പത്തനംതിട്ട: കളക്ട്രേറ്റിൽ എത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ ജില്ലാ കളക്ടർ ശാസിച്ച് മടക്കി അയച്ചു. കൊറോണ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റ് കളക്ട്രേറ്റിലെ യോഗത്തിനെത്തിയതാണ് ജില്ലാ കളക്ടർ പി.ബി നൂഹിനെ പ്രകോപിപ്പിച്ചത്. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷിനെയാണ് കളക്ടർ ശാസിച്ച് വീട്ടിലേക്ക് മടക്കി അയച്ചത്.
പുറത്തിറങ്ങി നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റിന് കളക്ടർ താക്കീത് നല്‍കുകയും ചെയ്തു.
ഇതിനിടെ വിദേശത്ത് നിന്നെത്തിയെ 17 പേര് കടമ്പനാട്ട് വീട്ടിലെ നിരീക്ഷണത്തിലാണ്. അടഞ്ഞു കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയിലും പന്തളം അര്‍ച്ചന ആശുപത്രിയിലും കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.