Also Read- നൂറ് ടെസ്റ്റുകൾ തികച്ച നഥാൻ ലയോണിന് ഇന്ത്യൻ ക്യാപ്റ്റന്റെ സർപ്രൈസ് സമ്മാനം
1988ലായിരുന്നു ഓസ്ട്രേലിയ ഏറ്റവും അവസാനമായി ഗാബയിൽ പരാജയപ്പെട്ടത്. വെസ്റ്റിൻഡീസായിരുന്നു അന്ന് വിജയിച്ചത്. അതിനുശേഷം നടന്ന 31 മത്സരങ്ങളില്‍ 24 എണ്ണത്തിലും ഓസ്ട്രേലിയ വിജയിച്ചു. ഏഴുമത്സരങ്ങള്‍ സമനിലയിലുമായി. ഋഷഭ് പന്തിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇന്ത്യ വിജയം നേടിയപ്പോള്‍ ഓസിസ് കാത്തുസൂക്ഷിച്ച റെക്കോർഡ് പഴങ്കഥയായി. ഇന്ത്യ ഇതിനുമുന്‍പ് ഗാബയിൽ ആറുമത്സരങ്ങളാണ് കളിച്ചത്. അതില്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം സമനിലയിലായി.
advertisement
Also Read- ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; അഞ്ച് കോടിരൂപ ബോണസ് പ്രഖ്യാപിച്ച് ബിസിസിഐ
ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസിസിനെ കീഴടക്കി പരമ്പര സ്വന്തമാക്കിയ 2018-19 സീസണില്‍, ഗാബയിൽ മത്സരമുണ്ടായിരുന്നില്ല.
Also Read- India-Australia| ആവേശം വിജയം; പരമ്പര; ഓസീസിനെ തകർത്ത് ഇന്ത്യൻ പുതുനിര