TRENDING:

ജൂണിലെ ബാങ്ക് അവധിദിനങ്ങൾ: അടുത്ത മാസം ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറക്കില്ല

Last Updated:

വാരാന്ത്യങ്ങളിൽ ഒഴികെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിലെ അവധി വ്യത്യസ്തമായിരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ബാങ്കുകൾ ജൂൺ മാസത്തിൽ ഒമ്പത് ദിവസം പ്രവർത്തിക്കില്ല. റിസർവ് ബാങ്ക് (ആർ‌ബി‌ഐ) നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരം അവധി ദിനങ്ങളായി പ്രഖ്യാപിക്കുന്ന വാരാന്ത്യ ദിനങ്ങളും വിവിധ ആഘോഷ ദിനങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ വാരാന്ത്യങ്ങളിൽ ഒഴികെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിലെ അവധി വ്യത്യസ്തമായിരിക്കും. ആർ‌ബി‌ഐയുടെ കലണ്ടർ അനുസരിച്ചുള്ള അവധി ദിനങ്ങൾ പരിശോധിക്കാം.
bank holiday
bank holiday
advertisement

ജൂൺ മാസത്തിലെ മൂന്ന് പ്രധാന അവധിദിനങ്ങൾ ജൂൺ 15ലെ വൈഎം‌എ ദിനം, രാജസംക്രാന്തി, ജൂൺ 25ലെ ഗുരു ഹർഗോബിന്ദ് ജി ജന്മദിനം, ജൂൺ 30ലെ റെംന നി എന്നിവയാണ്. ഈ അവധിദിനങ്ങൾ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ് പ്രകാരം പ്രഖ്യാപിച്ചിട്ടുള്ളതാണ്.

Also Read ബാങ്ക് ശാഖയിൽ എത്താതെ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് KYC അപ്‌ഡേറ്റ് ചെയ്യാം; എങ്ങനെയെന്നല്ലേ!

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്റ്റ്, ഹോളിഡേ റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേ, ബാങ്കുകളുടെ അക്കൗണ്ട് ക്ലോസിംഗ് എന്നിങ്ങനെ മൂന്ന് ബ്രാക്കറ്റുകളിലാണ് രാജ്യത്തെ സെൻട്രൽ ബാങ്ക് അവധിദിനങ്ങളെ തരംതിരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകൾ എന്നിവയുൾപ്പെടെ എല്ലാ ബാങ്കുകളും ഈ അവധി ദിവസങ്ങളിൽ അടച്ചിടും.

advertisement

2021 ജൂൺ മാസത്തിലെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാ

ജൂൺ 15: വൈഎംഎ ദിനം, രാജ സംക്രാന്തി - മിസോറാമിലെ ഐസ്വാൾ, ഒഡീഷയിലെ ഭുവനേശ്വർ എന്നിവിടങ്ങളിൽ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.

ജൂൺ 25: ഗുരു ഹർഗോബിന്ദ് ജിയുടെ ജന്മദിനം - ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ എല്ലാ ബാങ്കുകൾക്കും അവധി

ജൂൺ 30: റെംന നി - ഈ ദിവസം മിസോറാമിലെ ഐസ്വാളിൽ ബാങ്കുകൾക്ക് അവധി.

Also Read സ്വർണവില ഇന്ന് വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

advertisement

എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിൽ രാജ്യത്തുടനീളമുള്ള സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾക്ക് അവധിയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) നിർദ്ദേശ പ്രകാരം ഞായറാഴ്ചകളിൽ മുമ്പും ബാങ്കുകൾക്ക് അവധി നിർബന്ധമായിരുന്നു.

ജൂൺ 6: പ്രതിവാര അവധി (ഞായർ)

ജൂൺ 12: രണ്ടാം ശനിയാഴ്ച

ജൂൺ 13: പ്രതിവാര അവധി (ഞായർ)

ജൂൺ 20: പ്രതിവാര അവധി (ഞായർ)

ജൂൺ 26: നാലാം ശനിയാഴ്ച

ജൂൺ 27: പ്രതിവാര അവധി (ഞായർ)

advertisement

Also Read വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി; ഗൈനക്കോളജിസ്റ്റിനു സസ്പെൻഷൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാങ്ക് അവധി സംബന്ധിച്ച എന്തെങ്കിലും പുതിയ അപ്‌ഡേറ്റുകൾക്കായി ബാങ്ക് ഹോളിഡേ ലിസ്റ്റ് പതിവായി പരിശോധിക്കാവുന്നതാണ്. റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയ ഹോളിഡേ ലിസ്റ്റും ഉപഭോക്താക്കൾക്ക് പരിശോധിക്കാം. ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കൾ ബാങ്കിടപാടുകൾ ഈ ദിവങ്ങൾ ഓർമ്മയിൽ വച്ച് ആസൂത്രണം ചെയ്യുക. എന്നാൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം അവധി ദിനങ്ങളിലും ഉണ്ടായിരിക്കും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
ജൂണിലെ ബാങ്ക് അവധിദിനങ്ങൾ: അടുത്ത മാസം ഈ ദിവസങ്ങളിൽ ബാങ്കുകൾ തുറക്കില്ല
Open in App
Home
Video
Impact Shorts
Web Stories