Gold Price Today| സ്വർണവില ഇന്ന് വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും പവന് 160 രൂപ കുറഞ്ഞിരുന്നു. 26നാണ് മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു. മെയ് മാസത്തിൽ 1880 രൂപവരെ വില വർധിച്ചിരുന്നു. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 35,040 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.
ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിലില്‍ 1720 രൂപ പവന് വർധിച്ചു. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ കഴിഞ്ഞ ദിവസം 1,900 ഡോളർ പിന്നിട്ടിരുന്നു. ഇന്ന് ഇത് ഉയർന്ന് 1904.30ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെപ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,545രൂപ വില രേഖപ്പെടുത്തുന്നു. വൈകാതെ തന്നെ വില 49,000 പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
advertisement
ഡോളറിന്റെ ക്ഷീണാവസ്ഥയാണ് മഞ്ഞലോഹത്തിന് ഗുണകരമാകുന്നത്. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്. ബോണ്ട് വരുമാനവും രണ്ടാഴ്ചക്കിടെയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബോണ്ട് വരുമാനം കുറയുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപകരുടെ അവസരാത്മക ചെലവ് കുറയും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിൽ ആളുകൾ കൂടുതൽ വിശ്വാസമർപ്പിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
advertisement
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)
ചെന്നൈ- 46,110
മുംബൈ- 46,580
ഡൽഹി- 46,750
കൊൽക്കത്ത- 48,160
ബെംഗളൂരു- 45,800
ഹൈദരാബാദ്- 45,800
പൂനെ- 46,580
വഡോദര- 48,180
അഹമ്മദാബാദ്- 48,180
ജയ്പൂർ - 46,750
ലഖ്‌നൗ- 46,750
കോയമ്പത്തൂർ - 46,110
മധുര- 46,110
വിജയവാഡ- 45,800
പാട്ന - 46,580
നാഗ്പൂർ- 46,580
ചണ്ഡിഗഡ് - 46,750
സൂററ്റ് - 48,180
advertisement
ഭുവനേശ്വർ - 45,800
മംഗലാപുരം- 45,800
വിശാഖപട്ടണം - 45,800
നാസിക് - 46,580
മൈസൂർ - 45,800
മാര്‍ച്ചില്‍ 44,000 രൂപയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം ഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും പണപ്പെരുപ്പ ആശങ്കകളും മുന്‍നിര്‍ത്തി നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തില്‍ താത്പര്യം പ്രകടിപ്പിക്കുകയാണ്. പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ഉദാരനയം തുടരുന്നതും സ്വര്‍ണത്തിന്റെ മാറ്റു വര്‍ധിപ്പിക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപയെന്ന റെക്കോര്‍ഡ് വില സ്വര്‍ണം ഇന്ത്യയില്‍ കൈയടക്കിയിരുന്നു. എന്നാല്‍ ആഗോള സമ്പദ്ഘടനകള്‍ സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയ സാഹചര്യം വലിയ ഉയരങ്ങളില്‍ നിന്നും സ്വര്‍ണത്തെ താഴെയിട്ടു.
advertisement
Key Words: gold price kerala, gold price today, Gold prices, gold price, gold price on may 29, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2021 10:45 AM IST