മൃദുലയുടെ വിരലിൽ മോതിരമണിഞ്ഞ് യുവകൃഷ്ണ; താരങ്ങളുടെ വിവാഹനിശ്ചയ വീഡിയോ
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മലയാള സീരിയൽ രംഗത്തെ പ്രിയ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവകൃഷ്ണയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ബുധനാഴ്ച തിരുവനന്തപുരത്ത് വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്.
മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. മാജിക്കിലും മെന്റലിസത്തിലും താല്‍പര്യമുള്ളയാളാണ് യുവ കൃഷ്‍ണ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനിൽക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ.
advertisement
മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. വിവാഹം അടുത്ത വർഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.
advertisement
ഒരേ മേഖലയിൽ നിന്നുള്ളവരാണെങ്കിലും തങ്ങളുടെത് പക്ക അറേഞ്ച് മാര്യേജ് തന്നെയാണെന്നാണ് ഒരു അഭിമുഖത്തിൽ മൃദുല വ്യക്തമാക്കിയത്. ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന ജാതകപ്പൊരുത്തം നോക്കി വീട്ടുകാർ തമ്മിൽ ഉറപ്പിക്കുകയായിരുന്നുവെന്നും മൃദുല പറയുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2020 9:42 AM IST