സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്
- Published by:Rajesh V
- news18-malayalam
Last Updated:
സിഡ്നിയിലെ ആദ്യദിവസത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം തുറന്നുപറഞ്ഞത്.
സിഡ്നി: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ മുഹമ്മദ് സിറാജ് കണ്ണീരണിഞ്ഞത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കണ്ണീരിന് പിന്നിലെന്തെന്നായിരുന്നു ആരോധകർ പരസ്പരം ചോദിച്ചത്. എന്നാല്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ തന്റെ കണ്ണുനിറഞ്ഞതിനെക്കുറിച്ച് സിറാജ് തന്നെ ഒടുവില്‍ മനസുതുറന്നിരിക്കുകയാണ്. സിഡ്നിയിലെ ആദ്യദിവസത്തെ കളിക്കുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സിറാജ് ഇക്കാര്യം തുറന്നുപറഞ്ഞത്.
Also Read- 'കരയിപ്പിച്ചു കളഞ്ഞല്ലോ സിറാജേ...'; സിഡ്നിയില്‍ ദേശീയഗാനത്തിനിടെ വിതുമ്പി ഇന്ത്യൻ യുവതാരം
''ദേശീയഗാനം ആലപിക്കുന്നതിനിടെ ഞാൻ എന്റെ പിതാവിനെക്കുറിച്ചോര്‍ത്തു. അതെന്നെ വികാരഭരിതനാക്കി. കാരണം, ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നത് എന്റെ പിതാവിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ കളിക്കുന്നത് കാണുമായിരുന്നല്ലോ എന്നോര്‍ത്തുപോയി.''- സിറാജ് പറഞ്ഞു.
ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ പുക്കോവ്സ്കിയെ പുറത്താക്കാന്‍ ലഭിച്ച അവസരം റിഷഭ് പന്ത് നഷ്ടമാക്കിയതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം കളിയുടെ ഭാഗമാണെന്നായിരുന്നു സിറാജിന്റെ മറുപടി. പരിശീലന മത്സരം കളിച്ചപ്പോഴെ പുക്കോവ്സ്ക്കിക്കെതിരെ ഞങ്ങള്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ എറിഞ്ഞിരുന്നു. എന്നാല്‍ അതൊന്നും അദ്ദേഹം ലീവ് ചെയ്തില്ല. അതിനാലാണ് ഇന്നും ഷോര്‍ട്ട് ബോളെറിഞ്ഞ് പരീക്ഷിച്ചത്. ക്യാച്ചുകള്‍ കൈവിടുന്നത് നിരാശ സമ്മാനിക്കും. പക്ഷെ അതൊക്കെ കളിയുടെ ഭാഗമാണ്. ക്യാച്ച് വിട്ടാലും അടുത്ത പന്തില്‍ ശ്രദ്ധിക്കുക എന്നതേ ചെയ്യാനുള്ളുവെന്നും സിറാജ് പറഞ്ഞു.
advertisement
Also Read- 42 വർഷത്തിനു ശേഷം ഇന്ത്യ ജയിക്കുമോ? ഓസ്ട്രേലിയയുമായി മൂന്നാം ടെസ്റ്റ് സിഡ്നിയിൽ
Playing a Test match is the pinnacle of this sport...
Mohammed Siraj had to wipe away tears during the national anthem 🇮🇳#AUSvIND pic.twitter.com/J5z1FHDtmp
— Cricket on BT Sport (@btsportcricket) January 6, 2021
advertisement
കഴിഞ്ഞ നവംബർ 20ന് ഓസ്ട്രേലിയൻ പര്യടനത്തിനായി തയാറെടുക്കുമ്പോഴായിരുന്നു മുഹമ്മദ് സിറാജിന്റെ പിതാവ് മരിച്ചത്. കോവിഡ് സുരക്ഷാ ബബ്ൾ സൂക്ഷിക്കുന്നതിനായി ടീമിനൊപ്പം തന്നെ തുടരാൻ സിറാജ് തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദിലെ ഓട്ടോ ഡ്രൈവറായിരുന്നു സിറാജിന്റെ പിതാവ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 07, 2021 9:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സിഡ്നിയിൽ ദേശീയഗാനം ആലപിക്കുന്നതിനിടെ കരഞ്ഞത് എന്തിന്? തുറന്ന് പറഞ്ഞ് മുഹമ്മദ് സിറാജ്