കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA
- Published by:Asha Sulfiker
- news18
Last Updated:
അടുത്ത ദിവസം നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാല നിശ്ചച്ച പോലെ തന്നെ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് IMAയുടെ പ്രതികരണം.
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങൾ നടത്തുന്നതിൽ ആശങ്ക അറിയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ . സംസ്ഥാനത്ത് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് IMA ഉൽക്കണ്ഠ അറിയിച്ചിരിക്കുന്നത്.
ആറ്റുകാൽ പൊങ്കാലയിലും മറ്റ് ആഘോഷങ്ങളിലും വളരെയധികം ആളുകൾ ഒത്തു ചേരുന്ന സാഹചര്യമുണ്ട്. ഇത് കടുത്ത ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളഘടകം പ്രസ്താവനയിൽ അറിയിച്ചത്.
നിലവിലെ ആശങ്കയും ഉചിതമായ തീരുമാനം കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും IMA വ്യക്തമാക്കി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ആറ്റുകാൽ പൊങ്കാല നിശ്ചച്ച പോലെ തന്നെ നടക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് IMAയുടെ പ്രതികരണം.
BEST PERFORMING STORIES:''കേരളത്തിൽ കൊറോണ: ഈ രണ്ടു വിമാനങ്ങളിൽ യാത്ര ചെയ്തവരെല്ലാം ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം [NEWS]'Coronavirus Outbreak LIVE Updates: കേരളത്തില് വീണ്ടും കൊറോണ; സ്ഥിരീകരിച്ചത് പത്തനംതിട്ടയിലെ 5 പേരിൽ [NEWS]എൻ.വിജയൻ പിള്ള: ഈ നിയമസഭാ കാലയളവിൽ മരിക്കുന്ന അഞ്ചാമത്തെ അംഗം [PHOTO]
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 08, 2020 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: ആറ്റുകാൽ പൊങ്കാല അടക്കമുള്ള ആഘോഷങ്ങളിൽ ആശങ്ക അറിയിച്ച് IMA