ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായ പരിക്കേറ്റ 12കാരിയെ ഗുരുതരാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
2/ 9
ഡൽഹിയിലെ പശ്ചിമ വിഹാറിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. പീഡനത്തിനിരയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുർച്ചയേറിയ ആയുധം കൊണ്ട് പെൺകുട്ടിക്ക് പലതവണ കുത്തേറ്റതായും കണ്ടെത്തി.
3/ 9
സംഭവവുമായി ബന്ധപ്പെട്ട് പീഡനത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. പോക്സോ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
4/ 9
വീടിനുള്ളിൽ വെച്ചാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും സഹോദരിയും അടുത്തുളള വസ്ത്ര നിർമാണ ഫാക്ടറിയിൽ ജോലി നോക്കുകയാണ്. ഇവർ ജോലിക്കു പോയിരുന്ന സമയത്താണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
5/ 9
ഫാക്ടറിയിൽ ജോലി ചെയ്യുന്നവരടക്കം നിരവധി പേർ താമസിക്കുന്ന കെട്ടിടത്തിലെ ഒറ്റ മുറിയിലാണ് പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.
6/ 9
ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ പെൺകുട്ടി ഇവർ താമസിക്കുന്ന മുറിക്ക് പുറത്തേക്ക് വരുന്നത് കണ്ട സമീപവാസികൾ ഇക്കാരൃം പൊലീസിൽ അറിയിക്കുകയായിരുന്നു.
7/ 9
ആദ്യം സമീപത്തെ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് എയിംസിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.
8/ 9
പെൺകുട്ടിയെ ക്രൂരമായി പീഡനത്തിനിരയാക്കിയ ശേഷം സംഭവം പുറത്തു പറയാതിരിക്കാനാണ് അക്രമി കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
9/ 9
പെൺകുട്ടിക്ക് സുപരിചിതനായ ആളാണ് അക്രമിയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.