Victory in Gabba| നൂറ് ടെസ്റ്റുകൾ തികച്ച നഥാൻ ലയോണിന് ഇന്ത്യൻ ക്യാപ്റ്റന്റെ സർപ്രൈസ് സമ്മാനം 

Last Updated:

മഹത്തായ മാതൃകയെന്നാണ് മുൻ താരങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്.

ബ്രിസ്ബെയിൻ: കരിയറിൽ 100 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കിയ ഓസ്ട്രേലിയൻ താരം നഥാൻ ലയോണിന് സർപ്രൈസ് സമ്മാനം നൽകി ഇന്ത്യൻ ടീം. ടീം അംഗങ്ങൾ ഒപ്പിട്ട ജേഴ്സിയാണ് ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ നഥാൻ ലയോണിന് സമ്മാനിച്ചത്. മത്സരത്തിന് ശേഷമുള്ള പുരസ്കാര ചടങ്ങില്‍ വെച്ചാണ് ഇന്ത്യൻ ടീമിന്റെ സ്നേഹ സമ്മാനം ഓസ്ട്രേലിയൻ സ്പിന്നർക്ക് നൽകിയത്.
2011ലാണ് ലയോൺ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 33 കാരനായ സ്പിന്നർ ബ്രിസ്ബേൻ ടെസ്റ്റിൽ മൂന്ന് വിക്കറ്റുകളാണ് നേടിയത്. ഇതോടെ ടെസ്റ്റ് മത്സരങ്ങളിലെ ആകെ വിക്കറ്റ് നേട്ടം 399 ആയി.
advertisement
മഹത്തായ മാതൃകയെന്നാണ് മുൻ താരങ്ങൾ ഇതിനെ വിശേഷിപ്പിച്ചത്. സ്പോർട്സ്മാൻ സ്പിരിറ്റിന് മറ്റൊരു ഉദാഹരണമാണിതെന്ന് മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണൻ ട്വീറ്റ് ചെയ്തു.
advertisement
advertisement
advertisement
ബ്രിസ്ബെയ്നിനിലെ വിജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമതെത്തി. 2-1ന് പരമ്പര കൈവിട്ടതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ന്യൂസിലാൻഡാണ് രണ്ടാം സ്ഥാനത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
Victory in Gabba| നൂറ് ടെസ്റ്റുകൾ തികച്ച നഥാൻ ലയോണിന് ഇന്ത്യൻ ക്യാപ്റ്റന്റെ സർപ്രൈസ് സമ്മാനം 
Next Article
advertisement
ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്നമായ 25 കുടുംബങ്ങളുടെ പട്ടികയിലെ ഏക ഇന്ത്യൻ കുടുംബം
  • അംബാനി കുടുംബം ബ്ലൂംബെർഗ് പുറത്തിറക്കിയ ലോകത്തിലെ 25 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഇടം നേടി.

  • അംബാനി കുടുംബത്തിന്റെ കണക്കാക്കിയ സമ്പത്ത് 105.6 ബില്യൺ ഡോളറാണ്, റിലയൻസ് ഗ്രൂപ്പിന്റെ വളർച്ചയിലൂടെ.

  • വാൾട്ടൺ കുടുംബം 513.4 ബില്യൺ ഡോളറുമായി പട്ടികയിൽ ഒന്നാമതും, അൽ നഹ്യാൻ, അൽ സൗദ് കുടുംബങ്ങൾ പിന്നിടുന്നു.

View All
advertisement