TRENDING:

നിങ്ങളുടെ പണത്തിന്റെ ഉറവിടം നിങ്ങൾ വ്യക്തമാക്കിയില്ലെങ്കിൽ കണ്ടെത്തുന്ന പണത്തിന്റെ 137 ശതമാനം വരെ പിഴ

Last Updated:

വ്യാജ രേഖകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: നിങ്ങളുടെ പണത്തിന്റെ ഉറവിടം അഥവാ വരുമാന സ്രോതസ് ആരെയെങ്കിലും ബോധിപ്പിക്കേണ്ടതുണ്ടോ? എന്നാൽ നിങ്ങളുടെ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
advertisement

ഏതെങ്കിലും സാഹചര്യത്തിൽ ഇന്‍കം ടാക്‌സ് വകുപ്പ് നിങ്ങളുടെ വീടോ സ്ഥാപനങ്ങളോ റെയ്ഡ് ചെയ്താൽ അളവില്‍ കൂടുതല്‍ പണം അഥവാ കള്ളപ്പണം കണ്ടെത്തിയാല്‍ അവയുടെ ഉറവിടം വ്യക്തമാക്കേണ്ട ഉത്തരവാദിത്തം നിങ്ങളുടേതാണ്. ഇല്ലെങ്കില്‍ കണ്ടെത്തിയ പണത്തിന്റെ 137 ശതമാനം വരെ നികുതിയും പിഴയും ചുമത്തിയേക്കാം.

പണത്തിന്റെ ഉറവിടം, നികുതി അടച്ച രേഖ ഇവയൊന്നും ഇല്ലെങ്കില്‍ ഗുരുതരമായ നിയമക്കുരുക്കിലേക്കാകും നിങ്ങള്‍ ചെന്നെത്തുക.അത്തരമൊരു സാഹചര്യത്തില്‍ ആദായ നികുതി വകുപ്പ് മാത്രമല്ല എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും സിബിഐയും നിങ്ങളെ ചോദ്യം ചെയ്‌തെന്നും വരാം. അതുകൊണ്ട് നിങ്ങള്‍ കൈയ്യില്‍ വെയ്ക്കുന്ന പണത്തിന്റെ രേഖകള്‍ എപ്പോഴും സൂക്ഷിച്ച് വെയ്‌ക്കേണ്ടതാണ്. വ്യാജ രേഖകള്‍ ഹാജരാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

advertisement

Also read-ജിയോ ട്രൂ 5ജി എത്തി; ഇനി കണ്ണൂർ, കൊല്ലം, കോട്ടയം,മലപ്പുറം, പാലക്കാട് നഗരങ്ങളും പറക്കും

രാജ്യത്തെ ആദായനികുതി നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി അടുത്തിടെ സൂചനകൾ ലഭിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസ് ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ചില ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം അറിയച്ചത്.

advertisement

എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ധനകാര്യ മന്ത്രാലയം തയ്യാറായില്ല. അതേസമയം ആദായനികുതി നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത് 2020ലായിരുന്നു. വാര്‍ഷിക വരുമാനത്തിന് കുറഞ്ഞ നിരക്കാണ് അതില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഭവന വാടക, ഇന്‍ഷുറന്‍സ് ഇളവുകള്‍ എന്നിവയില്‍ ഇളവുകള്‍ അനുവദിക്കാത്തത് പലര്‍ക്കും സ്വീകാര്യമായിരുന്നില്ല.

Also read-ChatGPT | ഹോംവർക്കുകൾ വരെ ചെയ്യുന്ന ചാറ്റ്‌ബോട്ട്; അധ്യാപകർ ചാറ്റ് ജിപിടിയെ എതിർക്കുന്നത് എന്തുകൊണ്ട്?

ഏത് നികുതി നിരക്കിന് കീഴിലാണ് നികുതി നല്‍കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ന് വ്യക്തികള്‍ക്കുണ്ട്. അതേസമയം പുതിയ നികുതി നയം പ്രയോജനപ്പെടുന്നവരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ മിനിമം വരുമാനമുള്ള വ്യക്തികളില്‍ നിന്നാണ് ആദായ നികുതി ഈടാക്കുന്നത്.

advertisement

പ്രതിവര്‍ഷം 500,000 രൂപ മുതല്‍ 750,000 രൂപ വരെ വരുമാനമുള്ളവര്‍ നിലവിലെ സ്‌കീമിന് കീഴില്‍ 10% നികുതിയാണ് അടയ്ക്കേണ്ടത്. പഴയ നിയമപ്രകാരം ഇത് 20% ആയിരുന്നു. അതേസമയം 15 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനമാണ് നികുതിയായി നല്‍കേണ്ടത്.

ഇന്ത്യന്‍ ശതകോടീശ്വരുടെ മുഴുവന്‍ സ്വത്തിന് ഒരു തവണ രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ പോഷകാഹാര കുറവ് നികത്താന്‍ ലക്ഷ്യമിട്ടുളള പദ്ധതിക്ക് വേണ്ട പണം ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന ഓക്സ്ഫാം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
നിങ്ങളുടെ പണത്തിന്റെ ഉറവിടം നിങ്ങൾ വ്യക്തമാക്കിയില്ലെങ്കിൽ കണ്ടെത്തുന്ന പണത്തിന്റെ 137 ശതമാനം വരെ പിഴ
Open in App
Home
Video
Impact Shorts
Web Stories