കെയ്ൻ വില്യംസൺ ഒരു ഇന്ത്യക്കാരൻ ആയിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായി അദ്ദേഹം വാഴ്ത്തപ്പെട്ടേനെ എന്നാണ് വോൺ പറഞ്ഞത്. ഇതിനെതിരെ ക്രിക്കറ്റ് രംഗത്തെ പ്രമുഖരും, ആരാധകരും ശക്തമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ അദ്ദേഹം എത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെയും നിലവിലെ നായകൻ വിരാട് കോഹ്ലിയെയും താരതമ്യം ചെയ്തുകൊണ്ടാണ്. ആരാണ് ഇവരിൽ കേമൻ എന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
Also Read- ഗ്വാർഡിയോളയും താനും തമ്മിലുള്ള വ്യക്തിഗത മത്സരമല്ല ചാമ്പ്യൻസ് ലീഗ് ഫൈനൽ: തോമസ് ടുച്ചെൽ
advertisement
'നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ധോണി ശരിക്കുമൊരു വഴികാട്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്. എക്കാലത്തെയും മികച്ച ടി20 നായകന്‍ അദ്ദേഹം തന്നെയാണ്. ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം കൊണ്ടു വന്നിട്ടുള്ള കാര്യങ്ങള്‍ മഹത്തരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയാണ് മികച്ച ക്യാപ്റ്റനെന്നു ഞാന്‍ പറയും. വളരെ മികച്ച രീതിയിലാണ് ടെസ്റ്റില്‍ അദ്ദേഹം ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ ധോണിക്കd മുകളിലാണ് കോഹ്ലിയെ ഞാന്‍ കാണുന്നത്. എന്നാല്‍ മൂന്നു ഫോര്‍മാറ്റുകളില്‍ നിന്നും ഈ രണ്ടു പേരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ധോണിയെയായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക'- വോൺ വിശദമാക്കി.
Also Read- യുവേഫ ഫൈനൽ പോരാട്ടത്തിന് മുമ്പ് കളത്തിന് പുറത്ത് ഏറ്റുമുട്ടി ചെൽസി - സിറ്റി ആരാധകർ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ടീമിനെ ഉന്നതിയിലേക്ക് നയിച്ചവരുടെ നിരയിൽ മുൻപന്തിയിൽ തന്നെ എം എസ് ധോണിയും കോഹ്ലിയും ഉണ്ടാകും. മൂന്ന് ഐ സി സി ട്രോഫികളും സ്വന്തമാക്കിയ ലോകത്തിലെ ഒരേയൊരു ക്യാപ്റ്റൻ ആണ് എം എസ് ധോണി. ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും ഇനിയും നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഇന്ത്യക്ക് ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങൾ നേടിത്തന്ന നായകനാണ് വിരാട് കോഹ്ലി. 2015ൽ ധോണി ടെസ്റ്റിൽ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റൻ സ്ഥാനം കോഹ്ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവർ ക്രിക്കറ്റിൽ ധോണി ക്യാപ്റ്റൻ സ്ഥാനം കോഹ്ലിക്ക് കൈ മാറുന്നത് 2017ലാണ്. വരാനിരിക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലൂടെ തന്റെ കിരീട വരൾച്ച മറികടക്കുമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയും ആരാധകരും.
