'മതം മാറ്റിയിട്ടില്ല'; സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്ന് റഹ്മാന്‍

Last Updated:

മരിച്ചെന്നു കരുതിയ മകളെ കാണാൻ മാതാപിതാക്കളും ഇന്ന് സജിതയും റഹ്മാനും താമസിക്കുന്ന വീട്ടിലെത്തി.

സാജിത, റഹ്മാൻ
സാജിത, റഹ്മാൻ
പാലക്കാട്: പത്തുവർഷത്തിലധികം കാമുകന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞ സജിത മതം മാറിയെന്ന പ്രചരണം തള്ളി റഹ്മാൻ. മതം മാറിയെന്ന പ്രചരണം തെറ്റാണെന്നും സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്നും റഹ്മാൻ വ്യക്തമാക്കി. നെന്മാറ അയിലൂരിലാണ് കാമുകിയായ സജിതയെ റഹ്മാൻ ആരും അറിയാതെ പത്തുവർഷത്തിലധികം മുറിക്കുള്ളിൽ താമസിപ്പിച്ചത്.
ഇതിനിടെ മരിച്ചെന്നു കരുതിയ മകളെ കാണാൻ മാതാപിതാക്കളും ഇന്ന് സജിതയും റഹ്മാനും താമസിക്കുന്ന വീട്ടിലെത്തി. മകള്‍ ഒരുവിളിക്കപ്പുറം ഉണ്ടായിരുന്നിട്ടും കാണാന്‍ കഴിയാതെ ഉരുകി ജീവിച്ചിരുന്ന ശാന്തയും വേലായുധനും ഇന്ന് രാവിലെയാണ് സജിതയുടെ വാടകവീട്ടിലെത്തിയത്. മൂന്നുമാസം മുന്‍പാണ് സജിതയും റഹ്‌മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കള്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
advertisement
അയിലൂര്‍ സ്വദേശിയായ റഹ്‌മാന്‍, കാമുകിയായ സജിതയെ 10 കൊല്ലമാണ് സ്വന്തം വീട്ടില്‍ ആരുമറിയാതെ ഒളിപ്പിച്ചു താമസിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ കണ്ടിരുന്നു. ഇതാണ് നിർണായകമായത്. ഇക്കാര്യം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് റഹ്‌മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പോലീസ് സംഘം പത്ത് വര്‍ഷം മുമ്പ് കാണാതായ സജിതയെയും കണ്ടെത്തുകയായിരുന്നു.
advertisement
ഇതിനു പിന്നാലെയാണ് 10 വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ സജിതയെ താൻ താമസിപ്പിച്ചതെന്ന് റഹ്‌മാന്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം ആദ്യം പൊലീസിനും വിശ്വസിക്കാനായില്ല. എന്നാല്‍, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
2010 ഫെബ്രുവരി രണ്ടിനാണ്. റഹ്‌മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളര്‍ന്ന് പ്രണയമായപ്പോഴാണ് റഹ്‌മാനൊപ്പം ജീവിക്കാന്‍ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്‌മാന്‍. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാന്‍ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാള്‍ക്ക് മാത്രം കിടക്കാന്‍ കഴിയുന്ന ചെറുമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
advertisement
10 കൊല്ലത്തെ ഒറ്റമുറി ജീവിതത്തില്‍നിന്നു സ്വയം പറിച്ചുനട്ട റഹ്‌മാനും സജിതയ്ക്കും സഹായഹസ്തവുമായി പോലീസും നാട്ടുകാരും എത്തിയിട്ടുണ്ട്. മൂന്നു മാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. രമ്യ ഹരിദാസ് എം.പി. ഉള്‍പ്പെടെയുള്ളവരും വീട്ടിലെത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മതം മാറ്റിയിട്ടില്ല'; സജിത സ്വന്തം വിശ്വാസപ്രകാരം ജീവിക്കുമെന്ന് റഹ്മാന്‍
Next Article
advertisement
Love Horoscope September 21| പ്രണയത്തിൽ സംതൃപ്തി ഉണ്ടാകും; അനാവശ്യമായി ദേഷ്യപ്പെടരുത് :ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope September 21| പ്രണയത്തിൽ സംതൃപ്തി ഉണ്ടാകും; അനാവശ്യമായി ദേഷ്യപ്പെടരുത് : ഇന്നത്തെ പ്രണയഫലം അറിയാം
  • മിഥുനം, ധനു രാശിക്കാര്‍ക്ക് പങ്കാളികളില്‍ നിന്ന് അകലം അനുഭവപ്പെടാം

  • കന്നി രാശിക്കാര്‍ സ്‌നേഹം പുനരുജ്ജീവിപ്പിക്കും

  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 21-ലെ പ്രണയഫലം അറിയാം

View All
advertisement