Champions League | മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി; അവസാന മിനുട്ടില്‍ യങ് ബോയ്‌സിന് ജയം
- Published by:Sarath Mohanan
- news18-malayalam
Last Updated:
മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുണൈറ്റഡ് മുന്‍പിലെത്തിയിരുന്നു.
ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എഫില്‍ യങ് ബോയ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് വീണത്. ആദ്യ പകുതിയില്‍ ഡിഫന്‍ഡര്‍ വാന്‍ ബിസാക ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതാണ് ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിനയായത്.
മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ ക്രിസ്റ്റ്യാനോയുടെ ഗോളിലൂടെ യുണൈറ്റഡ് മുന്‍പിലെത്തിയിരുന്നു. എന്നാല്‍ 35ആം മിനുട്ടില്‍ വാന്‍ ബിസാക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയി. 66ആം മിനുട്ടിലാണ് യങ് ബോയ്സ് സമനില ഗോള്‍ നേടിയത്. കളി സമനിലയില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം യങ് ബോയ്സിന്റെ വിജയ ഗോള്‍ എത്തുകയായിരുന്നു.
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്റെ 13ആം മിനുട്ടില്‍ തന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ് എടുത്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലീഡ് നല്‍കിയത്. ഇടതു വിങ്ങില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് പുറം കാലില്‍ നല്‍കിയ പാസ് ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ റൊണാള്‍ഡോ വലയില്‍ എത്തിച്ചു. യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിനു ശേഷമുള്ള റൊണാള്‍ഡോയുടെ മൂന്നാമത്തെ ഗോളായിരുന്നു ഇത്.
advertisement
🟡⚫️ What a moment for Young Boys!
Second-half comeback secures 3 points against Manchester United 💪
⚽️ Moumi Ngamaleu 66'
⚽️ Siebatcheu 90'+5#UCL pic.twitter.com/7bMcUZHQpb
— UEFA Champions League (@ChampionsLeague) September 14, 2021
35ആം മിനുട്ടില്‍ അനാവശ്യമായ ഒരു ടാക്കിളിലൂടെ ചുവപ്പ് കാര്‍ഡ് വാങ്ങി വാന്‍ ബിസാക പുറത്ത് പോയി. ഇത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ സമ്മര്‍ദ്ദത്തിലാക്കി. ഡാലോട്ടിനെയും വരാനെയും ഇറക്കി പൂര്‍ണ്ണമായും ഡിഫന്‍സില്‍ ഊന്നു കളിക്കേണ്ട അവസ്ഥയിലേക്ക് യുണൈറ്റഡ് വന്നു. പക്ഷെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അധിക സമയം പിടിച്ചു നില്‍ക്കാന്‍ ആയില്ല.
advertisement
അവസാനം വരെ ഡിഫന്‍ഡ് ചെയ്ത് സമനിലയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങാമെന്നാണ് കരുതിയത്. 95ആം മിനുട്ടില്‍ എന്നാല്‍ ലിംഗാര്‍ഡ് യങ് ബോയ്‌സിന് ഗോള്‍ സമ്മാനിച്ചു. ലിംഗാര്‍ഡിന്റെ ബാക്ക് പാസ് സ്വീകരിച്ച് സിയബെച്ചു സ്വിസ്സ് ചാമ്പ്യന്മാര്‍ക്ക് വിജയം നല്‍കുകയായിരുന്നു.
മറ്റൊരു കളിയില്‍ ബാഴ്സലോണയെ ബയേണ്‍ തകര്‍ത്തു വിട്ടു. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗ്രൂപ്പ് ഇയില്‍ ബയേണ്‍ ജയത്തോടെ തുടങ്ങിയത്. ലവന്‍ഡോസ്‌കി ഇരട്ട ഗോളോടെയാണ് ബാഴ്സയെ പ്രഹരിച്ചത്. ബയേണിനായി തോമസ് മുള്ളറും ഗോള്‍ വല കുലുക്കി.
advertisement
ഗ്രൂപ്പ് എച്ചില്‍ സെനിറ്റിന് എതിരെ ചെല്‍സി ജയം പിടിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. ലുകാക്കുവാണ് 69ാം മിനിറ്റില്‍ ചെല്‍സിക്കായി വല കുലുക്കിയത്. മാല്‍മോയ്ക്ക് എതിരെ എതിരില്ലാത്ത മൂന്ന് ഗോളിന് യുവന്റസ് ജയം പിടിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2021 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Champions League | മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി; അവസാന മിനുട്ടില്‍ യങ് ബോയ്‌സിന് ജയം