'ശമ്പളം എത്രയെന്ന് അമ്മയോട് പറഞ്ഞു പോയി'; ശേഷം ഫോണ്‍ കോളുകളുടെ പെരുമഴ; അനുഭവം പങ്കുവെച്ച് യുവാവ്

Last Updated:

റെഡ്ഡിറ്റിലാണ് യുവാവ് തന്റെ ജീവിതാനുഭവം എഴുതിയത്

വീട്ടുകാരോടും നാട്ടുകാരോടും ശമ്പളം എത്രയെന്ന് കൃത്യമായി പറയാന്‍ ഇഷ്ടപ്പെടാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. തന്റെ യഥാര്‍ത്ഥ ശമ്പളം എത്രയാണെന്ന് സ്വന്തം അമ്മയോട് പറഞ്ഞതിന് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ ചില കാര്യങ്ങള്‍ പങ്കുവെച്ച് ഒരു യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. റെഡ്ഡിറ്റിലാണ് അദ്ദേഹം തന്റെ ജീവിതാനുഭവം എഴുതിയത്. തനിക്ക് എത്ര രൂപയാണ് ശമ്പളമെന്ന് വീട്ടുകാരോട് യുവാവ് പറഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ചു നാളായി ഇദ്ദേഹം ഇക്കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഒരു തര്‍ക്കത്തിനിടെ തന്റെ യഥാര്‍ത്ഥ ശമ്പളം എത്രയാണെന്ന്അമ്മയോട് വെളിപ്പെടുത്തി.
” എനിക്ക് ലഭിക്കുന്ന പണം ചെലവാക്കാന്‍ അമ്മ സമ്മതിക്കാറില്ല. അതുകൊണ്ട് എത്രയാണ് എന്റെ വരുമാനം എന്ന് അമ്മയോട് പറഞ്ഞു. എന്നാൽ ഇപ്പോള്‍ അമ്മയുടെ ബന്ധുക്കള്‍ എന്നെ സ്ഥിരമായി ഫോണ്‍ വിളിക്കുകയാണ്. പണം ആവശ്യപ്പെട്ടാണ് അവര്‍ വിളിക്കുന്നത്,” യുവാവ് പറഞ്ഞു. ശമ്പളം എത്രയാണെന്ന് പറഞ്ഞതോടെ അമ്മ കുറച്ചധികം ഷോപ്പിംഗ് നടത്തുന്നുണ്ട്. അതില്‍ തനിക്ക് സന്തോഷമേയുള്ളൂവെന്നും യുവാവ് പറയുന്നു. മൂന്ന് ദിവസം മുമ്പാണ് റെഡ്ഡിറ്റില്‍ യുവാവ് ഈ പോസ്റ്റിട്ടത്. നിരവധി പേരാണ് യുവാവിന്റെ പോസ്റ്റില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.
advertisement
” ഒന്നുകില്‍ പണം ചോദിക്കുന്നവരോട് നോ പറയാന്‍ പഠിക്കണം. അല്ലെങ്കില്‍ ഇനിയൊരിക്കലും തിരിച്ച് കിട്ടില്ലെന്ന പ്രതീക്ഷയോടെ പണം കൊടുക്കണം,” എന്നാണ് ഒരാള്‍ യുവാവിന്റെ പോസ്റ്റിന് മറുപടി നല്‍കിയത്. ‘ ഒരിക്കലും ബന്ധുക്കളോട് നിങ്ങളുടെ യഥാര്‍ത്ഥ ശമ്പളം എത്രയാണെന്ന് പറയരുത്,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പണം അനാവശ്യമായി കളയരുത്. ആരെങ്കിലും കടം ചോദിച്ചാല്‍ പണം കൈയ്യിലില്ല, നിക്ഷേപത്തിലാണെന്ന് പറയണം,” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ” ശമ്പളം കൂടുതലുണ്ടെന്ന് കള്ളം പറഞ്ഞതാണെന്നും നിങ്ങള്‍ക്ക് കുറച്ചധികം കടം തീര്‍ക്കാനുണ്ടെന്നും പറയണം. മുമ്പ് അവര്‍ കടം വാങ്ങിയ പണം തിരികെ തരാനും ആവശ്യപ്പെടാവുന്നതാണ്,” ഇങ്ങനെ ആയിരുന്നു മറ്റൊരാളുടെ ഉപദേശം
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ശമ്പളം എത്രയെന്ന് അമ്മയോട് പറഞ്ഞു പോയി'; ശേഷം ഫോണ്‍ കോളുകളുടെ പെരുമഴ; അനുഭവം പങ്കുവെച്ച് യുവാവ്
Next Article
advertisement
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി
  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement