിനും സീമയുംമാധ്യമങ്ങളോട് സംസാരിക്കുകയും തങ്ങളുടെ കഥ വിവരിക്കുകയും ചെയ്തു. താൻ കറാച്ചി സ്വദേശിയാണെന്നും 2019ലാണ് സച്ചിനുമായി പ്രണയത്തിലായതെന്നുംസീമ പറഞ്ഞു.

“അന്നുമുതൽ സീമയും സച്ചിനും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നുവത്രേ, എങ്ങനെ ഇന്ത്യയിൽ എത്താമെന്ന് അന്ന് തൊട്ട് തന്നെ പ്ലാൻ ചെയ്യാൻ തുടങ്ങി. യൂട്യൂബിൽ ലഭ്യമായ റൂട്ടുകളുടെ സഹായത്തോടെ സച്ചിൻ സീമയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കുകയായിരുന്നു. “ഞങ്ങൾ ചാരന്മാരല്ല, ഞങ്ങൾ പരസ്പരം സ്നേഹിക്കുന്ന സാധാരണ മനുഷ്യരാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. ദയവായി ഞങ്ങളെ സഹായിക്കൂ, ഞങ്ങൾക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല, ഞങ്ങൾക്ക് ഒരു ഹിഡൻ അജണ്ടയുമില്ല; ദയവായി ഞങ്ങളുടെ ബന്ധത്തെ രാഷ്ട്രീയവത്കരിക്കരുത്. എനിക്ക് ഇന്ത്യയിൽ തന്നെ തുടരണം ” സീമ മാധ്യമങ്ങളോട് പറഞ്ഞു.

advertisement

Also read-പബ്ജിയിൽ പോരടിച്ച് പ്രണയത്തിലായി; കാമുകനെ തേടി 27കാരി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി; ഒപ്പം നാല് മക്കളും

നിയമവിരുദ്ധമായി ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതിന് സീമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയെ സഹായിച്ചതിനും വിദേശ പൗരന് അഭയം നൽകിയതിനും സച്ചിനും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. തന്റെ നാല് കുട്ടികളുമായി അനധികൃതമായി അതിർത്തി കടന്ന സീമ ഗുലാം ഹൈദർ എന്ന വനിതാ വീഡിയോ ഗെയിമർക്കെതിരെ പാസ്‌പോർട്ട് നിയമത്തിലെയും വിദേശി നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ശത്രുരാജ്യത്തിലെ പൗരന്മാർക്ക് അഭയം നൽകിയതിന് യുവതിയുടെ കാമുകൻ സച്ചിൻ മീണയ്ക്കും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട് എന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് കെ ഖാൻ പറഞ്ഞു.

advertisement

പോലീസ് പറയുന്നതനുസരിച്ച് ഇതിനെല്ലാം തുടക്കം കുറിച്ചത് 2019ലാണ്. സീമയ്ക്ക് ഏതാണ്ട് 20 വയസുള്ളപ്പോൾ PUBG എന്ന ഓൺലൈൻ ഗെയിമിലൂടെ സച്ചിനെ കണ്ടുമുട്ടി. ഇരുവരും മണിക്കൂറുകളോളം ഓൺലൈനിൽ ഗെയിം കളിക്കുന്നതിനിടയിൽ പ്രണയത്തിലാവുകയും, അവരുടെ ബന്ധം ശക്തമായി വളരുകയും സച്ചിനെ കാണാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഏത് വിധേനയും എത്താൻ സീമ തീരുമാനിക്കുകയും ചെയ്തു.

മെയ് 11 ന് നേപ്പാൾ വഴി സീമ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചുവെന്നും അതിനുശേഷം ഗ്രേറ്റർ നോയിഡയിൽ വെച്ച് സച്ചിനെ കാണാൻ ഗ്രേറ്റർ നോയിഡയിലേക്ക് ബസിൽ കയറിയെന്നും ഖാൻ പറഞ്ഞു. മെയ് 13 മുതൽ റബുപുരയിലാണ് താമസം. ഇരുവരും ഒരു പ്രാദേശിക അഭിഭാഷകനെ കാണുകയും വിവാഹം നടത്താൻ സഹായം തേടുകയും ചെയ്തു. അഭിഭാഷകനാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകമായിരുന്നുവെന്ന് ഖാൻ കൂട്ടിച്ചേർത്തു.

advertisement

Also read-‘ശമ്പളം എത്രയെന്ന് അമ്മയോട് പറഞ്ഞു പോയി’; ശേഷം ഫോണ്‍ കോളുകളുടെ പെരുമഴ; അനുഭവം പങ്കുവെച്ച് യുവാവ്

മാർച്ചിൽ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽ ഇരുവരും ഒരാഴ്ച തങ്ങുകയും തുടർന്ന് ഇന്ത്യയിലേക്ക് കടക്കാനും വിവാഹം കഴിക്കാനും തീരുമാനിച്ചതായും ഇരുവരും ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞതായി ഡിസിപി പറഞ്ഞു. സീമ 2014ൽ വിവാഹിതയായതാണ്. 2019 ആയപ്പോൾ സീമയ്ക്ക് നാല് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ ഭർത്താവ് കറാച്ചിയിൽ ജോലി ചെയ്യുകയാണ്. 2019ൽ ഭർത്താവ് സൗദി അറേബ്യയിലേക്ക് പോയി. തുടർന്ന് സീമ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ തുടങ്ങി. അങ്ങനെ സച്ചിനുമായുള്ള ബന്ധം തുടങ്ങി. മാർച്ചിൽ ഇരുവരും നേപ്പാളിൽ കണ്ടുമുട്ടാൻ തീരുമാനിക്കുകയായിരുന്നു.

advertisement

അഞ്ചാം ക്ലാസ് വിദ്യാഭ്യാസമേ സീമയ്ക്ക് ഉള്ളൂ എങ്കിലും വീഡിയോ ഗെയിമുകളിലും സോഷ്യൽ മീഡിയകളിലും അവൾക്ക് നല്ല പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവളുടെ മൊബൈൽ ഫോണുകളിൽ നിന്ന് 50 ഓളം ഗെയിമുകൾ പോലീസ് കണ്ടെത്തി. കൂടാതെ യുവതിയുടെ വിവാഹത്തിന്റെ രണ്ട് വീഡിയോകൾ, കുട്ടികളുടെ നാല് ജനന സർട്ടിഫിക്കറ്റുകൾ, പാകിസ്ഥാൻ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി നൽകിയ ഐഡി കാർഡ്, അഞ്ച് വാക്സിനേഷൻ കാർഡുകൾ, ഒരു ബസ് ടിക്കറ്റ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

2019 മുതൽ താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ തലാഖ് പറഞ്ഞ് അദ്ദേഹത്തിൽ നിന്ന് വേർപിരിഞ്ഞെന്നും സീമ പോലീസിനോട് പറഞ്ഞു. യാത്രാച്ചെലവ് വഹിക്കാൻ തന്റെ കൃഷിഭൂമി 12 ലക്ഷം രൂപയ്ക്ക് വിറ്റതായും അവർ പോലീസിനോട് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്ന് പ്രതികളെയും സൂരജ്പൂരിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സീമയുടെ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരം അമ്മയ്‌ക്കൊപ്പം താമസിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
നുഴഞ്ഞ് കയറിയത് ചാരവൃത്തിയ്ക്കല്ല; കാമുകനൊപ്പം ജീവിക്കാനെന്ന് പാകിസ്താനി യുവതി
Open in App
Home
Video
Impact Shorts
Web Stories