TRENDING:

ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് മഴവിൽ പതാക ഉയർത്തി ക്യൂബ; അഭിനന്ദിച്ച് LGBTQ സമൂഹം

Last Updated:

കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം പ്രൈഡ് റാലിയുടെ ക്യൂബൻ പതിപ്പായ കോംഗ ആഘോഷം നടത്താൻ സാധിക്കാതെ വന്നതിനാലാണ് ഭീമാകാരമായ ഒരു മഴവിൽ പതാക ഉയർത്താൻ ക്യൂബ തീരുമാനിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹോമോഫോബിയയ്‌ക്കെതിരെയുള്ള അന്താരാഷ്ട്ര ദിനാചരണം പ്രമാണിച്ച് ക്യൂബൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ തിങ്കളാഴ്ച മഴവിൽ പതാക ഉയർത്തി. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കാൻ കഴിയുന്ന വിധത്തിൽ എൽ ജി ബി ടി ക്യൂ+ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിരവധി നിലപാടുകളുടെ തുടർച്ചയിലാണ് ഈ കരീബിയൻ രാജ്യത്തെ ആരോഗ്യ വകുപ്പ് മഴവിൽ പതാക ഉയർത്താൻ തീരുമാനിച്ചത്. 1959-ലെ ഇടതു വിപ്ലവത്തിന് ശേഷം സ്വവർഗാനുരാഗികളെ കറക്ഷണൽ ലേബർ ക്യാമ്പുകളിൽ അയച്ചതിൽ നിന്ന് വലിയ പുരോഗതിയാണ് ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളോടുള്ള ക്യൂബയുടെ സമീപനത്തിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടുള്ളത്.
advertisement

സൗജന്യമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകാനുള്ള അവകാശം, ലൈംഗികാഭിമുഖ്യത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിൽ തുടർന്നു പോന്നിരുന്ന വിവേചനങ്ങളുടെ നിരോധനം, ഹോമോഫോബിയയ്‌ക്കെതിരെ എല്ലാ വർഷവും വിവിധ പരിപാടികളുടെ സംഘാടനം തുടങ്ങിയ മാറ്റങ്ങൾ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ക്യൂബൻ ഭരണകൂടം അവതരിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ വ്യാപനം മൂലം പ്രൈഡ് റാലിയുടെ ക്യൂബൻ പതിപ്പായ കോംഗ ആഘോഷം നടത്താൻ സാധിക്കാതെ വന്നതിനാലാണ് ഭീമാകാരമായ ഒരു മഴവിൽ പതാക ഉയർത്താൻ ക്യൂബ തീരുമാനിച്ചത്.

advertisement

"ആരോഗ്യ മന്ത്രാലയം പോലെ പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിൽ ക്യൂബൻ പതാകയ്‌ക്കൊപ്പം ലൈംഗിക വൈവിധ്യത്തിന്റെ അംഗീകാരത്തിന് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിന്റെ പതാക ഉയരുന്ന കാഴ്ച കാണാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല", ലെസ്ബിയൻ, ബൈസെക്ഷ്വൽ സ്ത്രീകളുടെ ദേശീയ നെറ്റ്‌വർക്കിന്റെ കോ-ഓർഡിനേറ്റർ ആയ തെരേസ ഡി ജീസസ് ഫെർണാണ്ടസ് ആ മഴവിൽ പതാകയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമത്തിൽ എഴുതി.

You may also like:ബെംഗ്ലൂരുവിലെ തടാകത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മീനുകള്‍ ചത്തുപൊങ്ങുന്നു; കൂട്ടക്കുരുതിക്ക് കാരണം മലിനീകരണം

advertisement

എൽ ജി ബി ടി സൗഹൃദ നിലപാട് സ്വീകരിച്ചുകൊണ്ട് എക്കാലത്തും പാർട്ടിയ്ക്കുള്ളിലെ യാഥാസ്ഥിതികത്വത്തിനെതിരെ നിലകൊണ്ടിട്ടുള്ള ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനെൽ തന്റെ രാജ്യം എല്ലാ ജനവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാൽ, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ മുന്നോട്ടേക്ക് പോയപ്പോൾ ക്യൂബയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മാറ്റം മന്ദഗതിയിലാണ് നടക്കുന്നത് എന്ന കാര്യത്തിലുള്ള അമർഷം പല ആക്ടിവിസ്റ്റുകളും രേഖപ്പെടുത്തുന്നുണ്ട്.

advertisement

You may also like:WATCH: ചൈനയിലെ 980 അടി ഉയരമുള്ള ബഹുനില കെട്ടിടം കുലുങ്ങി; ഓടി രക്ഷപ്പെട്ട് ആളുകൾ

ഇവാഞ്ചലിക്കൽ ചർച്ചിന്റെ ക്യാമ്പയിനുകൾക്ക് ശേഷം സ്വവർഗ വിവാഹങ്ങൾക്കുള്ള വാതിൽ തുറന്നു തരുമായിരുന്ന ഒരു ഭരണഘടനാ ഭേദഗതി 2018-ൽ പിൻവലിക്കുകയുണ്ടായി എന്നതും ആക്ടിവിസ്റ്റുകളെ നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, റഫറണ്ടത്തിനായി സമർപ്പിക്കുന്നതിന് മുമ്പ് പാർലമെന്റിന്റെ ജൂലൈ സെഷനിൽ അവതരിപ്പിക്കപ്പെടുന്ന ഫാമിലി കോഡിന്റെ കരടുരേഖയിൽ ഇത് സംബന്ധിച്ച നിർണായകമായ തീരുമാനം ഉൾക്കൊള്ളിക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"നമ്മൾ ഇത്രത്തോളം എത്തിക്കഴിഞ്ഞു", ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് മഴവിൽ പതാക ഉയർന്നതിനെ പരാമർശിച്ചുകൊണ്ട് എൽ ജി ബി ടി ക്യൂ ആക്ടിവിസ്റ്റ് ആയ യാസിയേൽ വാൽഡ്സ് ഗിറോല പ്രതികരിച്ചു. "ലിംഗപരവും കുടുംബം രൂപീകരിക്കാനുള്ള ശേഷി സംബന്ധിച്ചതുമായ വ്യത്യാസങ്ങൾക്കതീതമായി രണ്ട് വ്യക്തികൾ തമ്മിലുള്ള വിവാഹം നിയമപരമായി അംഗീകരിക്കുന്ന ഫാമിലി കോഡ് നടപ്പിൽ വരുത്തുക എന്നതാണ് ഇനി അവശേഷിക്കുന്ന ദൗത്യം", അവർ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/World/
ആരോഗ്യ മന്ത്രാലയത്തിന് പുറത്ത് മഴവിൽ പതാക ഉയർത്തി ക്യൂബ; അഭിനന്ദിച്ച് LGBTQ സമൂഹം
Open in App
Home
Video
Impact Shorts
Web Stories