TRENDING:

പൂജാരി കോവിഡിന് കീഴടങ്ങി; കുടുംബത്തെ പോറ്റാന്‍ 10 വയസുകാരി അച്ഛന്റെ പാത പിന്തുടർന്നു

Last Updated:

ശ്രീവിദ്യയുടെ പിതാവ് സന്തോഷ് ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. കോവിഡ് ബാധിച്ച് അടുത്തിടെയാണ് അദ്ദേഹം മരിച്ചത്. നിനച്ചിരിക്കാതെ സംഭവിച്ച ശൂന്യതയിൽ പകച്ചുനിൽക്കാൻ കുട്ടി തയാറായില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പി മഹേന്ദർ
ശ്രീവിദ്യ പുജാകർമങ്ങള്‍ നടത്തുന്നു
ശ്രീവിദ്യ പുജാകർമങ്ങള്‍ നടത്തുന്നു
advertisement

നിസാമാബാദ്: കോവിഡ് മഹാമാരിക്കാലം ഒട്ടേറെ കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തല്ലിക്കെടുത്തിയത്. ഈ കെട്ടകാലത്തും മഹാമാരി സമ്മാനിച്ച വിധിക്കെതിരെ പോരാടുന്ന കൊച്ച് പെൺകുട്ടിയുടെ ജീവിതകഥ എല്ലാവരെയും അതിശയിപ്പിക്കും. കോവിഡ് ബാധിച്ച് പിതാവ് മരിച്ചതിന് പിന്നാലെ കുടുംബത്തെ പോറ്റാനുള്ള ചുമതല ഏറ്റെടുത്തിയിരിക്കുകയാണ് തെലങ്കാനയിലെ പത്തുവയസുകാരി. നിസാമാബാദ് ജില്ലയിലെ പത്തുവയസുകാരി ശ്രീവിദ്യയാണ് കുടുംബത്തെ പോറ്റാൻ പിതാവിന്റെ പാത പിന്തുടരുന്നത്.

ശ്രീവിദ്യയുടെ പിതാവ് സന്തോഷ് ഭോഗാറാം ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. കോവിഡ് ബാധിച്ച് അടുത്തിടെയാണ് അദ്ദേഹം മരിച്ചത്. നിനച്ചിരിക്കാതെ സംഭവിച്ച ശൂന്യതയിൽ പകച്ചുനിൽക്കാൻ കുട്ടി തയാറായില്ല. കുടുംബത്തിലെ മൂത്ത പൂത്രൻ എന്ന പോലെ പത്തുവയസുകാരി ഉത്തവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു. പൂജയും കർമങ്ങളുമായി പിതാവിന്റെ വഴിയേ സഞ്ചരിക്കുകയാണ് ശ്രീവിദ്യ ഇപ്പോൾ.

advertisement

Also Read- ബഹിരാകാശ യാത്ര നടത്താൻ ആഗ്രഹമുണ്ടോ? യോഗ്യതകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും അറിയാം

കോവിഡ് പിടിമുറിക്കിയതോടെ ഭൂരിഭാഗം സാധാരണക്കാരായ കുടുംബങ്ങളും ജീവിതം കൂട്ടിമുട്ടിക്കാനായി നെട്ടോട്ടമോടുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ പല കുടുംബങ്ങളും നിശ്ചയിച്ച വിവാഹങ്ങളും ചടങ്ങളും മാറ്റിവെക്കാൻ നിർബന്ധിതരായി. എന്നാൽ ചിലർ സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ച്, ഓൺലൈൻ ചടങ്ങിലൂടെയും മറ്റും വിവാഹങ്ങളും മറ്റു ചടങ്ങുകളുമായി മുന്നോട്ടുപോവുകയാണ്. വിവാഹം ഓൺലൈൻ വഴിയായാലും മന്ത്രോച്ചാരണവും പരമ്പരാഗത ചടങ്ങുകളും ഒഴിച്ചുകൂടാനാവില്ല.

advertisement

Also Read- കാമുകന്റെ വീട്ടിലെ ഒറ്റമുറിയിൽ യുവതി 11 കൊല്ലം; വനിതാ കമ്മീഷൻ കേസെടുത്തു

ബ്രാഹ്മണരും അലക്കുകാർക്കും ബാർബർമാർക്കുമെല്ലാം വിവാഹക്കാലത്താണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. എന്നാൽ കോവിഡ് ദുരിതം സമ്മാനിച്ചതോടെ  കുലത്തൊഴിലുകൾ ഉപേക്ഷിച്ച് പലരും മറ്റുജോലികളിലേക്ക് തിരിഞ്ഞു. എന്നാൽ ഈ ക്ലേശകരമായ സാഹചര്യത്തിലും പിതാവിന്റെ കാലടികൾ പിന്തുടരാനാണ് ശ്രീവിദ്യ തീരുമാനിച്ചത്. അടുത്ത കുടുംബക്കാരുടെ വീടുകളിലെ ചടങ്ങുകളിലെല്ലാം പൂജാരിയായി ശ്രീവിദ്യ മാറിയത് വളരെ പെട്ടെന്നാണ്.

advertisement

Also Read- എം ആധാർ ആപ്പിലൂടെ ഇനി വീട്ടിലിരുന്ന് ചെയ്യാം ഈ 35 സേവനങ്ങൾ

സന്തോഷിനും ഭാര്യക്കും മൂന്നു പെൺകുട്ടികളാണുള്ളത്. 10 വയസുകാരി ശ്രീവിദ്യയാണ് മൂത്തത്. ഒരു മാസം മുൻപാണ് സന്തോഷിന് കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമായതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി സന്തോഷ് യാത്രയായി. പിതാവിൽ നിന്ന് നേരത്തെ വേദ മന്ത്രങ്ങളും ശ്ലോകങ്ങളുമെല്ലാം മനഃപാഠമാക്കിയ ശ്രീവിദ്യക്ക് പിന്നെ മറ്റൊന്നും ആലോചിച്ചു നിന്നില്ല. ഇപ്പോൾ സ്വന്തം ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലുമെല്ലാം ശ്രീവിദ്യ പൂജകളും മറ്റ് ചടങ്ങുകളും നടത്തുന്നു.

advertisement

Also Read- 'മതം മാറ്റിയിട്ടില്ല'; സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്ന് റഹ്മാന്‍

''പിതാവിൽ നിന്നാണ് പൂജയും മന്ത്രവുമെല്ലാം പഠിച്ചത്. അതെല്ലാം ഇപ്പോൾ അനുഗ്രഹമായി''- ശ്രീവിദ്യ പറയുന്നു. അച്ഛൻ മരിച്ച് 15 ാം ദിവസം ശ്രീവിദ്യ പൂജ ഏറ്റെടുത്തു. പൂജയുടെ കാര്യത്തിൽ പിതാവിന്റെ എല്ലാ കഴിവുകളും മകൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Life/
പൂജാരി കോവിഡിന് കീഴടങ്ങി; കുടുംബത്തെ പോറ്റാന്‍ 10 വയസുകാരി അച്ഛന്റെ പാത പിന്തുടർന്നു
Open in App
Home
Video
Impact Shorts
Web Stories