TRENDING:

WOMEN’S DAY 2020 | സ്ത്രീകളുടെ നിയന്ത്രണത്തില്‍ കുതിച്ച് വേണാട് എക്സ്പ്രസ്: വനിതാ ദിനത്തിൽ ചരിത്രമെഴുതി മരിയ ഗൊരോത്തിയും സംഘവും

Last Updated:

വനിതാ ദിനത്തിൽ ചരിത്രമെഴുതി ദക്ഷിണ റെയിൽവേ. കേരളത്തിലാദ്യമായി വനിതകളുടെ പൂർണ നിയന്ത്രണത്തില്‍ ട്രെയിൻ ട്രാക്കിലിറങ്ങി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എറണാകുളം: വനിതാ ദിനത്തിൽ ചരിത്രമെഴുതി ദക്ഷിണ റെയിൽവേ. കേരളത്തിലാദ്യമായി വനിതകളുടെ പൂർണ നിയന്ത്രണത്തില്‍ ട്രെയിൻ ട്രാക്കിലിറങ്ങി. വേണാട് എക്സ്പ്രസിന്റെ എറണാകുളത്ത് നിന്ന് ഷൊര്‍ണൂര്‍ വരെയുള്ള യാത്രയാണ് വനിതകളുടെ നിയന്ത്രണത്തിൽ നടന്നത്.
advertisement

എറണാകുളം വരാപ്പുഴ സ്വദേശി മരിയ ഗൊരോത്തിയുടെ നേതൃത്വത്തിലാണ്  ട്രെയിന്‍ കുതിച്ചു പാഞ്ഞത്. ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, ഗാര്‍ഡ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍, ടി ടി ഇ  എല്ലാം വനിതകളുടെ നിയന്ത്രണത്തില്‍ തന്നെ. സുരക്ഷയ്ക്കായി റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിതാ ഉദ്യോഗസ്ഥരുമുണ്ട്.

ട്രെയിന്‍ പുറപ്പെടും മുമ്പ് ദക്ഷിണ റെയില്‍വെയുടെ വക എറണാകുളം ജംഗ്ഷനിൽ അനുമോദന പരിപാടി സംഘടിപ്പിച്ചു. ഡിസിപി ജി. പൂങ്കുഴലിയുള്‍പ്പെടെ പ്രമുഖര്‍ ചടങ്ങിനെത്തി. സമാനമായ ജോലികൾ ഇവരിൽ പലരും മുമ്പും ചെയ്തിട്ടുണ്ടെങ്കിലും ഒരു എക്സ്പ്രസ് ട്രെയിനിന്റെ നിയന്ത്രണം പൂർണമായും വനിത ജീവനക്കാരിൽ ഏൽപ്പിക്കുന്നത് ഇതാദ്യമാണ്.

advertisement

BEST PERFORMING STORIES:ഷാഫി പറമ്പിൽ യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് [NEWS]കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA [NEWS]Women's Day 2020 | സാര്‍വദേശീയ സ്ത്രീകളെ, സംഘടിക്കുവിന്‍; [NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
WOMEN’S DAY 2020 | സ്ത്രീകളുടെ നിയന്ത്രണത്തില്‍ കുതിച്ച് വേണാട് എക്സ്പ്രസ്: വനിതാ ദിനത്തിൽ ചരിത്രമെഴുതി മരിയ ഗൊരോത്തിയും സംഘവും
Open in App
Home
Video
Impact Shorts
Web Stories