TRENDING:

ഇന്ത്യൻ ജഴ്സിയിൽ അല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേട്ടവുമായി മലയാളി താരം

Last Updated:

തലശ്ശേരി യുവാവിന് രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി. യുഎഇ ടീമിന് വേണ്ടിയാണ് താരത്തിന്റെ നേട്ടം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: രാജ്യാന്തര ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം. ഇന്ത്യൻ ജഴ്സിയിൽ അല്ലെങ്കിലും തലശ്ശേരിക്കാരനായ ചുണ്ടങ്ങാപ്പൊയിൽ റിസ്‌വാന്റെ ഉജ്ജ്വല സെഞ്ചുറിക്ക് പത്തരമാറ്റ്. റിസ് വാന്റെ കരുത്തിൽ അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ യുഎഇ വിജയിച്ചു. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആറു വിക്കറ്റിനാണ് യുഎഇയുടെ വിജയം.
advertisement

Also Read- ഓസ്ട്രേലിയ 338ന് പുറത്ത്; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം; ശുഭ്മാൻ ഗില്ലിന് അർധ സെഞ്ചുറി

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. ഓപ്പണർ പോൾ സ്റ്റെർലിങ്ങിന്റെ (131 നോട്ടൗട്ട്) സെഞ്ചുറിയാണ് അയർലൻഡിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ യുഎഇ, റിസ്‌വാന്റെ സെഞ്ചുറിക്കരുത്തിൽ ഒരു ഓവർ ബാക്കിനിൽക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ, നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ യുഎഇ 1–0ന് മുന്നിലെത്തി. റിസ്‌വാനാണ് കളിയിലെ കേമൻ.

advertisement

Also Read- സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്

വൺഡൗണായി ഇറങ്ങിയ റിസ് വാൻ 136 പന്തിൽ 9 ഫോറും ഒരു സിക്സും സഹിതം 109 റൺസെടുത്തു. യുഎഇയ്ക്കായി പാകിസ്ഥാൻ വംശജനായ മുഹമ്മദ് ഉസ്മാനും സെഞ്ചുറി നേടി. 107 പന്തുകൾ നേരിട്ട ഉസ്മാൻ ഏഴു ഫോറും മൂന്നു സിക്സും സഹിതം 102 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ റിസ്‌വാൻ- ഉസ്മാൻ സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ലക്ഷ്യം മറികടക്കാൻ യുഎഇയെ സഹായിച്ചത്.

advertisement

യുഎഇക്കായി 10 ഏകദിനങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1988 ഏപ്രിൽ 19ന് തലശേരിയിലായിരുന്നു റിസ് വാന്റെ ജനനം. 2014ലാണ് യുഎഇയിലെത്തിയത്. യുഎഇയിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ദേശീയ ടീമിൽ ഇടം നേടിക്കൊടുത്തത്. 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആയിരുന്നു രാജ്യാന്തര ഏകദിന അരങ്ങേറ്റം. 31ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും അരങ്ങേറി. കഴിഞ്ഞ വർഷം റി‌സ്‌വാന് യുഎഇ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ പാർട്ട്- ടൈം കരാർ നൽകിയിരുന്നു. പത്ത് ഏകദിനങ്ങളിലാണ് റിസ് വാൻ ഇതുവരെ കളിച്ചിട്ടുള്ളത്. 288 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ആദ്യമായി 50 കടന്നും 100 കടന്നും അയർലൻഡിനെതിരായ ഈ മത്സരത്തിലാണ്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ജഴ്സിയിൽ അല്ലെങ്കിലും രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേട്ടവുമായി മലയാളി താരം
Open in App
Home
Video
Impact Shorts
Web Stories