റിപോ നിരക്ക് നാലു ശതമാനത്തിൽ തുടരും. റിവേഴ്സ് റിപോ നിരക്ക് 3.3% ആയി തുടരും. 2020-21 സാമ്പത്തിക വർഷത്തിൽ യഥാർത്ഥ ജിഡിപി വളർച്ച നെഗറ്റീവ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് -19 മായി ബന്ധപ്പെട്ട നല്ല വാർത്തകൾ ഈ സാഹചര്യത്തെ മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിക്കുശേഷം ഇതുവരെ റിപോ നിരക്കില്‍ 1.15ശതമാനം(115 ബേസിസ് പോയന്റ്)കുറവുവരുത്തിയിരുന്നു. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള നിരവധി നടപടകളും കോവിഡ് കാലത്ത് ആര്‍ബിഐ സ്വീകരിച്ചിരുന്നു.
TRENDING:പീഡനത്തിനിരയായ 12 വയസുകാരി ഗുരുതരാവസ്ഥയിൽ; പലതവണ കുത്തേറ്റതായി കണ്ടെത്തൽ
advertisement
[PHOTO]രണ്ട് ദിവസത്തിനിടയിൽ രണ്ടാമത്തെ അപകടം; വൈപ്പിനിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു; ഒരാളെ കാണാതായി
[NEWS]
ഇതേതുടര്‍ന്നാണ് നിരക്കുകളില്‍ തല്‍ക്കാലം മാറ്റംവരുത്തേണ്ടെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മെയിലാണ് 40 ബേസിസ് പോയന്റ് കുറച്ച് റിപ്പോ നിരക്ക് നാലുശതമാനമാക്കിയത്.
ആഗോള സാമ്പത്തിക മേഖല ദുര്‍ബലമായി തുടരുകയാണ്. എന്നാല്‍ ധനവിപണിയിലെ മാറ്റം ശുഭസൂചകമാണെന്നും യോഗത്തിനുശേഷം ശക്തികാന്ത ദാസ് പറഞ്ഞു.
രാജ്യത്തെ യഥാര്‍ഥ ജിഡിപി വളര്‍ച്ച നെഗറ്റീവിലാണെങ്കിലും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ അനുകൂല സൂചനകളാണ് വിപണിയി ല്‍നിന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2021 ന്റെ രണ്ടാം പാദം വരെ പണപ്പെരുപ്പം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മോണിറ്ററി കമ്മിറ്റി വിലയിരുത്തി. നിലവിലെ സ്ഥിതി തുടരാൻ മോണിറ്ററി പോളിസി കമ്മിറ്റി ഐകകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 4 നാണ് എംപിസി മൂന്ന് ദിവസത്തെ യോഗം വിളിച്ചത്.
