Also Read- മൃദുലയുടെ വിരലിൽ മോതിരമണിഞ്ഞ് യുവകൃഷ്ണ; താരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ
ഇംഗ്ലണ്ടിലെ റിച്ചാർഡ് പർസെൽ എന്ന 57കാരനാണ് വിവാഹദിനത്തിൽ 'ലോട്ടറി' അടിച്ച ഭാഗ്യവാൻ. കാമുകിയായ വിക്ടോറിയയെ മിന്നുകെട്ടി ജീവിതസഖിയാക്കുന്ന ദിവസം തന്നെയാണ് എല്ലാക്കാലത്തേക്കും ഓർമിക്കാനായി വലിയൊരു ഭാഗ്യം കൂടി വന്നുചേർന്നത്. വിവാഹദിവസം ഫുട്ബോൾ വാതുവെയ്പ്പിലൂടെ 9.89 ലക്ഷം തനിക്ക് കിട്ടിയെന്ന് അറിഞ്ഞ റിച്ചാർഡ് അക്ഷരാർത്ഥത്തില്‍ ഞെട്ടി.
advertisement
Also Read- 2021ൽ സ്ത്രീകൾക്ക് നേരിട്ടുള്ള ഓഹരി നിക്ഷേപം എങ്ങനെ ആരംഭിക്കാം
എല്ലാ വരന്മാരെയും പോലെ വിവാഹദിവസം റിച്ചാർഡിനും തിരക്കോട് തിരക്കായിരുന്നു. കഴിഞ്ഞ ആഴ്ചയെടുത്ത ബെറ്റിങ് കൂപ്പണിന്റെ ഫലം നോക്കാൻ പോലും റിച്ചാർഡ് മറന്നു. തിരക്കുകൾ ഒന്ന് ഒതുങ്ങിയപ്പോഴാണ് കൂപ്പൺ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഫലം പരിശോധിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് വലിയ ഭാഗ്യം തന്നെ തേടിയെന്ന് നവവരൻ മനസ്സിലാക്കിയത്.
വിവാഹശേഷം ചടങ്ങുകളെല്ലാം അവസാനിച്ചശേഷമാണ് വാതുവെയ്പ്പിൽ വിജയിച്ചകാര്യം റിച്ചാർഡ് അറിഞ്ഞത്. മൊബൈൽ ഫോണിലാണ് പരിശോധിച്ച് ഉറപ്പാക്കിയത്. മുൻപും വാതുവെയ്പ്പ് കൂപ്പൺ എടുത്തിട്ടുണ്ടെങ്കിലും 25 പൗണ്ട് (ഏകദേശം 2500 ഇന്ത്യൻ രൂപ) മാത്രമാണ് റിച്ചാർഡിന് അടിച്ചിരുന്നത്. ''വിവാഹത്തിന്റെ തിരക്കായതിനാൽ ഫോൺ നോക്കിയിരുന്നില്ല. ബാങ്ക് അക്കൗണ്ടിൽ പണം വന്ന സന്ദേശം കണ്ടാണ് നോക്കിയത്.''- റിച്ചാർഡ് മാധ്യമങ്ങളോട് പറഞ്ഞു.
Also Read- ക്രിസ്മസ് കേക്ക് ഇക്കുറി മധുരിക്കുമോ? ഉപഭോക്താക്കളെത്തുമെന്ന പ്രതീക്ഷയിൽ കേക്ക് വിപണി
മുൻപും കൂപ്പണ്‍ എടുത്തിരുന്നെങ്കിലുംകാര്യമായൊന്നും അടിച്ചിരുന്നില്ല. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനാണ് താൻ- റിച്ചാർഡ് പറയുന്നു. കോവിഡ് ബുദ്ധിമുട്ടുകൾക്കിടയ്ക്കും ഈ ക്രിസ്മസ് തങ്ങളെ സംബന്ധിച്ച് തീർത്തും സ്പെഷ്യലാണെന്ന് റിച്ചാർഡിന്റെ ഭാര്യ വിക്ടോറിയയും പറയുന്നു.
