പബ്ജി ഭ്രാന്തിൽ പഞ്ചാബ് സ്വദേശിയായ പതിനേഴുകാരന്‍ മാതാപിതാക്കൾ അറിയാതെ അവരുടെ അക്കൗണ്ടില്‍ നിന്നും ചെലവഴിച്ചത് 16 ലക്ഷം രൂപ. പബ്ജി കളി സൗജന്യമാണെങ്കിലും പുതിയ ആയുധങ്ങള്‍, വസ്ത്രങ്ങള്‍, വിവിധ സ്‌കിനുകള്‍, ടൂര്‍ണമെന്റ് പാസുകള്‍ എന്നിവ വാങ്ങുന്നതിനാണ് ലക്ഷങ്ങൾ ചെലവഴിച്ചത്.
ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ പഠനമെന്നു മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് മണിക്കൂറുകളോളം മകന്റെ മൊബൈൽ ഉപയോഗം. മാതാപിതാക്കളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ഫോണില്‍ തന്നെ സേവ് ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ ആരുമറിയാതെയുള്ള പണമിടപാടും എളുപ്പമായി. പണം പിൻവലിച്ചത് സംബന്ധിച്ച് ബാങ്കിൽ നിന്നുള്ള എസ്.എം.എസുകൾ ഡീലീറ്റ് ചെയ്യുകയും ചെയ്തു.
അടുത്തിടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം മാതാപിതാക്കൾ അറിയുന്നത്. പണം നഷ്ടമായത് മറയ്ക്കാൻ അമ്മയുടെയും അച്ഛന്റെയും അക്കൗണ്ടുകളിലെ പണം പരസ്പരം മാറ്റിയിടുകയും ചെയ്തു. ഇതിനിടെ അമ്മയുടെ പ്രൊവിഡന്റ് ഫണ്ട് കാലിയായി.
Related News:രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് പബ്ജി കളിച്ചു; ഒമ്പതാംക്ലാസുകാരൻ രാവിലെ തൂങ്ങിമരിച്ചനിലയിൽ[NEWS]പബ്ജിയിലും ഇൻസ്റ്റാഗ്രാമിലും പെൺകുട്ടിക്ക് ഭീഷണി സന്ദേശം; ദുബായിൽ കൗമാരക്കാരൻ അറസ്റ്റിൽ [NEWS]യാത്രയ്ക്കിടെ പബ്ജി കളിയിൽ മുഴുകി; കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ച യുവാവിന് ദാരുണാന്ത്യം [NEWS]
പണം നഷ്ടപ്പെടുത്തിയതിനുള്ള ശിക്ഷയായി മകനെ ഒരു സ്‌കൂട്ടര്‍ വർക്ക് ഷോപ്പില്‍ ജോലിക്ക് വിട്ടിരിക്കുകയാണെന്നാണ് അച്ഛന്‍ പറയുന്നത്. പണം ഉണ്ടാക്കുന്നതിലുള്ള ബുദ്ധിമുട്ട് മകൻ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.