അപ്രതീക്ഷിത ഷോട്ടിന്‍റെ ശക്തിയിൽ യുവതി താഴെ വീണു. ഇതുകണ്ട് വേലിക്കെട്ട് കടന്ന് യുവതിക്കരികിൽ ഓടിയെത്തി ക്ഷമചോദിച്ച റൊണാൾഡോ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെട്ടു. ശേഷം റൊണാൾഡോ സമ്മാനിച്ച 7ാം നമ്പർ യുണൈറ്റഡ് ജഴ്സിയിൽ യുവതി നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
advertisement
യങ് ബോയ്സിനെതിരെ 13ാം മിനിറ്റിൽ സ്കോർ ചെയ്ത് റൊണാൾഡോ യുണൈറ്റഡിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ 35ാം മിനിറ്റിൽ ആരോൺ വാൻ ബിസെക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി. കാമറൂൺ താരം മൗമി എൻഗാമെല്യൂവിലൂടെ 66ാം മിനിറ്റിൽ ആതിഥേയർ ഒപ്പമെത്തി. ഇഞ്ച്വറി സമയത്തെ അവസാന മിനിറ്റിൽ (90+5) അമേരിക്കൻ താരം തിയോസൻ സെയ്ബാഷ്യുവാണ് യങ്ബോയ്സിന് ജയം സമ്മാനിച്ചത്.
Also Read- IPL | ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി; സൂപ്പര്‍ താരം മുംബൈക്കെതിരായ മത്സരത്തില്‍ കളിക്കില്ല
Also Read- ആ തീപാറും യോർക്കറുകൾ ഇനിയില്ല; ടി20യും മതിയാക്കി ശ്രീലങ്കൻ താരം ലസിത് മലിംഗ
മത്സരത്തിലൂടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്താൻ റൊണാൾഡോക്കായി. റയൽ മഡ്രിഡിന്‍റെ മുൻതാരം ഐകർ കസിയസിന്‍റെറെക്കോഡിനൊപ്പമാണ് താരമെത്തിയത്. 177 മത്സരങ്ങളാണ് കസിയസ് കളിച്ചിട്ടുള്ളത്.