നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • IPL | ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി; സൂപ്പര്‍ താരം മുംബൈക്കെതിരായ മത്സരത്തില്‍ കളിക്കില്ല

  IPL | ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി; സൂപ്പര്‍ താരം മുംബൈക്കെതിരായ മത്സരത്തില്‍ കളിക്കില്ല

  കറന്റെ അഭാവം ആശങ്കയുണ്ടാക്കുമ്പോഴും ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിന്റെ വരവ് ചെന്നൈ ക്യാമ്പിനെ ആവേശത്തിലാക്കുന്നുണ്ട്.

  News18

  News18

  • Share this:
   ഐ പി എല്‍ പതിനാലം സീസണിന്റെ രണ്ടാം പാദം നാല് ദിവസങ്ങള്‍ക്കു ശേഷം യു എ ഇയില്‍ തുടക്കമാകാനിരിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് കനത്ത തിരിച്ചടി. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുന്ന ചെന്നൈ നിരയില്‍ ഓള്‍റൗണ്ടര്‍ സാം കറന്‍ ഉണ്ടാകില്ല. താരത്തിന്റെ ക്വാറന്റൈന്‍ കാലാവധി ഐപിഎല്ലിലെ ആദ്യ മത്സരമാവുമ്പോഴേക്കും പൂര്‍ത്തിയാവില്ല. ഞായറാഴ്ച്ചയാണ് മുംബൈയുമായിട്ടുള്ള മത്സരം.

   യുവതാരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് സമ്മാനിക്കുക. ഇന്ത്യയില്‍ നടന്ന ആദ്യപാദ മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു താരം. ബാറ്റുകൊണ്ടും പന്തുകൊണ്ടും തകര്‍പ്പന്‍ പ്രകടനങ്ങള്‍ താരം പുറത്തെടുത്തിരുന്നു. കറന്റെ അഭാവം ആശങ്കയുണ്ടാക്കുമ്പോഴും ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ താരം ഫാഫ് ഡു പ്ലെസിസിന്റെ വരവ് ചെന്നൈ ക്യാമ്പിനെ ആവേശത്തിലാക്കുന്നുണ്ട്.

   പരിക്കിനെത്തുടര്‍ന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായ ഫാഫ് ഡുപ്ലെസിസ് തന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഉജ്ജ്വല ഫോമിലായിരുന്ന ഡുപ്ലെസിസിന്റെ സാന്നിധ്യം ഐപിഎല്ലിന്റെ രണ്ടാം പാദത്തില്‍ ചെന്നൈക്ക് സമ്മാനിക്കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല.

   IPL | ഐപിഎല്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റ്: സഞ്ജു സാംസണ്‍

   ഇത്തവണത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മലയാളികള്‍ വളരെയേറെ കാണാന്‍ ആഗ്രഹിച്ച താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ദേശീയ ടീമില്‍ കളിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തുകയായിരുന്നു. ഇപ്പോഴിതാ ടീമില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് സഞ്ജു.

   ഐപിഎല്‍ ടീമിനായി കളിക്കുമ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തെറ്റായ ചിന്താഗതിയാണെന്നാണ് സഞ്ജു പറയുന്നത്. 'ഇന്ത്യന്‍ സെലക്ഷനെ കുറിച്ചും ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിനെ കുറിച്ചും ആളുകള്‍ ഒരുപാട് സംസാരിക്കും. എന്നാല്‍ അതൊരു ഉപോല്‍പ്പന്നമാണ്. ഇപ്പോള്‍ ഒരു പ്രധാന ടൂര്‍ണമെന്റിനിടെ (ഐപിഎല്‍) ദേശീയ ടീമിലേക്കുള്ള സെലക്ഷനെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ല. ഐപിഎല്ലിലാണ് ഇപ്പോഴെന്റെ ശ്രദ്ധ മുഴുവന്‍. നിങ്ങള്‍ പെര്‍ഫോം ചെയ്താല്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും'- സഞ്ജു പറഞ്ഞു.

   ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ വീണ്ടും ദേശീയ ടീമിലെത്താന്‍ കഴിയും. മനസില്‍ ഒന്നുമില്ലാതെയാണ് ഐപിഎല്ലിനെ സമീപിക്കേണ്ടത്. 18 വയസ് മുതല്‍ ഞാന്‍ രാജസ്ഥാന്‍ റോയല്‍സിന് ഒപ്പമുണ്ട്. കഴിവുള്ള ഒരുപാട് താരങ്ങള്‍ മുന്‍പോട്ട് വരികയും ഇന്ത്യക്കായി കളിക്കുകയും ചെയ്യുന്നത് ഞാന്‍ കണ്ടു. സക്കറിയയെ പോലെ. ഞങ്ങള്‍ ഇന്ത്യന്‍ ടീമിന് സംഭാവന നല്‍കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ടൂര്‍ണമെന്റ് ഐപിഎല്‍ ആണെന്നാണ് വിശ്വസിക്കുന്നത്. നമുക്ക് അവിടെ നിന്ന് ശ്രദ്ധ ലഭിക്കും. ആളുകള്‍ എന്നെക്കുറിച്ച് നല്ല കാര്യങ്ങളും അത് പോലെ മറ്റ് കാര്യങ്ങളും പറയുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം സാധാരണമായി കഴിഞ്ഞു'- സഞ്ജു കൂട്ടിച്ചേര്‍ത്തു.
   Published by:Sarath Mohanan
   First published:
   )}