Xmas 2020 | ക്രിസ്മസ് കേക്ക് ഇക്കുറി മധുരിക്കുമോ? ഉപഭോക്താക്കളെത്തുമെന്ന പ്രതീക്ഷയിൽ കേക്ക് വിപണി
- Published by:Anuraj GR
- news18-malayalam
Last Updated:
കേക്കിൽ സർവകാല പ്രതാപിയായി പ്ലം കേക്ക് തന്നെയാണ് മുന്നിൽ. പ്ലം കേക്ക് 800 ഗ്രാമിന് 260 രൂപ മുതൽ ലഭ്യമാണ്. റിച്ച് പ്ലം കേക്കുകൾക്കു 400 രൂപ മുതൽ മുകളിലേക്കാണ് വില(റിപ്പോർട്ടും ചിത്രങ്ങളും- വി.വി വിനോദ്)
കൊല്ലം: വ്യത്യസ്തതരം മധുരവുമായി കേക്കുകൾ നിറഞ്ഞിട്ടുണ്ട് ക്രിസ്മസ് വിപണിയിൽ. രുചിയിൽ മാത്രമല്ല, നിറത്തിലും വലുപ്പത്തിലും ആകൃതിയിലും വൈവിധ്യവുമായി കേക്കുകളാണ് ബേക്കറികളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. കൊല്ലം നഗരത്തിലെ ബേക്കറികളിലും, മേളകളിലും കേക്ക് വിൽപന സജീവമാണ്. എങ്കിലും ക്രിസ്മസിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പഴയതുപോലെ കച്ചവടം നടക്കുമോ എന്ന ആശങ്ക വ്യാപാരികൾക്ക് ഉണ്ട്.
advertisement
ക്രിസ്മസ് വിപണിയിൽ കൊതിപ്പിക്കുന്ന കേക്കുകളുടെ മായാവസന്തമാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത പലഹാരമാണ് കേക്ക്. വൈനും കേക്കുമില്ലാത്ത ക്രിസ്മസ് ആഘോഷത്തെപ്പറ്റി ചിന്തിക്കാനാവില്ല. നൂറ്റാണ്ട് മുൻപാണ് ബ്രിട്ടീഷുകാർ തലശ്ശേരിയിലെ ഒരു പലഹാരക്കടയിൽ കേക്കുമായെത്തി അതുപോലൊരെണ്ണം നിർമിച്ചുനൽകാമോയെന്ന് അന്വേഷിച്ചു. രുചിയിലും കാഴ്ചയിലും വ്യത്യാസമില്ലാതെ അതേ പോലൊരു കേക്ക് കടയുടമ നിർമിച്ചുനൽകിയെന്നാണ് ചരിത്രം. കേരളത്തിൽ കേക്കുകളുടെ തലസ്ഥാനമാണ് തലശ്ശേരി.
advertisement
advertisement
കാരറ്റ് കേക്കിനു 700 ഗ്രാമിന് 300 രൂപയാണു വില. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് തുടങ്ങിയ ഫ്രഷ് ക്രീം കേക്കുകൾക്കു ഇത്തവണയും ആവശ്യക്കാർ ഏറെയാണെന്നു ബേക്കറി ഉടമകൾ പറയുന്നു. ഫ്രഷ് ക്രീം കേക്കുകൾക്കു ശരാശരി 550 രൂപയാണ് വില. ഐസിങ് കേക്കുകൾക്കു 350 രൂപ മുതൽ മുകളിലേക്കും. ബട്ടർ സ്കോച്ച്, ബ്ലൂബെറി, വാൾനട്ട്, ചോക്ലേറ്റ്, വനില, പൈനാപ്പിൾ തുടങ്ങിയ വ്യത്യസ്ത രുചിക്കൂട്ടുകളുള്ള കേക്കുകൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് മധുരമേകാൻ ബേക്കറികളിൽ നിറഞ്ഞു കഴിഞ്ഞു.
advertisement