കോളേജ് ഹോസ്റ്റലിൽ നിന്നാണ് പോളിന് രോഗബാധയേറ്റത്.
നാവിക സേനയിൽ നിന്നു വിരമിച്ച ശേഷം ഐബിഎമ്മിൽ ജോലി ചെയ്യുകയാണ് സാബു എൻ ജോൺ. മാതാവ് കടുവത്തിങ്കൽ ജെസി. സഹോദരൻ ഡേവിഡ്. പോളും കുടുംബവും ടെക്സാസിൽ സ്ഥിര താമസമാണ്.
BEST PERFORMING STORIES: 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര [NEWS] നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]
advertisement
കോവിഡ് ബാധിച്ച് 16 മലയാളികളാണ് അമേരിക്കയിൽ മരിച്ചത്. ഇന്നലെ നാല് പേർ മരിച്ചു. കോഴഞ്ചേരി തെക്കേമല സ്വദേശി ലാലു പ്രതാപ് (64), തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), തൃശ്ശൂർ സ്വദേശി ടെന്നിസൺ (82) എന്നിവരാണ് അമേരിക്കയിലെ വിവിധ ഇടങ്ങളിലായി മരിച്ചത്.
ന്യൂയോർക്ക് മെട്രോ സ്റ്റേഷൻ ട്രാഫിക് കൺട്രോളറായിരുന്നു ഫിലാഡൽഫിയയിലെ താമസക്കാരനായ ലാലു പ്രതാപ്. ന്യൂയോര്‍ക്കിലെ ഹൈഡ് പാര്‍ക്കിലായിരുന്നു മറിയാമ്മയുടെ മരണം. യുഎസ് ഉള്‍പ്പെടെയുള്ള വിവിധ വിദേശരാജ്യങ്ങളിലായി ഇതുവരെ 24 മലയാളികളാണ് മരിച്ചത്.
