TRENDING:

Saving vs Investing| സമ്പാദ്യം സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് നിക്ഷേപിക്കുന്നതാണോ? എന്തുകൊണ്ട്?

Last Updated:

മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗങ്ങളാണ് സേവിങ്‌സും നിക്ഷേപവും. എന്നാൽ അടിസ്ഥാനപരമായി അവ ഒരേ കാര്യമല്ല എന്ന് മനസിലാക്കിയിരിക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സമ്പാദ്യവും നിക്ഷേപവും നിങ്ങൾക്ക് കേട്ട് പരിചയമുള്ള കാര്യങ്ങളായിരിക്കും. എന്നാൽ പലർക്കും ഇവ തമ്മിലുള്ള വ്യത്യാസമോ ഇവയെന്താണെന്നോ കൃത്യമായി അറിയില്ല. ചിലർ ഇവ രണ്ടും ഒരേ കാര്യമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. സേവിംഗ്സ് (Savings),  ഇൻവെസ്റ്റ്‌മെന്റ് (Investment) എന്നീ വാക്കുകൾ ഒന്നല്ല എന്നും അവ തമ്മിൽ രണ്ടു ധ്രുവങ്ങളുടെ അന്തരമുണ്ടെന്നും മനസിലാക്കുക. എന്നിരുന്നാലും  സമ്പാദ്യവും നിക്ഷേപവും തമ്മിൽ നിരവധി സമാനതകളും ഉണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സേവിങ്സ് എന്ന് പറയുമ്പോൾ ലളിതമായി നിങ്ങൾ സേവിങ്സ് അക്കൗണ്ടുകളെക്കുറിച്ച് ഓർത്താൽ മതി. ഫിക്സഡ് ഡെപ്പോസിറ്റ്, കറന്റ് ഡെപ്പോസിറ്റ് എന്നിങ്ങനെ ബാങ്കുകൾ നൽകുന്ന വിവിധ സേവിങ്സ് മാർഗങ്ങൾ ഉണ്ട്. ഇനി നിക്ഷേപം അല്ലെങ്കിൽ ഇൻവെസ്റ്റ്‌മെന്റ് എന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോഴോ? ഓഹരികൾ, ഇടിഎഫുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ  എന്നിവയാണ് നിക്ഷേപത്തിന്റെ കൈവഴികൾ.  

മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാനപ്പെട്ട മാർഗങ്ങളാണ് സേവിങ്‌സും നിക്ഷേപവും. എന്നാൽ അടിസ്ഥാനപരമായി അവ ഒരേ കാര്യമല്ല എന്ന് മനസിലാക്കിയിരിക്കണം. നല്ല സാമ്പത്തിക ഭാവി ഉണ്ടാക്കാൻ ഇവ രണ്ടും നിങ്ങളെ സഹായിക്കുമെങ്കിലും രണ്ടും രണ്ട് രീതിയിലാണെന്നു മാത്രം. എപ്പോൾ സേവിങ്സ്  ആരംഭിക്കണം, എപ്പോൾ നിക്ഷേപിക്കണം എന്നൊക്കെ അറിഞ്ഞിരുന്നാൽ ഒരു വ്യക്തിക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താം.

advertisement

സേവിങ്സ് എന്നാൽ എന്താണ്?

നിങ്ങൾ ഒരു ചെറിയ തുക വീതം നീക്കി വെക്കുന്ന, നിങ്ങൾക്ക് പെട്ടെന്ന് പിൻവലിക്കാൻ കഴിയുന്ന മാർഗങ്ങളിൽ നിക്ഷേപിക്കുന്നതിനെയാണ് സേവിങ്സ് എന്ന് പറയുന്നത്. സ്ഥിര വരുമാനത്തിൽ നിന്നോ മറ്റുമായി ഒരു നിശ്ചിത തുക മാറ്റി വെക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ നിങ്ങൾക്ക് പിൻവലിക്കാവുന്ന രീതിയിൽ അല്ലെങ്കിൽ അത്യാവശ്യ ഘട്ടങ്ങളിൽ സഹായകമാകുന്ന രീതിയിൽ വലിയൊരു തുക സ്വരൂപിക്കാൻ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടോ അല്ലാതെയോ ഒരു ടൈം ലൈൻ തീരുമാനിക്കാൻ ഇതിലൂടെ നിങ്ങൾക്ക് സാധിക്കും. സേവിങ്‌സിൽ നിങ്ങൾക്കുണ്ടാകുന്ന ഏറ്റവും വലിയ ഗുണം എന്തെന്നാൽ അതിൽ നിങ്ങൾക്ക് യാതൊരു വിധ അപകട സാധ്യതയും നേരിടേണ്ടതായി വരുന്നില്ല എന്നതാണ്. പണം സുരക്ഷിതമായി തന്നെ നിങ്ങൾക്ക് തിരികെ ലഭിക്കും.

advertisement

Also Read- Mutual Funds| സ്ഥിരനിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി മ്യൂച്വൽ ഫണ്ടിൽ നിന്ന് സ്ഥിരവരുമാനം ലഭിക്കാത്തത് എന്തുകൊണ്ട്?

സാധാരണ ഫിക്സഡ് ഡെപോസിറ്റ്, പ്രോവിഡന്റ് ഫണ്ട് അല്ലെങ്കിൽ വിവിധ സർക്കാർ സേവിങ് സ്കീമുകൾ  എന്നിവ പോലുള്ള മാർഗങ്ങളിലൂടെ ആളുകൾ അവരുടെ പണം സുരക്ഷിതമാക്കാൻ ശ്രമിക്കാറുണ്ട്. സേവിങ്സ് പൊതുവെ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ പലിശ നിരക്കിലാണ് പണം തിരികെ നൽകുക. ഭാവിയിൽ ശരിയായ സമയത്ത് പണമുണ്ടെന്ന് ഉറപ്പാക്കാനും ദീർഘകാല ലക്ഷ്യങ്ങൾക്കും  സേവിങ്സ് മികച്ച സാധ്യതയാണ്.

advertisement

നിക്ഷേപത്തെക്കുറിച്ചറിയാം

അപകട സാധ്യത സേവിങ്‌സിനെ അപേക്ഷിച്ച് നിക്ഷേപത്തിന് കൂടുതലാണ് എന്ന്  തന്നെ പറയാം. സാധാരണ നിക്ഷേപങ്ങളിൽ ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) എന്നിവ ഉൾപ്പെടുന്നു. റിസ്ക് എടുക്കുമ്പോഴും മുതൽ മുടക്കിന്റെ ഇരട്ടി സമ്പാദിക്കാൻ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് സാധിക്കും.

നിക്ഷേപ മാർഗങ്ങളായ ഓഹരികൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും നിങ്ങൾക്ക് ഒരു ഇൻവെസ്റ്റ്മെന്റ് ബ്രോക്കറെയോ ബ്രോക്കറേജ് അക്കൗണ്ടോ ഉപയോഗിക്കാം. നിക്ഷേപം കൊണ്ട് നിങ്ങൾക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഗുണം, നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന് വളരെ വേഗത്തിൽ വളരാനുള്ള സാധ്യത ഇതിലുണ്ട് എന്നത് തന്നെയാണ്.

advertisement

എന്നാൽ അപകട സാധ്യതയും നിക്ഷേപത്തിൽ കൂടുതലാണ്. ഉയർന്ന റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്ക് ഹ്രസ്വ കാലത്തേക്കുള്ള നിക്ഷേപവും തിരഞ്ഞെടുക്കാൻ കഴിയും. ഇതിൽ റിസ്ക് ഫാക്ടർ കുറവാണ്. ഇനി ദീർഘകാല നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന് റിസ്ക് കൂടുതലായിരിക്കും.

അപകടസാധ്യതകൾ

നിങ്ങൾ ബാങ്കുകളിൽ സൂക്ഷിക്കുന്ന പണത്തിന്  ഉയർന്ന സുരക്ഷ നൽകാൻ അവർക്ക്‌ കഴിയുന്നുണ്ട്. എന്നാൽ നിക്ഷേപത്തിൽ ഇങ്ങനെയൊരു സാധ്യത കുറവാണ്. കൂടാതെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുമ്പോൾ നിങ്ങൾക്ക് ഒരു നിശ്ചിത നിരക്കിൽ പലിശ വരുമാനം ലഭിക്കുകയും ചെയ്യും ഇവിടെ നഷ്ടപെടലിന്റെ സാധ്യത അല്പം പോലുമില്ല. എന്നാൽ നിക്ഷേപങ്ങളിൽ അല്ലെങ്കിൽ മ്യുച്വൽ ഫണ്ട്, ഓഹരി എന്നിവയിൽ നിക്ഷേപിക്കുമ്പോൾ നിശ്ചിത തുക തിരിച്ചു കിട്ടുമെന്ന് ഉറപ്പു നല്കാൻ അവർക്ക് സാധിക്കില്ല. മാത്രമല്ല പണം നഷ്ടപെടാനുമുള്ള സാധ്യതയുമുണ്ട്. അതിനാലാണ് നിക്ഷേപത്തിന് അപകടസാധ്യത കൂടുതലാണെന്ന് പറയുന്നത്.

Also Read- Mutual Funds| മ്യുച്വൽ ഫണ്ട് അക്കൗണ്ട് മൈനറിൽ നിന്ന് മേജറിലേക്ക് മാറ്റുന്നത് എങ്ങനെയാണ്?

സ്റ്റോക്കുകൾ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ പോലുള്ളവയിൽ നിക്ഷേപിക്കുന്ന പണം വിപണിയുടെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായിക്കൊണ്ടിരിക്കും. സ്റ്റോക്ക് മാർക്കറ്റിന്റെ ചലനങ്ങൾക്കനുസൃതമായി നിങ്ങളുടെ പണത്തിന്റെ മൂല്യത്തിലും  ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. അതുകൊണ്ട് അപകട സാധ്യത മനസ്സിൽ വെച്ചുകൊണ്ട് മാത്രമായിരിക്കണം മ്യൂച്വൽ ഫണ്ടുകളിലും വിപണിയുമായി ബന്ധമുള്ള മറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കേണ്ടത്.

തിരികെ ലഭിക്കുന്ന മൂല്യം

നിങ്ങളുടെ സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ ഇടം ഒരു ബാങ്ക് അക്കൗണ്ട് ആയിരിക്കാം. എന്നാൽ ഇതിൽ നിന്നും വളരെ കുറഞ്ഞ വരുമാനം മാത്രമാണ് നിങ്ങൾക്ക് നേടാൻ കഴിയുക. പണത്തിന്റെ മൂല്യം വർധിപ്പിക്കാൻ നിക്ഷേപിക്കുക തന്നെ വേണം. അപകട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങൾക്ക് മികച്ച ലാഭം കിട്ടാൻ സാധ്യതയുണ്ട്. വിപണികളിൽ പണം നിക്ഷേപിക്കുന്നത് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിലെന്നപോലെ സുരക്ഷിതമായിരിക്കില്ല. എന്നാൽ  വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ നിക്ഷേപം നിങ്ങളെ പ്രാപ്തരാക്കും എന്നുറപ്പാണ്.

നിങ്ങൾ റിസ്ക് എടുക്കൻ താല്പര്യമില്ലാത്ത വ്യക്തിയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ പണം സുരക്ഷിതമായി ബാങ്ക് അക്കൗണ്ടുകളിലോ സർക്കാർ സേവിങ് സ്കീമികളിലോ സൂക്ഷിക്കുന്നതായിരിക്കും ഉത്തമം. അതിൽ നിന്നും നിങ്ങൾക്ക് ഉയർന്ന ലാഭമോ മൂല്യമോ ലഭിക്കുന്നില്ലെങ്കിൽ പോലും ഒട്ടും അപകട സാധ്യത ഇല്ലാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ പണം സൂക്ഷിക്കാൻ കഴിയും.

ഇനി നിങ്ങൾ റിസ്ക് എടുക്കാൻ താല്പര്യമുള്ള വ്യക്തിയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വിപണിയിൽ നിക്ഷേപിക്കാം. അത് നിങ്ങളുടെ പണം പല മടങ്ങുകളായി തിരിച്ചു നൽകും, അതും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ. വിപണി മൂല്യത്തിനനുസരിച്ച് നിങ്ങൾ നിക്ഷേപിച്ച പണത്തിന്റെ മൂല്ല്യവും മാറി വരുന്നതാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങളുടെ പണത്തിന്റെ പല മടങ്ങ് സമ്പാദിക്കാൻ കഴിയും.

Also Read- Financial Tips | പണം മിച്ചം പിടിച്ച് സമ്പാദ്യം വളർത്താം; തീർച്ചയായും അറിയേണ്ട ചില ടിപ്പുകൾ

സേവിങ്സ് നിങ്ങൾക്ക് മുൻപിൽ വെക്കുന്ന സൗകര്യ പ്രദമായ മറ്റൊരു കാര്യം, നിരവധി ഓൺലൈൻ ആപ്പുകൾ വഴി അല്ലെങ്കിൽ ഒരു ബാങ്കിന്റെ എ ടി എം  വഴി നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നിങ്ങളുടെ പണം നിങ്ങൾക്ക് പിൻവലിക്കാം എന്നുള്ളതാണ്. എന്നാൽ നിങ്ങൾ നൽകിയ, അല്ലെങ്കിൽ സൂക്ഷിച്ച പണം മാത്രമേ നിങ്ങൾക്ക് തിരികെ ലഭിക്കുകയുള്ളു. എന്നാൽ അടിയന്തര ഘട്ടങ്ങളിൽ അവിടെ നിന്നും അവ നിങ്ങൾക്ക് പിൻവലിക്കാവുന്നതാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പണം നൽകി പണം വാരം എന്നതാണ് നിക്ഷേപം നൽകുന്ന പാഠം. നിങ്ങൾ 1 രൂപ നിക്ഷേപിച്ചാൽ ഒരു പക്ഷെ അവ പല മടങ്ങുകളായി, ചിലപ്പോൾ 1 കോടിയായി വരെ നിങ്ങളുടെ കൈയിൽ തിരിച്ചെത്തിയേക്കും. എന്നാൽ ആ 1  രൂപ നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. സമ്പാദ്യം അനിവാര്യമാണെങ്കിലും ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിക്ഷേപം വളരെ പ്രധാനമാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Saving vs Investing| സമ്പാദ്യം സൂക്ഷിക്കുന്നതിനേക്കാൾ നല്ലത് നിക്ഷേപിക്കുന്നതാണോ? എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories