സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നാഷണിലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷിനിലാണ് RTOക്ക് പരാതി നൽകിയത്. നാളെ പാലക്കാട് ഓഫീസിലെത്തി വിശദീകരണം നൽകണം എന്നാണ് നോട്ടീസ്. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ പറഞ്ഞു.
BEST PERFORMING STORIES:ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു; തീരുമാനമെടുത്തത് അച്ഛന്റെ 75ാം ജന്മ വാർഷികത്തിൽ [NEWS]റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റിനെ പത്തനംതിട്ട ജില്ലാ കളക്ടർ ശാസിച്ചതെന്തിന്? [NEWS]കൊറോണയ്ക്കെതിരെ മരണവീട്ടിലും ജാഗ്രത; കോട്ടയത്ത് നിന്നും ഒരു മാതൃക [NEWS]
advertisement
അവിനാശി അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഈ കാഴ്ച. മനുഷ്യ ജീവന് പുല്ലുവില കല്പിച്ചാണ് ഡ്രൈവർ മൊബൈലിൽ നോക്കി ബസോടിക്കുന്നത്. പാലക്കാട് - തൃശൂർ റൂട്ടിലോടുന്ന സെന്റ് ജോസ് എന്ന ബസിലെ ഡ്രൈവറാണ് ഈ മരണക്കളി നടത്തിയത്.
പാലക്കാട് മണപ്പുള്ളിക്കാവ് മുതൽ ആലത്തൂരിലെ ചിതലി വരെ പത്തു കിലോ മീറ്ററോളം സഞ്ചരിച്ച യാത്രക്കാരനാണ് ഈ ദൃശ്യം പകർത്തിയത്. നാല്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.
അപകടങ്ങൾ പതിവായ ദേശീയപാതയിൽ യാതൊരു ഉത്തരവാദിത്തവുമില്ലാതെ ബസോടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി വേണമന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു.