TRENDING:

കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ 

Last Updated:

പിടിയിലായ അമീർ ഖാൻ മുസ്ലിയാർ പാലക്കാട് മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വാടക വീടുകൾ എടുത്താണ് നോട്ടുകൾ നിർമ്മിച്ചു വന്നിരുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊണ്ടോട്ടി: മലപ്പുറം ജില്ല കേന്ദ്രീകരിച്ച് കള്ളനോട്ടുകൾ നിർമ്മിച്ച് വിതരണം ചെയ്തു വന്ന 3 അംഗ സംഘത്തെ പിടികൂടി. വിതരണത്തിനായി കൊണ്ടുവന്ന കള്ളനോട്ടുകളുമായി കൊണ്ടോട്ടി പൊയ്ലശ്ശേരിയിൽ വച്ച് ആണ്  ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ്‌ പിടികൂടിയത്. ചെമ്പ്രശ്ശേരി ഈസ്റ്റ് മാഞ്ചേരി ബഷീർ (50) എന്ന പാണ്ടി ബഷീർ, വള്ളുവങ്ങാട് കുണ്ടുകര അമീർഖാൻ(37) എന്ന ഖാൻ മുസ്ലിയാർ, കരുവാരകുണ്ട് ഇരിങ്ങാട്ടിരി  കോയിശ്ശേരി മൊയ്തീൻ കുട്ടി ( 50 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
advertisement

2000, 500 രൂപയുടെ കള്ളനോട്ടുകളുമായി വിതരണത്തിനായി കൊണ്ടുവന്ന കാറും പിടിച്ചെടുത്തു . കഴിഞ്ഞയാഴ്ച തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ ഹോട്ടൽ തൊഴിലാളി സതീഷിനെ കള്ളനോട്ടുകളും നിർമ്മാണ ഉപകരണങ്ങളുമായി പിടികൂടിയിരുന്നു. ഇയാൾക്ക് ഈ സംഘവുമായി ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.

പിടിയിലായ ബഷീറിന് 2015ൽ വ്യാജ ആർ സി നിർമ്മിച്ചതിന് പാണ്ടിക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷനുകളിലടക്കം കേസുകൾ ഉണ്ട്. ഇതിന്റെ വിചാരണ നടപടികൾ നടന്നു വരികയാണ്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയ്ക്കകത്തും പുറത്തും ഉള്ള കള്ളനോട്ടു മാഫിയകളുമായി അടുത്ത ബന്ധം ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്.

advertisement

പിടിയിലായ അമീർ ഖാൻ മുസ്ലിയാർ പാലക്കാട് മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വാടക വീടുകൾ എടുത്താണ് നോട്ടുകൾ നിർമ്മിച്ചു വന്നിരുന്നത്. ഇയാൾ ഇപ്പോൾ വാടകക്ക് താമസിക്കുന്ന കൊടശ്ശേരിയിലെ വീട്ടിൽ നിന്നും നോട്ടു നിർമ്മാണത്തിന് ഉപയോഗിച്ച കമ്പ്യൂട്ടറുകളും മറ്റ്  ഉപകരണങ്ങളും പിടികൂടി.

TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന്‍ തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS] പിവി സിന്ധുവിന് 25 ാം പിറന്നാൾ; സിന്ധുവിന്റെ പ്രധാന നേട്ടങ്ങളിലൂടെ [NEWS]

advertisement

ഇയാൾ മുൻപ് താമസിച്ചിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇവർ വ്യാപകമായി വിസ തട്ടിപ്പും നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് വിസ തട്ടിപ്പിന് ഇരയായ നിരവധി പേരാണ് പരാതിയുമായി സ്റ്റേഷനിൽ എത്തിയത്. ഇവരുടെ സംഘത്തിൽ  കൂടുതൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  മലപ്പുറം ജില്ലാ പോലീസ് മേധാവി യു  അബ്ദുൾ കരീം ഐ പി എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്  എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സി ഐ , കെ എം  ബിജു എസ് ഐ വിനോദ്  വലിയാറ്റൂർ ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവർക്കു പുറമെ കോഴിക്കോട് ആന്റി  നർക്കോട്ടിക്ക്  സ്ക്വോഡ് അംഗം എ എസ് ഐ സുരേഷ്, താമരശ്ശേരി എസ് ഐ സി പി സന്തോഷ്,  കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ്, സ്മിത, സുബൈർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Nattu Varthamanam/
കൊണ്ടോട്ടിയിൽ വൻ കള്ളനോട്ടു വേട്ട; പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ നോട്ടുകൾ 
Open in App
Home
Video
Impact Shorts
Web Stories