ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധുവിന് ഇന്ന് 25ാം പിറന്നാൾ. താരത്തിന് ആശംസകൾ അറിയിച്ചുള്ള ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാണ്. (Image: PV Sindhu/Instagram)
2/ 14
ബാഡ്മിന്റണിൽ സിന്ധുവിന്റെ പ്രധാന നേട്ടങ്ങളെ കുറിച്ച് അറിയാം (Image: PV Sindhu/Instagram)
3/ 14
2013 മലേഷ്യൻ ഓപ്പൺ ടൈറ്റിലിൽ സ്വർണ നേട്ടത്തോടെയാണ് ഇന്ത്യൻ താരത്തെ ബാഡ്മിന്റൺ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. (Image: PV Sindhu/Instagram)
4/ 14
ഗ്വാങ്ജോ വേൾഡ് ചാമ്പ്യൻഷിപ്പ് 2013-വെങ്കലം (Image: PV Sindhu/Instagram)
5/ 14
കോപ്പൻഹാഗൻ വേൾഡ് ചാമ്പ്യൻഷിപ്പ് 2014- വെങ്കലം 2013 ൽ ഗ്വാങ്ജോ ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല നേട്ടത്തിന് പിന്നാലെ അടുത്ത വർഷവും കോപ്പൻഹാഗനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സിന്ധു വെങ്കല മെഡൽ നേടി. (Image: PV Sindhu/Instagram)
6/ 14
മക്കാവു ഓപ്പൺ 2013/14/15- തുടർച്ചയായ മൂന്ന് വർഷങ്ങളിൽ സ്വർണ മെഡലോടെയാണ് മക്കാവു ഓപ്പണിൽ സിന്ധു തിളങ്ങിയത്. (Image: PV Sindhu/Instagram)
7/ 14
ഡെൻമാർക്ക് ഓപ്പൺ സൂപ്പർ സീരീസ് 2015 ൽ വെള്ളി മെഡൽ നേട്ടം. (Image: PV Sindhu/Instagram)
8/ 14
2016 റിയോ ഒളിമ്പിക്സിലും സിന്ധു തിളങ്ങി. വെള്ളി മെഡൽ നേടിയാണ് സിന്ധു രാജ്യത്തിന്റെ യശസ്സുയർത്തിയത്. (Image: PV Sindhu/Instagram)
9/ 14
2016 ലെ ചൈന ഓപ്പൺ സൂപ്പർ സീരീസിലും സ്വർണ നേട്ടത്തോടെ സിന്ധു തിളങ്ങി. സൈന നെഹ് വാളിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യൻ താരവും സിന്ധുവാണ്. (Image: PV Sindhu/Instagram)
10/ 14
ഇന്ത്യ ഓപ്പൺ 2017 ൽ സ്വർണ നേട്ടത്തോടെയാണ് സിന്ധു മടങ്ങിയത്. (Image: PV Sindhu/Instagram)
11/ 14
ഇതേ വർഷം നടന്ന ഗ്ലാസ്ഗോ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി ബാഡ്മിന്റൺ ലോകത്ത് സിന്ധു സ്വന്തം സ്ഥാനം ഉറപ്പിച്ചു. (Image: PV Sindhu/Instagram)
12/ 14
2018 ൽ നൻജിങ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരോളിന മാരിനോട് പരാജയപ്പെട്ടെങ്കിലും വെള്ളി മെഡലുമായാണ് സിന്ധു അന്ന് മടങ്ങിയത്.(Image: PV Sindhu/Instagram)
13/ 14
ഗ്വാങ്ജോ വേൾഡ് ടൂർ ഫൈനലിൽ നസോമി ഒഖുഹാരയെ പരാജയപ്പെടുത്തിയ സിന്ധു ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. (Image: PV Sindhu/Instagram)
14/ 14
2019 ലെ ബേസിൽ ലോക ചാമ്പ്യൻഷിപ്പിലും സ്വർണ നേട്ടത്തോടെയായിരുന്നു സിന്ധുവിന‍്റെ മടക്കം. Image: (Image: PV Sindhu/Instagram)