TRENDING:

പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ

Last Updated:

ശരാശരിയോ അല്ലെങ്കിൽ അതിന് താഴെയോ ഉള്ള വിദ്യാർത്ഥി മാത്രമായിരുന്നു താൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെയാണ്. പ്രാഥമിക വിദ്യാഭ്യാസം നേടണമെന്ന് മാത്രമാണ് രക്ഷിതാക്കൾ ആഗ്രഹിച്ചത്. അതു കഴിഞ്ഞ് മോഡലിങ്ങിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ വിദൂര വിദ്യാഭ്യാസം വഴി ഡിഗ്രി നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പറയുന്നത് ബോളിവുഡിലെ സൂപ്പർതാരം ദീപിക പദുകോണാണ്.
advertisement

യൂട്യൂബിൽ പുറത്തിറങ്ങിയ ബാച്ച് ഓഫ് 2020 എന്ന ഡോക്യുമെന്ററിയിലാണ് താരം തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. പല താരങ്ങളും തങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ച് വെളിപ്പെടുത്താറില്ലെങ്കിലും അവിടേയും വ്യത്യസ്തയാകുകയാണ് ദീപിക പദുകോൺ.

ആന്റോ ഫിലിപ്പാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തെ കുറിച്ചും കോളേജ് ജീവിതത്തെ കുറിച്ചും പ്രമുഖ താരങ്ങൾ പറയുന്നതാണ് ഡോക്യുമെന്ററി.

സ്കൂൾ കാലത്ത് അക്കാദമിക് തലത്തിൽ താൻ മികച്ച വിദ്യാർത്ഥിയായിരുന്നില്ലെന്നും ദീപിക പറയുന്നു. ഇന്റർ സ്കൂൾ മത്സരങ്ങളിലും കായിക മത്സരങ്ങളിലുമായിരുന്നു താത്പര്യം.

advertisement

TRENDING:Gold Smuggling In Diplomatic Channel | സരിത്തിന് നിർണായക പങ്കെന്ന് കസ്റ്റംസ് [NEWS]'സ്വർണ്ണത്തിളക്കത്തോടെ നാം മുന്നോട്ട്'; പരിഹാസവുമായി ജേക്കബ് തോമസ് [PHOTO]'സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റിലെ സ്ഥിരം സന്ദർശകനായിരുന്നു ഐടി സെക്രട്ടറിയെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ [NEWS]

advertisement

സ്കൂൾ കാലത്തെ കുറിച്ച് ദീപിക പറയുന്നത് ഇങ്ങനെ, "അക്കാദമിക്സ് എനിക്ക് വെറുപ്പായിരുന്നു. അതൊരിക്കലും എന്റെ പാഷനായിരുന്നില്ല."

പരീക്ഷകളും ടെസ്റ്റുകളും തനിക്കൊരിക്കലും വഴങ്ങുമായിരുന്നില്ല. ശരാശരിയോ അല്ലെങ്കിൽ അതിന് താഴെയോ ഉള്ള വിദ്യാർത്ഥി മാത്രമായിരുന്നു താൻ. സ്കൂളിൽ തന്റെ സുഹൃത്തുക്കൾ മുൻ നിരയിലെത്താൻ മത്സരിക്കുമ്പോൾ താൻ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയായിരുന്നു.

ഒരിക്കലും താൻ മികച്ച വിദ്യാർത്ഥിയായി പരിഗണിക്കപ്പെട്ടിട്ടില്ല. കൂട്ടുകാരികൾ മികച്ച വിദ്യാർത്ഥികളാകുന്നതിൽ തിരക്കിലായിരുന്നു.

ഇന്ദിരാ ഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി വഴി ഡിഗ്രി നേടാൻ ശ്രമിച്ചിരുന്നു. ആദ്യ പരീക്ഷയ്ക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ പഠനം തനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിഞ്ഞു. പത്തും പന്ത്രണ്ടും പാസായത് തന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നുവെന്നും ദീപിക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു വ്യക്തിയെ നിർവചിക്കുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യതയല്ലെന്ന് തുറന്നു പറയുകയാണ് താരം.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/Women/
പഠിച്ചത് പന്ത്രണ്ടാം ക്ലാസ് വരെ മാത്രം; വിദ്യാഭ്യാസ യോഗ്യത തുറന്നു പറഞ്ഞ് ദീപിക പദുകോൺ
Open in App
Home
Video
Impact Shorts
Web Stories