ഗ്വാർഡിയോളയും താനും തമ്മിലുള്ള വ്യക്തിഗത മത്സരമല്ല ചാമ്പ്യൻസ് ലീഗ് ഫൈനൽ: തോമസ് ടുച്ചെൽ

Last Updated:

ലോക ഫുട്ബോളിലെ മികച്ച രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടത്തിന് കൂടിയാവും ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുക എന്നും ആരാധകർ കരുതുന്നുണ്ട്

തോമസ് ടുച്ചെൽ
തോമസ് ടുച്ചെൽ
മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനായി ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. പോർച്ചുഗലിലെ പോർട്ടോയിൽ നടക്കുന്ന 'ഇംഗ്ലീഷ് ഫൈനലിൽ' ലോക ഫുട്ബോളിലെ മികച്ച രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടത്തിന് കൂടിയാവും ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുക എന്നും ആരാധകർ കരുതുന്നുണ്ട്.
മികച്ച തന്ത്രങ്ങൾക്ക് പേരുകേട്ട ഇരുവരും അവരവരുടെ ടീമിനെ മികച്ച രീതിയിലാണ് ഓരോ മത്സരങ്ങൾക്കും ഒരുക്കുന്നത്. ഗ്വാർഡിയോളക്ക് കീഴിൽ മിന്നും ഫോമിലാണ് സിറ്റി ഈ സീസൺ കളിച്ചത്. മറുവശത്ത്, തോമസ് ടുച്ചെൽ സ്ഥാനമേറ്റെടുത്തതിനു ശേഷം ചെൽസി പുതിയൊരു ടീമായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ടുച്ചെലിന് കീഴിൽ ഈ സീസണിൽ രണ്ടു തവണയാണ് ചെൽസി മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ചതെന്നത് മത്സരത്തിന്റെ ആവേശം വർധിപ്പിക്കുകയും ചെയ്യുന്നു.
ആരാധകരുടെ ഈ വാദങ്ങളെ എതിർത്തുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചെൽസി പരിശീലകനായ ടുച്ചെൽ. ഇന്നത്തെ ഫൈനൽ മത്സരം ഗ്വാർഡിയോളയും താനും തമ്മിലുള്ള തന്ത്രങ്ങളുടെ പോരാട്ടമായിരിക്കുമെന്ന വാദങ്ങളെ തള്ളിക്കളയുകയാണ് ചെൽസി പരിശീലകൻ ചെയ്തത്. രണ്ടു പേർ തമ്മിലുള്ള ഒരു പോരാട്ടമായി കണക്കാക്കാൻ ഇത് ടെന്നീസ് മത്സരമല്ലെന്നും ഓരോ കളിക്കും വേണ്ടി ടീമിനെ മികച്ച രീതിയിൽ തയ്യാറെടുപ്പിക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും ടുച്ചെൽ വ്യക്തമാക്കി.
advertisement
"ഇന്നത്തെ മത്സരം പെപ് ഗ്വാർഡിയോളയും ഞാനും തമ്മിലുള്ള മത്സരമായി ഒരിക്കലും കണക്കാക്കാനാവില്ല. കാരണം ഞങ്ങളുടെ മുന്നിലുള്ളത് ഒരു ടെന്നീസ് മത്സരമല്ല. ഞങ്ങൾ ടീമുകളുമായി വരുന്നു, പെപ് അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ എന്റെ ടീമിനെയും തയ്യാറാക്കുന്നു. ഏറ്റവും മികച്ച രീതിയിൽ ടീമിനെ അണിനിരത്താനാണ് ഞങ്ങൾ ഓരോ മത്സരത്തിലും ശ്രമിക്കുന്നത്."
"രണ്ടു വ്യത്യസ്‌ത ടൂർണമെന്റുകളിലെ രണ്ടു മത്സരങ്ങളിൽ രണ്ടു വ്യത്യസ്ത ലൈനപ്പ് ഇറക്കിയ അവർക്കെതിരെ കളിച്ച പരിചയം ഞങ്ങൾക്കുണ്ട്. ഫൈനലിലും മാഞ്ചസ്റ്റർ സിറ്റി ഒരു വ്യത്യസ്‌ത ലൈനപ്പ് പരീക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അതിനൊപ്പം അവർക്കെതിരെ നേരിട്ട വെല്ലുവിളികളും മത്സരത്തിന്റെ ഓരോ ഘട്ടങ്ങളിലും ഉപയോഗിക്കേണ്ടത് എന്ത് തരം തന്ത്രങ്ങളാണ് എന്നുള്ളതിൻ്റെ അനുഭവസമ്പത്ത് കൂടി ഞങ്ങൾക്കുണ്ട്."
advertisement
"എന്നെ സംബന്ധിച്ച് പെപ് ഗ്വാർഡിയോള പരിശീലകനായി വരുന്ന ഒരു ടീമിനെ നേരിടുമ്പോൾ അത് സിറ്റിയായാലും ബയേണായാലും ബാഴ്‌സയായാലും മത്സരം കടുപ്പമേറിയതായിരിക്കും. തങ്ങളുടെ കഴിവിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ വലിയ വിജയങ്ങൾക്കു വേണ്ടി, തുടർച്ചയായ വിജയങ്ങൾ നേടുകയെന്ന മനോഭാവത്തോടെയാണ് അദ്ദേഹം ടീമിനെ ഒരുക്കുക." ടുച്ചെൽ വ്യക്തമാക്കി.
അതേസമയം, ചാമ്പ്യൻസ് ലീഗിൽ ആദ്യ കിരീടം തേടിയിറങ്ങുന്ന സിറ്റിയും 2012ന് ശേഷം വീണ്ടും കിരീടം നേടാൻ ഇറങ്ങുന്ന ചെൽസിയും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ആവേശം കൊടുമുടി കയറുമെന്ന് ഉറപ്പാണ്. ഈ സീസണിൽ മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവയ്ക്കുന്നത്. പ്രീമിയർ ലീഗും ലീഗ് കപ്പും സ്വന്തമാക്കിയ സിറ്റിക്ക് ഇന്ന് ജയിക്കാനായൽ സീസണിൽ ട്രെബിൾ കിരീട നേട്ടം ആഘോഷിക്കാം. അതോടൊപ്പം ചെൽസിയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ബാഴ്സയിലും ബയേണിലും അത്ഭുതങ്ങൾ സൃഷ്ടിച്ച പെപ് ഗാർഡിയോളക്കും ഇതൊരു അവിസ്മരണീയ നേട്ടം തന്നെയാകും.
advertisement
പക്ഷേ മറുവശത്ത് തോമസ് ടുച്ചെൽ ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം ചെൽസിയും മികച്ച രീതിയിലാണ് കളിക്കുന്നത്. ടുച്ചലിന്റെ കീഴിലെ ആദ്യ കിരീടം എന്ന കാത്തിരിപ്പിനും അവർക്ക് ഇന്ന് അവസാനം കുറിക്കേണ്ടതുണ്ട്. ഈ സീസണിൽ ചെൽസിയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ എഫ് എ കപ്പിലെ ഫൈനൽ മത്സരത്തിൽ ലെസ്റ്റർ സിറ്റിയോട് അവർ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ ഫൈനലിൽ വിജയം നേടുക എന്നത് അവർക്കും അനിവാര്യമായ കാര്യമാണ്.
സൂപ്പർ താരങ്ങൾ തിങ്ങി നിറഞ്ഞ രണ്ടു ടീമുകൾ പരസ്പരം പോരാടുമ്പോൾ ആരാകും കിരീടം നേടുക എന്നത് പ്രവചനാതീതമാണ്. മത്സരത്തിൽ ആര് ജയിച്ചാലും കിരീടം ഇംഗ്ലണ്ടിലേക്ക് തന്നെയാണ് പോവുക, അത് സ്റ്റാംഫോർഡ് ബ്രിഡ്ജിലെക്കാണോ അതോ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്കാണോ പോവുക എന്നത് കാത്തിരുന്ന് കാണാം. ഇന്ത്യൻ സമയം രാത്രി 12.30 ന് മത്സരം സോണി ചാനലുകളിൽ തൽസമയം കാണാം.
advertisement
Summary: The match is not between Pep and me, it's way more than that - Chelsea manager Thomas Tuchel reacts to fans' reaction saying that Champions league final would be an encounter between tactics of two Super Coaches Pep Gwardiola and Thomas Tuchel
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഗ്വാർഡിയോളയും താനും തമ്മിലുള്ള വ്യക്തിഗത മത്സരമല്ല ചാമ്പ്യൻസ് ലീഗ് ഫൈനൽ: തോമസ് ടുച്ചെൽ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement